പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂര്‍ ടൗണില്‍ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്സണ്‍ വിദ്യ കെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ ജെ ജയിംസ്, വാര്‍ഡ് മെമ്പര്‍മാരായ എം.ഷിബു,കെ കെ വേണുഗോപാല്‍, പ്രസീതാ റാണി,റീന തോമസ്, രാധിക കെ ആര്,ഭവ്യ. പി എസ്, എന്നിവര്‍ പ്രസംഗിച്ചു.. മെമ്പര്‍മാരായ സുശീല, അനുരമേശ്,സതി, സുശീല, രേഷ്മ, സജിനി, വിജിത, ആശ എന്നിവരും സി ഡി എസിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫ് അംഗങ്ങളും എ ഡി എസ് കുടുംബശ്രീ അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.. കുടുംബശ്രീ സി ഡി എസിലെ സംരംഭകരുടെ ഉല്‍പ്പന്നങ്ങളും ജെ എല്‍ ജി ഗ്രൂപ്പുകളുടെ പച്ചക്കറികളും ചന്തയില്‍ വില്‍പ്പനയ്ക്കെത്തി.. സി ഡി എസ് വൈസ് ചെയര്‍പേഴ്സണ്‍ പുഷ്പലത സ്വാഗതവും പ്രസീത നന്ദിയും പറഞ്ഞു.
Related Articles
കോട്ടയം മേലുകാവിൽ വൻ തീപിടുത്തം
Pie muffin apple pie cookie. Bear claw cupcake powder bonbon icing tootsie roll sesame snaps. Dessert bear claw lemon drops chocolate cake. Cake croissant cupcake dragée wafer biscuit pudding bonbon.Cake croissant cupcake dragée wafer biscuit pudding bonbon.
അഖിലേന്ത്യ കിസാന്‍ സഭ വാഹന പ്രചരണജാഥ സമാപിച്ചു
രാജപുരം: വന്യജീവി ആക്രമണത്തിന് പരിഹാരം കാണുക, 1972ലെ ദേശിയ വന്യജിവി സംരക്ഷണ നിയമം കാലോചിതമായി പൊതുജന സംരക്ഷണാര്‍ഥം ഭേദഗതി നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി അഖിലേന്ത്യ കിസാന്‍ സഭ കാസര്‍ഗോഡ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വാഹന പ്രചരണജാഥ സമാപന സമ്മേളനം വെള്ളരിക്കുണ്ടില്‍ സി.പി.ഐ .ജില്ലാ സെക്രട്ടറി സി.പി. ബാബുഉദ്ഘാടനം ചെയ്തു. സി.പി.ഐ വെള്ളരിക്കുണ്ട് ലോക്കല്‍ സെക്രട്ടറി വി കെ ചന്ദ്രന് അധ്യക്ഷത വഹിച്ചു. കിസാന്‍ സഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണന്, […]
അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് ഒടയംചാലിൽ സ്വീകരണം നൽകി
രാജപുരം: അങ്കമാലിയിൽ വച്ച് നടക്കുന്ന ഫോട്ടോ ഫെസ്റ്റ് 2023 ന്റെ ഭാഗമായിട്ടുള്ള വാഹന പ്രചരണ ജാഥയ്ക്ക് രാജപുരം യൂണിറ്റിലെ ഒടയംചാലിൽ സ്വീകരണം നൽകി.യൂണിറ്റ് പ്രസിഡന്റ് രാജീവൻ സ്നേഹയുടെ അധ്യക്ഷതയിൽ ജില്ലാ സെക്രട്ടറി സുഗുണൻ ഇരിയ ഉദ്ഘാടനം ചെയ്തു. യോഗത്തിന് ആശംസകൾ അർപ്പിച്ചു. ജില്ലാ പി ആർ ഒ ഗോവിന്ദൻ ചങ്ങരംകാട്, ജില്ലാ വൈസ് പ്രസിഡന്റ് ശരീഫ് frameart,മേഖല വൈസ്പ്രസിഡന്റ് ജസ്റ്റിൻ കെ.സി എന്നിവർ സംസാരിച്ചു.യൂണിിറ്റ് സെക്രട്ടറി റെനി ചെറിയാൻ സ്വാഗതവും, യൂണിറ്റ് ട്രഷറർ വിനു ചിപ്പി നന്ദിയുംപറഞ്ഞു.




