LOCAL NEWS

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എച്ചിക്കാനം അത്തിക്കോത്ത് സ്വദേശി ലീലയ്ക്കായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരി പുറത്ത് ലീലയ്ക്ക് കൈമാറി.
വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ലീലയ്ക്ക് സുരക്ഷിതമായ ഒരു തണലൊരുക്കാന്‍ എന്‍എസ്എസ് യൂണിറ്റിന് സാധിച്ചത്. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് അധ്യക്ഷനായിരുന്നു . വീട് എന്ന ലീലയുടെ ജീവിതകാലത്തെ സ്വപ്നം എന്‍ എസ് എസ് വഴി നടത്തികൊടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നു പ്രിന്‍സിപ്പാള്‍ പറഞ്ഞു . മുന്‍ എന്‍എസ്എസ് പ്രോഗ്രാംഓഫീസര്‍മാരായ ഡോ. പാര്‍വതി ഇ, അജോ ജോസ്, മുന്‍ വോളന്റിയര്‍ സെക്രട്ടറി വിഷ്ണുവത്സന്‍, തദ്ദേശ വാസിയും മുന്‍ നഗരസഭ കൗണ്‍സിലറുംആയിരുന്ന അജയകുമാര്‍ നെല്ലിക്കാട്ട് എന്നിവര്‍ സംസാരിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *