പാണത്തൂര്‍: പ്രശസ്തമായ പാണത്തൂര്‍ മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം നടന്ന മഖ്ബറ സിയാറത്തോടു കൂടി ഉറൂസ് ചടങ്ങുകള്‍ക്ക് തുടക്കമായി.മഖാം പരിസരത്ത് നടന്ന കൊടിയേറ്റ ചടങ്ങില്‍ ജമാഅത് പ്രസിഡന്റ് കെ.കെ. അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തി. മഖ്ബറ സിയാറത്തിന് ഉസ്താദ് ജലീല്‍ ദാരിമി നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ ഉറൂസിനോടനുബന്ധിച്ച് വിവിധ മതപരമായ ചടങ്ങുകളും പ്രാര്‍ത്ഥനാ സദസ്സുകളും നടക്കും.ഇന്ന് രാത്രി പ്രമുഖ വാഗ്മി ഉസ്താദ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് മതപ്രഭാഷണം നടത്തും.





