രാജപുരം : ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള
കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം നാളെ സമാപിക്കും.
ഇന്ന് രാവിലെ പേരടുക്കം ദുര്‍ഗ ഭഗവതി ക്ഷേത്രം, വിവിധ പ്രാദേശിക സമിതികള്‍ എന്നിവയുടെ സഹകരണത്തോടെ കലവറ നിറയ്ക്കല്‍ ഘോഷയാത്ര നടന്നു. ഗാനമേള, ് പ്രസാദ ഊട്ട്, എന്നിവയും നടന്നു. വൈകന്നേരം 7 മണിക്ക് കുറ്റിപൂജ, 7.25ന് പ്രസാദ ഊട്ട്. തുടര്‍ന്നു വിവിധ കലാപരിപാടികള്‍, 7.30ന് വനിത പൂരക്കളി, 8 മണിക്ക് കൈകൊട്ടിക്കളി, 8.15ന് കോല്‍ക്കളി തിരുവാതിര, 8.30ന് കൈകൊട്ടിക്കളി, 8.45ന് തിരുവാതിര, 9 മണിക്ക് സുഭാഷ് അറുകരയും സംഘവും അവതരിപ്പിക്കുന്ന പാട്ടരങ്ങ് നാടന്‍ പാട്ട്.
നാളെ രാവിലെ 7 മണിക്ക് ഗണപതിഹോമം, 9.30 മുതല്‍ 10.10 വരെയുള്ള അവിട്ടം നക്ഷത്രം എടവം രാശി മുഹൂര്‍ത്തത്തില്‍ വയനാട്ടുകുലന്‍, വിഷ്ണുമൂര്‍ത്തി, മറ്റു ഉപദേവന്മാരുടെയും പ്രതിഷ്ഠ. 12 മണിക്ക് പ്രസാദ ഊട്ട്, 2 മണിക്ക് കൂപ്പണ്‍ നറുക്കെടുപ്പ്, 8 മണിക്ക് പുത്തരികൊടുക്കല്‍, കൈവീത്. തുടര്‍ന്ന് അന്നപ്രസാദത്തോടെ സമാപിക്കും.




