LOCAL NEWS

ചുള്ളിക്കര -കൊട്ടോടി മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മീലാദ് റാലി സംഘടിപ്പിച്ചു

ചുള്ളിക്കര: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചുള്ളിക്കര ഖുവ്വത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും കോട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ മീലാദ് റാലി സംഘടിപ്പിച്ചു. റാലിയില്‍ മഹല്ല് ഖത്തീബുമാര്‍, ഉസ്താദുമാര്‍, ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ വിദ്യാര്‍ത്ഥികള്‍, മഹല്ല് നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു പ്രവാചക പ്രകീര്‍ത്തനങ്ങളാലപിച്ചും ഇസ്ലാമിക പതാകകളേന്തിയും നീങ്ങിയ റാലി ചുള്ളിക്കര, കൊട്ടോടി ടൗണുകളില്‍ വേറിട്ടൊരു ആത്മീയ അന്തരീക്ഷം സമ്മാനിച്ചു ചുള്ളിക്കര ജുമാ മസ്ജിദ് ഖത്തീബ് മുത്തലിബ് അമാനി, കൊട്ടോടി ജുമാ […]

LOCAL NEWS

അയ്യങ്കാവ് ഉഷസ് വായനശാല സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

പൂടങ്കല്ല് : കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ അയ്യങ്കാവ് ഉഷസ് വായനശാലയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സമാപന സമ്മേളനവും നടന്നു. വായനശാല ഹാളില്‍ വെച്ച് നടന്ന ചടങ്ങ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ ലിറ്റി ജോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ദേശഭക്തിയും പൊതുവിജ്ഞാനവും വളര്‍ത്താന്‍ ഇത്തരം മത്സരങ്ങള്‍ ഏറെ സഹായകരമാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വായനശാല പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഉഷസ്സ് പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് […]

LOCAL NEWS

ചുളളിക്കരയില്‍ വമ്പിച്ച ഓണാഘോഷ പരിപാടികള്‍ പുരുഷ, വനിതാ വടംവലി മത്സരം തിരുവോണനാളില്‍

ചുളളിക്കര : പ്രതിഭ ലൈബ്രറിയുടെ നേത്യത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 42-മതും ചുള്ളിക്കരയില്‍ ഗംഭീര ഓണ പരിപാടികള്‍. ആഗസ്ത് 1ന് തുടങ്ങിയ മത്സരപരിപാടികള്‍ തിരുവോണം നാളില്‍ അവസാനിക്കുമെന്ന്് ഓണാഘോഷ കമ്മറ്റി ചെയര്‍മാന്‍ സജിത്ത് ലൂക്കോസ, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഷാബു കെ വി, കമ്മറ്രി കണ്‍വീനര്‍ പി.പ്രസാദ്, ട്രഷറര്‍ എം ജെ സിജോമോന്‍, വൈസ് ചെയര്‍മാന്‍ എന്‍.കെ. വിശ്വന്‍ എന്നിവര്‍ അറിയിച്ചു. നാളെ വൈകിട്ട് 5 ന് കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്റ്റേജിന […]

LOCAL NEWS

സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി

രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം താക്കോല്‍ നല്‍കി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ടി വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി മുഖ്യാതിഥിയായി എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി ഹരിദാസ് എന്‍ […]

LOCAL NEWS

*കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം നാളെ സമാപിക്കും; കലവറനിറയ്ക്കല്‍ ഘോഷയാത്ര നടത്തി*

രാജപുരം : ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ പേരടുക്കം ദുര്‍ഗ ഭഗവതി ക്ഷേത്രം, വിവിധ പ്രാദേശിക സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ഗാനമേള, ് പ്രസാദ ഊട്ട്, എന്നിവയും നടന്നു. വൈകന്നേരം 7 മണിക്ക് കുറ്റിപൂജ, 7.25ന് പ്രസാദ ഊട്ട്. തുടര്‍ന്നു വിവിധ കലാപരിപാടികള്‍, 7.30ന് വനിത പൂരക്കളി, 8 മണിക്ക് കൈകൊട്ടിക്കളി, 8.15ന് കോല്‍ക്കളി തിരുവാതിര, […]

LOCAL NEWS

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എച്ചിക്കാനം അത്തിക്കോത്ത് സ്വദേശി ലീലയ്ക്കായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരി പുറത്ത് ലീലയ്ക്ക് കൈമാറി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ലീലയ്ക്ക് സുരക്ഷിതമായ ഒരു തണലൊരുക്കാന്‍ എന്‍എസ്എസ് യൂണിറ്റിന് സാധിച്ചത്. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് അധ്യക്ഷനായിരുന്നു . വീട് എന്ന ലീലയുടെ ജീവിതകാലത്തെ സ്വപ്നം എന്‍ എസ് എസ് വഴി നടത്തികൊടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നു […]

