മുംബൈ : പ്രശസ്ത ഗായിക ആശാ ഭോസ്ലെ അന്തരിച്ചു. 92 വയസ്സായിരുന്നു. മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശാ ഭോസ്ലെയെ മുംബൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്‌കാരം നാളെ നടക്കും. എട്ട് പതിറ്റാണ്ടോളം സംഗീത ലോകത്ത് നിറഞ്ഞുനിന്ന വിസ്മയ നാദമാണ് വിടവാങ്ങിയത്. 12,000ത്തിലേറെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ‘ഉംറാവോ ജാന്‍’, ‘ഇജാസത്ത്’ എന്നീ ചിത്രങ്ങളിലെ മികച്ച ആലാപനത്തിന് രണ്ട് തവണ മികച്ച ഗായികക്കുള്ള ദേശീയ പുരസ്‌കാരം നേടി. 2000-ല്‍ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും 2008-ല്‍ പത്മവിഭൂഷണും […]
NATIONAL NEWS
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് വന്‍ പ്രഹരം; 200 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ അപ്രത്യക്ഷമായി
ന്യൂഡല്‍ഹി : ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക ഡ്രോണ്‍ എം ക്യൂ 4സി ട്രൈറ്റണ്‍ കാണാതായി. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ള നിരീക്ഷണ വിമാനങ്ങളില്‍ ഒന്നാണിത്. ഏകദേശം 200 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡ്രോണാണ് അപ്രത്യക്ഷമായത്. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും മൂന്ന് മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിന് ശേഷം ഇറ്റലിയിലെ നാവിക താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഫ്‌ലൈറ്റ് റഡാര്‍ 24 നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഡ്രോണ്‍ പെട്ടെന്ന് ഇറാന്‍ ലക്ഷ്യമാക്കി തിരിയുകയും […]
ചിക്കമഗളൂരുവില്‍ വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി
ബെംഗളുരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള വിനോദ യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദ (15)യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്.
താത്കാലിക വെടിനിര്‍ത്തല്‍; ക്രൂഡ് ഓയില്‍ വില കുറഞ്ഞു
വാഷിങ്ടണ്‍ : പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വില ബാരലിന് 13.62 ശതമാനമാണ് കുറഞ്ഞത്. നിലവില്‍ 95.068 ഡോളറാണ് (8,786.41 രൂപ) ബാരലിന് വില. സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 109.77 ഡോളര്‍ (10,145.99 രൂപ) വരെയായി ഉയര്‍ന്നിരുന്നു. അമേരിക്കയുടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇറാന്‍ അംഗീകരിക്കുകയും […]
രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നു;അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികള്‍ മരിച്ചു
ജയ്പുര്‍: രാജസ്ഥാനിലെ രണ്ട് ഗ്രാമങ്ങളില്‍ അജ്ഞാതരോഗം പടരുന്നതായി റിപ്പോര്‍ട്ട്. അഞ്ച് ദിവസത്തിനിടെ അഞ്ച് കുട്ടികള്‍ മരിച്ചു. മരിച്ച കുട്ടികള്‍ രണ്ട് വയസിനും നാല് വയസിനും ഇടയില്‍ പ്രായമുള്ളവരാണ്. സലുമ്പാര്‍ ജില്ലയിലെ ഘാട്ട, ലാല്‍പുര ഗ്രാമങ്ങളിലാണ് അജ്ഞാതരോഗം പടരുന്നത്. അസുഖത്തിന്റെ കാരണം കണ്ടെത്താന്‍ ഗ്രാമത്തില്‍ ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ തുടരുകയാണ്. ഗ്രാമങ്ങളില്‍ ആര്‍എന്‍ടി മെഡിക്കല്‍ കോളജിന്റെ നേതൃത്വത്തില്‍ വിപുലമായ പരിശോധനകള്‍ നടക്കുന്നുണ്ട്. ആളുകളുടെ രക്തത്തിന്റെ സാമ്പിളുകളും പ്രദേശത്തെ ജലസ്രോതസില്‍ നിന്നുള്ള സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. രോഗം പകരുന്നത് എങ്ങനെയാണെന്നോ രോഗത്തിന്റെ കാരണം […]
എല്‍ പി ജി ക്ഷാമം: തൊഴിലാളികള്‍ക്കായുള്ള അഞ്ച് കിലോ സിലിന്‍ഡറുകളുടെ ക്വാട്ട ഇരട്ടിയാക്കി
