LOCAL NEWS

സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി

രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം താക്കോല്‍ നല്‍കി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ടി വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി മുഖ്യാതിഥിയായി എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി ഹരിദാസ് എന്‍ എസ് എസ് റീജിയണല്‍ പ്രോഗ്രാം കണ്‍വീനര്‍ എന്‍ എസ് എസ് സന്ദേശം നല്‍കി.റീന തോമസ് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കാസര്‍കോട് ജില്ലാ പഞ്ചായത്ത്, സന്ധ്യ രാജന്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത്, അജീഷ് പി എന്‍ പഞ്ചായത്ത് അംഗം, പ്രദീപ് കെ പഞ്ചായത്ത് അംഗം, രമേശന്‍ പി പി റ്റി എ പ്രസിഡന്റ്, ശാന്തകുമാരി സി ഹെഡ് മിസ്ട്രസ്സ്, രതീഷ് കുമാര്‍ എ ചിറ്റാരിക്കല്‍ ക്ലസ്റ്റര്‍ കണ്‍വീനര്‍ , ശ്രീലത പി. വി., സി ഡി എസ് ചെയര്‍പേഴ്‌സണ്‍, ശ്രീജ പി. മുന്‍ പഞ്ചയാത്ത് പ്രസിഡന്റ്, ബാബു ടി. മുന്‍ എസ് എം സി ചെയര്‍മാന്‍, കുഞ്ഞികൃഷ്ണന്‍ പി മുന്‍ പഞ്ചായത്ത് അംഗം എന്നിവര്‍ പ്രസംഗിച്ചു പ്രിന്‍സിപ്പാള്‍ പി എം ബാബു സ്വാഗത പ്രസംഗം നടത്തി. ബിജു മോന്‍ കെ ബി നിര്‍മ്മാണ സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ നന്ദി അറിയിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *