തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെ പോളിങ് 79.63 ശതമാനം ആണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു കേല്‍ക്കര്‍. ബൂത്തുകളില്‍ പോള്‍ ചെയ്യപ്പെട്ടത് 78.27 ശതമാനം വോട്ടാണ്. അതിനൊപ്പം മുതിര്‍ന്ന പൗരന്മാര്‍, ഭിന്നശേഷിക്കാര്‍, അവശ്യസര്‍വീസുകാര്‍, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവര്‍ എന്നീ വിഭാഗങ്ങളില്‍ നിന്നുള്ള 3,68,193 വോട്ടുകള്‍ കൂടി ചേരുമ്പോഴാണ് ശതമാനം 79.63 ആയതെന്നും രത്തന്‍ കേല്‍ക്കര്‍ പറഞ്ഞു. 53984 സര്‍വീസ് വോട്ടര്‍മാരുടെ കണക്ക് ഇനി വരാനുണ്ടെന്നും അത് ഇന്‍ഡക്‌സ് കാര്‍ഡിലാണ് വരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍വീസ് വോട്ടിന്റെ […]
KERALA NEWS
*കേരളത്തിലെ ഹിന്ദി കവി ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് അംബേദ്കര്‍ കീര്‍ത്തി പുരസ്‌കാരം; 14ന് ഏറ്റുവാങ്ങും*
അഖില്‍ ഭാരതീയ കബീര്‍ മഠം, സദ്ഗുരു കബീര്‍ ആശ്രമം സേവാ സന്‍സ്ഥാന്‍ (ബഡി ഖാട്ടു), ഡോ. അംബേദ്കര്‍ പ്രതിമ അനാവരണ സേവാ സമിതി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ഏപ്രില്‍ 14-ന് രാജസ്ഥാനിലെ നാഗൗര്‍ ജില്ലയിലുള്ള രോഹിണിയില്‍ സംഘടിപ്പിക്കുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ 135-ാം ജന്മദിനാഘോഷ ചടങ്ങില്‍ വെച്ച് കേരളത്തില്‍ നിന്നുള്ള പ്രമുഖ ഹിന്ദി കവി *ഡോ. ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക്* പുരസ്‌കാരം നല്‍കും. വിദ്യാഭ്യാസം, സംസ്‌കാരം, സാഹിത്യം, ഹിന്ദി പ്രചാരണം എന്നീ മേഖലകളില്‍ അദ്ദേഹം നടത്തിയ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ […]
ദന്തല്‍ കോളജ് വിദ്യാര്‍ഥിയുടെ മരണം: യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
തിരുവനന്തപുരം : അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്ക് നേരെ നിതിന്റെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കമ്മീഷന്‍ പറഞ്ഞു. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുമെന്നും യുവജന കമ്മീഷന്‍ വ്യക്തമാക്കി. മരണത്തില്‍ ആരോപണ വിധേയരായ ദന്തല്‍ അനാട്ടമി വിഭാഗം മേധാവി ഡോ റാം, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ സംഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് […]
പയ്യന്നൂരില്‍ അക്രമം തുടരുന്നു ; എഡിഎം സമാധാനയോഗം വിളിച്ചു
കണ്ണൂര്‍: തെരഞ്ഞെടുപ്പിനു പിന്നാലെ പയ്യന്നൂരില്‍ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ എഡിഎം സമാധാനയോഗം വിളിച്ചു. പയ്യന്നൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ?ന്ന് വൈകുന്നേരം ചേരുന്ന യോഗത്തില്‍ എല്ലാ കക്ഷികളും പങ്കെടുക്കണമെന്ന് ജില്ലാഭരണകൂടം അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പയ്യന്നൂരില്‍ പരക്കെ അക്രമം തുടരുകയാണ്. സ്വതന്ത്രസ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരില്‍ സിപിഎം പ്രവര്‍ത്തകന്‍ ടി.പുരുഷോത്തമന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചശേഷം പുറത്തു നിര്‍ത്തിയിട്ട കാര്‍ അക്രമികള്‍ കത്തിച്ചു. ഇന്നലെ […]
കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു
കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു. കരിങ്കല്‍ ക്വാറി ലൈസന്‍സിന് ചെറ്റപ്പാലം മുട്ടത്ത് കുര്യാക്കോസ് പൈലി സമര്‍പ്പിച്ച അപേക്ഷയാണ് 2025 സെപ്റ്റംബര്‍ 22നും 24നും ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗം നിരസിച്ചത്. ഇതില്‍ രണ്ടാമത്തെ യോഗത്തില്‍ ക്വാറിക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സഹായകമായ നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി […]
കശുവണ്ടി അഴിമതിക്കേസ്: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കും; ഹൈക്കോടതി
കൊച്ചി : കശുവണ്ടി അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈക്കോടതി. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ധാക്കുകയും ചെയ്തു. മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷുമാണ് കേസിലെ പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹരജിയിലാണ് […]
*പോളിംഗ് സമയം അവസാനിച്ചു; അഞ്ച് മണിക്ക് 75 ശതമാനം പിന്നിട്ടു; ആത്മവിശ്വാസത്തില്‍ മുന്നണികള്‍*
തിരുവനന്തപുരം : 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തുകളില്‍ എത്തിയതോടെ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. ആറ് മണിക്ക് പോളിംഗ് അവസാനിച്ചു. ആറ് മണിക്ക് മുമ്പ് ക്യൂവില്‍ നിന്ന ഏതാനും പേര്‍ കൂടി വോട്ട് രേഖപ്പെടുത്തുന്നതോടെ പോളിംഗ് പൂര്‍ണമാകും. വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടിംഗ് ശതമാനം 75.01 കടന്നിട്ടുണ്ട്. 2021 ലെ പോളിംഗ് ശതമാനത്തെ മറികടക്കുന്ന പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുന്നത്. അവസാന […]
കേരളം പോളിങ് ബൂത്തില്‍;11 മണി വരെ 33 ശതമാനം പോളിങ്
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.11 മണി വരെ 33 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഒന്‍പതോടെ തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3 ശതമാനം, ആലപ്പുഴ 15.71 ശതമാനം, കോട്ടയം 15.6 ശതമാനം, ഇടുക്കി 15.3 ശതമാനം, എറണാകുളം 14.7 ശതമാനം, തൃശൂര്‍ 14.8 ശതമാനം, പാലക്കാട് 15.6 ശതമാനം, മലപ്പുറം 15.1 ശതമാനം, കോഴിക്കോട് 16.3 ശതമാനം, വയനാട് 15.2 ശതമാനം, […]
കേരളം പോളിങ് ബൂത്തില്‍;11 മണി വരെ 33 ശതമാനം പോളിങ്
തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.11 മണി വരെ 33 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഒന്‍പതോടെ തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3 ശതമാനം, ആലപ്പുഴ 15.71 ശതമാനം, കോട്ടയം 15.6 ശതമാനം, ഇടുക്കി 15.3 ശതമാനം, എറണാകുളം 14.7 ശതമാനം, തൃശൂര്‍ 14.8 ശതമാനം, പാലക്കാട് 15.6 ശതമാനം, മലപ്പുറം 15.1 ശതമാനം, കോഴിക്കോട് 16.3 ശതമാനം, വയനാട് 15.2 ശതമാനം, […]
പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്
പാലക്കാട്: പാലക്കാട് കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. […]