ന്യൂഡല്‍ഹി : തൊഴിലാളികള്‍ക്കായുള്ള അഞ്ച് കിലോ സിലിന്‍ഡറുകളുടെ ക്വാട്ട ഇരട്ടിയായി വര്‍ധിപ്പിച്ച് കേന്ദ്രം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എല്‍ പി ജി ക്ഷാമം രൂക്ഷമായതിനു പിന്നാലെയാണിത്. അതിഥി സംസ്ഥാന തൊഴിലാളികള്‍ക്ക് ദിവസവും വിതരണം ചെയ്യാവുന്ന അഞ്ച് കിലോ സിലിന്‍ഡറുകളുടെ സംസ്ഥാന ക്വാട്ടയാണ് ഇരട്ടിയാക്കിയത്. തൊഴിലാളികള്‍ക്ക് ആവശ്യത്തിന് സിലിന്‍ഡറുകള്‍ വിതരണം ചെയ്യണമെന്ന് പെട്രോളിയം മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷണം പാചകം ചെയ്യാന്‍ ഗ്യാസ് സിലിന്‍ഡര്‍ കിട്ടാതായതോടെ ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലെ അതിഥി തൊഴിലാളികള്‍ നാട്ടിലേക്കുള്ള തിരിച്ചുപോക്ക് […]
ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ ഇന്ത്യ; ടിക്കറ്റ് വര്‍ധനക്ക് കാരണമാവും
ന്യൂഡല്‍ഹി : ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ ഗ്രൂപ്പ്. ടിക്കറ്റ് നിരക്ക് വര്‍ധനക്കും ഇത് കാരണാമാവും. നാളെ മുതല്‍ പുതിയ ചാര്‍ജുകള്‍ പ്രാബല്യത്തിലാവും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിമാന ഇന്ധന വില വര്‍ധിച്ചതോടെയാണ് സര്‍ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്. അതേസമയം, യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് നിലവില്‍ വരിക. പെട്രോളിയം, വ്യോമയാന മന്ത്രാലയങ്ങള്‍ ഡൊമസ്റ്റിക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലവര്‍ധന 25 ശതമാനമായി […]
രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി കെ സുധാകരന്‍; കേരള ജനതക്കായി പോരാടിയ നേതാവെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി : ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി സുധാകരന്‍ എംപി. ഡല്‍ഹിയിലെത്തിയാണ് സുധാകരന്‍ രാഹുലിനെ കണ്ടത്. കോണ്‍ഗ്ര്സ ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും സുധാകരന്‍ കണ്ടു. കെസി വേണുഗോപാലും കൂടിക്കാഴ്ചയിലുണ്ടായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവന്‍ പോരാടിയ നേതാവാണ് സുധാകരന്‍ എന്നും യഥാര്‍ഥ പോരാളിയാണെന്നും രാഹുല്‍ ഗാന്ധി എക്സില്‍ കുറിച്ചു. യുഡിഎഫ് ഒറ്റക്കെട്ടാണ്. കേരളത്തില്‍ 100 സീറ്റുകളോടെ കോണ്‍ഗ്രസ് വന്‍ വിജയത്തിലെത്തും.വെല്ലുവിളികളിലും കൊടുങ്കാറ്റിലും പരീക്ഷണങ്ങളിലുമെല്ലാം കേരളത്തിലെ ജനങ്ങള്‍ക്കൊപ്പം നിന്ന് തന്റെ ജീവിതകാലം […]
ഇറാനിലെ സ്‌കൂള്‍ ആക്രമണം; അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കി റിപോര്‍ട്ട് പുറത്തുവിടണം; യു എസിനോട് യു എന്‍ മനുഷ്യാവകാശ തലവന്‍
ജനീവ : ഇറാനില്‍ 170 പേരുടെ ജീവഹാനിക്കിടയാക്കിയ പ്രൈമറി സ്‌കൂള്‍ ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം അടിയന്തര സ്വഭാവത്തോടെ പൂര്‍ത്തിയാക്കണമെന്ന് അമേരിക്കയോട് ആവശ്യപ്പെട്ട് യു എന്‍ മനുഷ്യാവകാശ തലവന്‍ വോള്‍കര്‍ ടര്‍ക്. മിനാബിലെ ഷജാറെ തയ്യബെ ഗേള്‍സ് സ്‌കൂളിനു നേരെയുണ്ടായ ആക്രമണ സംഭവത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇറാന്റെ ആവശ്യപ്രകാരം വിളിച്ചു ചേര്‍ത്ത ജനീവ കൗണ്‍സില്‍ യോഗത്തിലാണ് ടര്‍ക് ഇക്കാര്യമുന്നയിച്ചത്. യു എസും ഇസ്റാഈലും ഇറാനെതിരെ നടത്തുന്ന ഒരുമാസം നീണ്ട ആക്രമണങ്ങളുടെ തുടക്കത്തിലാണ് സ്‌കൂളിനെതിരെ ആക്രമണം നടന്നത്. അന്വേഷണം […]
യുദ്ധഭീതിയില്‍ ലോകം; അടിയന്തര നീക്കവുമായി പ്രധാനമന്ത്രി, മുഖ്യമന്ത്രിമാരുടെ നിര്‍ണ്ണായക യോഗം നാളെ
ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ഇറാന്‍ ഉള്‍പ്പെട്ട യുദ്ധസാഹചര്യം വഷളാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചു. നാളെ വൈകുന്നേരം 6.30 ന് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുന്നത്. രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ, വിതരണ ശൃംഖലയിലെ തടസ്സങ്ങള്‍, വിദേശത്തുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷ എന്നിവ യോഗത്തില്‍ പ്രധാന ചര്‍ച്ചാവിഷയമാകും. ആഗോള അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ആഭ്യന്തര സ്ഥിരത ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനുമുള്ള കര്‍മ്മപദ്ധതികള്‍ […]