LOCAL NEWS

പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂര്‍ ടൗണില്‍ വിഷുചന്ത ആരംഭിച്ചു

പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂര്‍ ടൗണില്‍ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ കെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ജയിംസ്, വാര്‍ഡ് മെമ്പര്‍മാരായ എം.ഷിബു,കെ കെ വേണുഗോപാല്‍, പ്രസീതാ റാണി,റീന തോമസ്, രാധിക കെ ആര്‍,ഭവ്യ. പി എസ്, എന്നിവര്‍ പ്രസംഗിച്ചു.. മെമ്പര്‍മാരായ സുശീല, അനുരമേശ്,സതി, സുശീല, രേഷ്മ, സജിനി, വിജിത, ആശ എന്നിവരും സി ഡി […]

LOCAL NEWS

അയറോട്ടെ പുത്തുപള്ളിമ്യാലില്‍ മേരി നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച

ചുളളിക്കര : അയറോട്ടെ പുത്തുപള്ളിമ്യാലില്‍ മേരി (75) നിര്യാതയായി. ഓരത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ മാനി (കുര്യന്‍) മക്കള്‍: ബീന, ഷീന, റീന, അനീഷ്, സനീഷ് . മരുമക്കള്‍: പരേതനായ ഡെയിസന്‍ കവുങ്ങുംപാറയില്‍ (പൂക്കയം), ജോസ് കൊല്ലംതേട്ട് ( അലക്‌സ്‌നഗര്‍) , ബിനോ കോളവേലില്‍ ( കുറുമുള്ളൂര്‍ ) ജീനാ, മഞ്ജ്ജു. സഹോദരങ്ങള്‍: ഏലിയാമ്മ, അബ്രാഹം, ചാക്കോ, തോമസ്, സ്റ്റീഫന്‍. മ്യത്യസംസ്‌ക്കാരം: 12/4/ 2026 ഞായറാഴ്ച്ച വൈകുന്നേരം 3:30 ഭവനത്തില്‍ ആരംഭിച്ച് അയറോട്ട് ഇന്‍ഫന്റ് ജീസ്സസ് ദേവലായത്തില്‍. […]

LOCAL NEWS

കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം ഏപ്രില്‍ 12, 13 തീയതികളില്‍ നടക്കും

രാജപുരം : ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം ഏപ്രില്‍ 12, 13 തീയതികളില്‍ നടക്കുമെന്ന് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രനാഥ് കോടോത്ത്, ജനറല്‍ കണ്‍വിനര്‍ വേങ്ങയില്‍ ബാലകൃഷ്ണന്‍ പേരടുക്കം, ദേവസ്ഥാനം പ്രസിഡന്റ് എടയില്യം വേണുഗോപാല്‍ , പ്രോഗാം കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ കൊട്ടോടി, പബ്ലിസിറ്റി ജനറല്‍ കണ്‍വീനര്‍ വിജേഷ് കൊട്ടോടി, ദേവസ്ഥാന കമ്മിറ്റി സെക്രട്ടറി ബിനീഷ് കൊട്ടോടി എന്നിവര്‍ അറിയിച്ചു. ഏപ്രില്‍ 12ന് രാവിലെ 9 മണിക്ക് പേരടുക്കം […]

LOCAL NEWS

പാണത്തൂര്‍ മഖാം ഉറൂസിന് കൊടിയേറി; മഖ്ബറ സിയാറത്തിന് ഉസ്താദ് ജലീല്‍ ദാരിമി നേതൃത്വം നല്‍കി

പാണത്തൂര്‍: പ്രശസ്തമായ പാണത്തൂര്‍ മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം നടന്ന മഖ്ബറ സിയാറത്തോടു കൂടി ഉറൂസ് ചടങ്ങുകള്‍ക്ക് തുടക്കമായി.മഖാം പരിസരത്ത് നടന്ന കൊടിയേറ്റ ചടങ്ങില്‍ ജമാഅത് പ്രസിഡന്റ് കെ.കെ. അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തി. മഖ്ബറ സിയാറത്തിന് ഉസ്താദ് ജലീല്‍ ദാരിമി നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ ഉറൂസിനോടനുബന്ധിച്ച് വിവിധ മതപരമായ ചടങ്ങുകളും പ്രാര്‍ത്ഥനാ സദസ്സുകളും നടക്കും.ഇന്ന് രാത്രി പ്രമുഖ വാഗ്മി ഉസ്താദ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് മതപ്രഭാഷണം നടത്തും.