LOCAL NEWS

ചുള്ളിക്കര -കൊട്ടോടി മുസ്ലിം ജമാഅത്ത് കമ്മിറ്റികളുടെ നേതൃത്വത്തില്‍ മീലാദ് റാലി സംഘടിപ്പിച്ചു

ചുള്ളിക്കര: പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ചുള്ളിക്കര ഖുവ്വത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും കോട്ടോടി നജാത്തുല്‍ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ വിപുലമായ മീലാദ് റാലി സംഘടിപ്പിച്ചു. റാലിയില്‍ മഹല്ല് ഖത്തീബുമാര്‍, ഉസ്താദുമാര്‍, ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍, മദ്രസ വിദ്യാര്‍ത്ഥികള്‍, മഹല്ല് നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു പ്രവാചക പ്രകീര്‍ത്തനങ്ങളാലപിച്ചും ഇസ്ലാമിക പതാകകളേന്തിയും നീങ്ങിയ റാലി ചുള്ളിക്കര, കൊട്ടോടി ടൗണുകളില്‍ വേറിട്ടൊരു ആത്മീയ അന്തരീക്ഷം സമ്മാനിച്ചു ചുള്ളിക്കര ജുമാ മസ്ജിദ് ഖത്തീബ് മുത്തലിബ് അമാനി, കൊട്ടോടി ജുമാ […]

LOCAL NEWS

അയ്യങ്കാവ് ഉഷസ് വായനശാല സ്വാതന്ത്ര്യദിന ക്വിസ് മത്സരം സംഘടിപ്പിച്ചു

പൂടങ്കല്ല് : കള്ളാര്‍ ഗ്രാമപഞ്ചായത്തിലെ അയ്യങ്കാവ് ഉഷസ് വായനശാലയുടെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യദിനാഘോഷങ്ങളോടനുബന്ധിച്ച് സ്വാതന്ത്ര്യദിന ക്വിസ് മത്സരവും സമാപന സമ്മേളനവും നടന്നു. വായനശാല ഹാളില്‍ വെച്ച് നടന്ന ചടങ്ങ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് 13-ാം വാര്‍ഡ് മെമ്പര്‍ ലിറ്റി ജോസ് ഉദ്ഘാടനം ചെയ്തു. കുട്ടികളില്‍ ദേശഭക്തിയും പൊതുവിജ്ഞാനവും വളര്‍ത്താന്‍ ഇത്തരം മത്സരങ്ങള്‍ ഏറെ സഹായകരമാണെന്ന് അവര്‍ ഉദ്ഘാടന പ്രസംഗത്തില്‍ അഭിപ്രായപ്പെട്ടു. ചടങ്ങില്‍ വായനശാല പ്രസിഡന്റ് ബി. രത്‌നാകരന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. ഉഷസ്സ് പുരുഷ സ്വയംസഹായ സംഘം പ്രസിഡന്റ് […]

LOCAL NEWS

ചുളളിക്കരയില്‍ വമ്പിച്ച ഓണാഘോഷ പരിപാടികള്‍ പുരുഷ, വനിതാ വടംവലി മത്സരം തിരുവോണനാളില്‍

ചുളളിക്കര : പ്രതിഭ ലൈബ്രറിയുടെ നേത്യത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 42-മതും ചുള്ളിക്കരയില്‍ ഗംഭീര ഓണ പരിപാടികള്‍. ആഗസ്ത് 1ന് തുടങ്ങിയ മത്സരപരിപാടികള്‍ തിരുവോണം നാളില്‍ അവസാനിക്കുമെന്ന്് ഓണാഘോഷ കമ്മറ്റി ചെയര്‍മാന്‍ സജിത്ത് ലൂക്കോസ, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഷാബു കെ വി, കമ്മറ്രി കണ്‍വീനര്‍ പി.പ്രസാദ്, ട്രഷറര്‍ എം ജെ സിജോമോന്‍, വൈസ് ചെയര്‍മാന്‍ എന്‍.കെ. വിശ്വന്‍ എന്നിവര്‍ അറിയിച്ചു. നാളെ വൈകിട്ട് 5 ന് കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്റ്റേജിന […]

LOCAL NEWS

സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം നടത്തി

രാജപുരം : കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍ എസ് എസ് യൂണിന്റെ നേതൃത്വത്തില്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച സ്‌നേഹ ഭവനത്തിന്റെ താക്കോല്‍ കൈമാറി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം താക്കോല്‍ നല്‍കി. കോടോം ബേളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്ടി വി ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സി മുഖ്യാതിഥിയായി എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ജയരാജന്‍ കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി ഹരിദാസ് എന്‍ […]

