Uncategorized

പാണത്തൂര്‍ – സുളള്യ പാതയില്‍ ഗതാഗത നിരോധനം; നാഗപട്ടണം പാലം ഏപ്രില്‍ 15 മുതല്‍ അടച്ചിടും

സുളള്യ : സുളള്യ താലൂക്കിലെ ആലട്ടി-ബട്ടഡുക്ക-കൂര്‍ണടുക്ക ജില്ലാ പ്രധാന റോഡിലുള്ള നാഗപട്ടണം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുളള്യയില്‍ നിന്ന് ഏകദേശം 0.80 കിലോമീറ്റര്‍ ദൂരത്തില്‍ പയസ്വിനി പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന്റെ ബെയറിംഗുകളും എക്‌സ്പാന്‍ഷന്‍ ജോയിന്റുകളും മാറ്റുന്ന ജോലികളാണ് നടക്കുന്നത്. ഈ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് അസാധ്യമായതിനാലാണ് നിയന്ത്രണമെന്ന് മംഗളൂരു ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ […]

Uncategorized

മൊഴികിലുക്കം പ്രകാശനം ചെയ്തു

പെരുതടി: പെരുതടി ജി.എല്‍.പി. സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ എഴുതി തയ്യാറാക്കിയ ‘മൊഴി കിലുക്കം’ കയ്യെഴുത്തു മാസിക ഹെഡ് മാസ്റ്റര്‍ എം.കെ.രാജന്‍ പ്രകാശനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി ബി ഗണേഷ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ എസ് സി ചന്ദപ്പന്‍ , എസ് കെ രമ്യ , ലീജ ഗോകുല്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.    

Uncategorized

ചുളളിക്കരയുടെ വികസനം ലക്ഷ്യമിട്ട് വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു

ചുളളിക്കര : ചുളളിക്കരയുടെ വികസനം ലക്ഷ്യമിട്ട് വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. പ്രതിഭാ ലൈബ്രറി & റീഡിംങ്ങ് റൂമിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ഏറെ തിരക്കുളള ടൗണില്‍ പൊതു കക്കൂസ് അടിയന്തിരമായി സ്ഥാപിക്കണം, കെട്ടുറപ്പുളള ബസ്‌കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കണം, ടൗണിലും പരിസരത്തും വഴിവിളക്കുകള്‍ സ്ഥാപിക്കുക, റോഡിന്റെ ഇരുഭാഗങ്ങളിലും തകര്‍ന്നു കിടക്കുന്ന സ്ഥലങ്ങള്‍ കോണ്‍ ക്രീറ്റ് ചെയ്യുക, കളളാര്‍ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന ചുളളിക്കര പാലത്തിന് സമീപത്തെ പി.ഡബ്യു.ഡി സ്ഥലം ചുളളിക്കര സ്്ക്കുളിന് കളിസ്ഥലമാക്കി മാറ്റുന്നതിന് നടപടി സ്വീകരിക്കണം,ചുളളിക്കര-വെളളരിക്കുണ്ട് റോഡ് […]

LOCAL NEWS Uncategorized

‘കുട്ടികളില്‍ ആവേശമുണര്‍ത്തി ഗുരി സ്‌കൂള്‍തല സെമിനാര്‍’

ബന്തടുക്ക :പൊതുവിദ്യാഭ്യാസ വകുപ്പ് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് വിഭാഗം ആദിവാസി- തോട്ടം – തീരദേശ മേഖലകളിലെ വിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക പഠന പരിപോഷണ പരിപാടി ഗുരി 2025- 26 ന്റെ ഭാഗമായി ജിഎച്ച്എസ്എസ് ബന്തടുക്കയില്‍ സ്‌കൂള്‍തല സെമിനാര്‍ ഉദ്ഘാടനം നടന്നു. കുറ്റിക്കോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശോഭനകുമാരി ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡണ്ട് സുരേഷ് പി വി അധ്യക്ഷത വഹിച്ചു. ഡയറ്റ് ലക്ചറര്‍ ഗിരീഷ് ബാബു വിശിഷ്ടാതിഥിയായി. Rtd. DDE നന്ദികേശന്‍ മാസ്റ്റര്‍ വിദഗ്ദ്ധ ക്ലാസ് നയിച്ചു.വാര്‍ഡ് മെമ്പര്‍ ശോഭന […]

Uncategorized

തദ്ദേശ തിരഞ്ഞെടുപ്പ്: നാളെയും മറ്റന്നാളും വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം

തിരുവനന്തപുരം : മട്ടന്നൂര്‍ ഒഴികെയുള്ള സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളിലേയ്ക്കുള്ള പൊതുതിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ നവംബര്‍ 4, 5 തീയതികളില്‍ പേര് ചേര്‍ക്കാന്‍ അവസരമുണ്ടെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു. 2025 ഒക്ടോബര്‍ 25 ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനാണ് അവസരമുള്ളത്. അനര്‍ഹരെ ഒഴിവാക്കുന്നതിനും നിലവിലുള്ള ഉള്‍ക്കുറിപ്പുകളില്‍ ഭേദഗതി വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും നവംബര്‍ 4, 5 തീയതികളില്‍ അപേക്ഷിക്കാം. പ്രവാസി ഭാരതീയര്‍ക്കും പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം. ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ […]