KERALA NEWS

നിയമസഭാ തെരഞ്ഞെടുപ്പ് ; അന്തിമ കണക്കില്‍ മാറ്റമുണ്ടാകും : 79.63% പോളിംഗ്

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍. ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടത് 78.27 ശതമാനം വോട്ടാണ്. അതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസുകാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 3,68,193 വോട്ടുകള്‍ കൂടി ചേരുമ്പോഴാണ് ശതമാനം 79.63 ആയതെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. 53984 സര്‍വീസ് വോട്ടര്‍മാരുടെ കണക്ക് ഇനി വരാനുണ്ടെന്നും അത് ഇന്‍ഡക്‌സ് കാര്‍ഡിലാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസ് വോട്ടിന്റെ […]

LOCAL NEWS

*കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം നാളെ സമാപിക്കും; കലവറനിറയ്ക്കല്‍ ഘോഷയാത്ര നടത്തി*

രാജപുരം : ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ പേരടുക്കം ദുര്‍ഗ ഭഗവതി ക്ഷേത്രം, വിവിധ പ്രാദേശിക സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ഗാനമേള, ് പ്രസാദ ഊട്ട്, എന്നിവയും നടന്നു. വൈകന്നേരം 7 മണിക്ക് കുറ്റിപൂജ, 7.25ന് പ്രസാദ ഊട്ട്. തുടര്‍ന്നു വിവിധ കലാപരിപാടികള്‍, 7.30ന് വനിത പൂരക്കളി, 8 മണിക്ക് കൈകൊട്ടിക്കളി, 8.15ന് കോല്‍ക്കളി തിരുവാതിര, […]

KERALA NEWS

*കേരളത്തിലെ ഹിന്ദി കവി ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് അംബേദ്കര്‍ കീര്‍ത്തി പുരസ്‌കാരം; 14ന് ഏറ്റുവാങ്ങും*

അഖില്‍ ഭാരതീയ കബീര്‍ മഠം, സദ്ഗുരു കബീര്‍ ആശ്രമം സേവാ സന്‍സ്ഥാന്‍ (ബഡി ഖാട്ടു), ഡോ. അംബേദ്കര്‍ പ്രതിമ അനാവരണ സേവാ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14-ന് രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലുള്ള രോഹിണിയില്‍ സംഘടിപ്പിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ 135-ാം ജന്മദിനാഘോഷ ചടങ്ങില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഹിന്ദി കവി *ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക്* പുരസ്‌കാരം നല്‍കും. വിദ്യാഭ്യാസം, സംസ്‌കാരം, സാഹിത്യം, ഹിന്ദി പ്രചാരണം എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ […]

KERALA NEWS

ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ മരണം: യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

തിരുവനന്തപുരം : അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്ക് നേരെ നിതിന്റെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കമ്മീഷന്‍ പറഞ്ഞു. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുമെന്നും യുവജന കമ്മീഷന്‍ വ്യക്തമാക്കി. മരണത്തില്‍ ആരോപണ വിധേയരായ ദന്തല്‍ അനാട്ടമി വിഭാഗം മേധാവി ഡോ റാം, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ സംഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് […]

NATIONAL NEWS

പ്രശസ്ത ഗായിക ആശാ ഭോസ്ലെ അന്തരിച്ചു

മുംബൈ : പ്രശസ്ത ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം നാളെ നടക്കും. എട്ട് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞുനിന്ന വിസ്മയ നാദമാണ് വിടവാങ്ങിയത്. 12,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘ഉംറാവോ ജാന്‍’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടി. 2000-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008-ല്‍ പത്മവിഭൂഷണും […]

LOCAL NEWS

രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി

രാജപുരം: രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ എച്ചിക്കാനം അത്തിക്കോത്ത് സ്വദേശി ലീലയ്ക്കായി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കോളേജ് ബര്‍സാര്‍ ഫാ. ജോബിന്‍ പ്ലാച്ചേരി പുറത്ത് ലീലയ്ക്ക് കൈമാറി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും കൂട്ടായ പരിശ്രമത്തിലൂടെയാണ് ലീലയ്ക്ക് സുരക്ഷിതമായ ഒരു തണലൊരുക്കാന്‍ എന്‍എസ്എസ് യൂണിറ്റിന് സാധിച്ചത്. ചടങ്ങില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജു ജോസഫ് അധ്യക്ഷനായിരുന്നു . വീട് എന്ന ലീലയുടെ ജീവിതകാലത്തെ സ്വപ്നം എന്‍ എസ് എസ് വഴി നടത്തികൊടുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നു […]