Uncategorized

തദ്ദേശ തിരഞ്ഞെടുപ്പ്; ജില്ലയിലെ അന്തിമ വോട്ടര്‍പട്ടികയായി

കാസര്‍കോട് : കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും തിരുത്തലുകള്‍ക്കും ശേഷം തദ്ദേശ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കി. ജില്ലയില്‍ 5,19,821 പുരുഷന്മാരും 5,82,177 സ്ത്രീകളും 12 ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിലുള്ളവരുമുള്‍പ്പെടെ ആകെ 11,02,084 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 74 പ്രവാസി വോട്ടര്‍മാരും ഉള്‍പ്പെടും. പഴയ വോട്ടര്‍പട്ടികയെ അപേക്ഷിച്ച് 7,687 വോട്ടമാര്‍ ഇത്തവണ അധികമായി പട്ടികയില്‍ ഇടംപിടിച്ചു.നേരത്തേ 5,16,419 പുരുഷന്മാരും 5,77,893 സ്ത്രീകളും 11 ട്രാന്‍സ്ജെന്‍ഡര്‍മാരുമുള്‍പ്പെടെ 10,94,323 വോട്ടര്‍മാരാണുണ്ടായിരുന്നത്. 9,956 പുരുഷന്മാരും 12,579 സ്ത്രീകളും ഒരു ട്രാന്‍സ്ജെന്‍ഡര്‍ വോട്ടറുമുള്‍പ്പെടെ 22,536 വോട്ടുകള്‍ പുതുതായി […]

Uncategorized

കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണ യാത്ര: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് ഒ

പാണത്തൂര്‍: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപുരയ്ക്കല്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (തിങ്കളാഴ്ച) വൈകിട്ട് മൂന്നിന് പാണത്തൂര്‍ ടൗണില്‍ നടക്കും. തലശ്ശേരി അതിരൂപതാ അര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി, താമരശ്ശേരി രൂപതാ ബിഷപ്പും കത്തോലിക്കാ കോണ്‍ഗ്രസ് ബിഷപ്പ് ഡെലെഗേറ്റുമായ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ എന്നിവര്‍ ചേര്‍ന്ന് യാത്ര ഫ്ലാഗോഫ് ചെയ്യും. പനത്തടി ഫൊറോന ആതിഥേയരാകുന്ന പരിപാടിയില്‍ കാസര്‍കോട് സോണിലെ കാഞ്ഞങ്ങാട്, വെള്ളരിക്കുണ്ട്, മാലോം, കാസര്‍കോട്, തോമാപുരം ഫൊറോനകളില്‍ നിന്നായി […]

Uncategorized

സംസ്ഥാനത്ത് നാളെയും മറ്റന്നാളും ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് നാളെയും മറ്റന്നാളും വിവിധ ജില്ലകളില്‍ ശക്തമായ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നാളെ ആറ് ജില്ലകളിലലും 10ന് നാല് ജില്ലകളിലും കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മറ്റന്നാള്‍ യെല്ലോ അലര്‍ട്ടുമാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ […]

Uncategorized

ഉത്തരാഖണ്ഡില്‍ മേഘവിസ്ഫോടനം; ഗ്രാമം മൊത്തത്തില്‍ ഒലിച്ചുപോയി, നിരവധി പേരെ കാണാതായി

ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ ഉത്തരകാശിയില്‍ മേഘവിസ്ഫോടനം. ഹര്‍സിലിനടുത്തുള്ള ധരാലി പ്രദേശത്താണ് സംഭവം. ഒരു ഗ്രാമം ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകളുണ്ട്. നാല് പേര്‍ മരിച്ചു.നിരവധി പേരെ കാണാതായി. പൊലീസ്, എന്‍ഡിആര്‍എഫ്, സൈന്യം, മറ്റ് ദുരന്ത നിവാരണ സംഘങ്ങള്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിവരികയാണ്. മേഘവിസ്ഫോടനത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ശക്തയമായി ഒഴുകിയെത്തിയ വെള്ളത്തിനൊപ്പം വീടുകള്‍ ഒഴുകിപ്പോകുന്നതാണ് ഭയാനകമായ ദൃശ്യങ്ങളിലുള്ളത്.  

Uncategorized

നടന്‍ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു: ശ്രദ്ധേയനായത് ഉപ്പും മുളകിലൂടെ

ആലപ്പുഴ: പ്രമുഖ നാടക കാലാകാരനും നടനുമായ കെപിഎസി രാജേന്ദ്രന്‍ അന്തരിച്ചു.വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.50 വര്‍ഷത്തിലേറെയായി നാടക രംഗത്ത് സജീവമായിരുന്നു കെപിഎസി രാജേന്ദ്രന്‍. ‘ നിങ്ങളെന്നെ കമ്മൃൂണിസ്റ്റാക്കി ‘ ഉള്‍പ്പെടെ കെപിഎസിയുടെ പ്രധാന നാടകങ്ങളില്‍ നിറസാന്നിദ്ധ്യമായിരുന്നു. നാടക രംഗത്ത് ഏറെക്കാലം അഭിനയിച്ചിട്ടുണ്ടെങ്കിലും ‘ ഉപ്പും മുളകും’ എന്ന് പരമ്പരയിലെ പടവലം കുട്ടന്‍പിളള എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്.സീരിയലുകള്‍ക്ക് പുറമേ മിന്നാമിനുങ്ങ്, ഇന്നുമുതല്‍ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.