തായന്നൂര്‍: ജനവാസ കേന്ദ്രമായ മലയാറ്റുകരയില്‍ വന്‍കിട മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസത്തേക്ക് നീളുന്നു. രണ്ടാം ദിവസമായ ഇന്ന് സമരവളണ്ടിയര്‍ ലീഡര്‍ എം ഡി രാജനെ പഞ്ചായത്ത് മെമ്പറും ജനകീയ സമിതി രക്ഷാധികാരിയുമായ സജിത ശ്രീകുമാര്‍ ഹാരമണിയിച്ചു. പി.കെ ജയദേവന്‍ നായര്‍, എ.വി മഞ്ജുഷ, അജിത് ചെറളം, വേണു എന്‍.സി, കെ അനിത തുടങ്ങിയവര്‍ സംസാരിച്ചു. വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 9ന് നാളെ രമേശന്‍ മലയാറ്റുകര സത്യാഗ്രഹമനുഷ്ഠിക്കും.
LOCAL NEWS
ചുള്ളിക്കരയിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ പി.കെ.ഗോപിനാഥന്‍ നിര്യാതനായി
കാഞ്ഞങ്ങാട് : ചുള്ളിക്കരയിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ ഇരിയ ബാലൂരിലെ പി.കെ.ഗോപിനാഥന്‍ (82)നിര്യാതനായി. ഭാര്യ: ശാലിനി (പിലാത്തറ). മക്കള്‍: ജയലക്ഷ്മി (പോപ്പുലര്‍, കാഞ്ഞങ്ങാട്), സന്ദീപ് (കെഎസ്ആര്‍ടിസി, കോട്ടയം), ജ്യോതിലക്ഷ്മി (അധ്യാപിക, കണ്ണൂര്‍). മരുമക്കള്‍: സതീഷ് (ബ്രാഞ്ച് മാനേജര്‍, ഇന്‍ഡസ് ഇന്‍ഡ് നിപ്പോണ്‍, കാസര്‍കോട്), ശാരി (നഴ്സ്, കോട്ടയം), ബൈജു (ഇന്‍ഫിനിറ്റി, കണ്ണൂര്‍).
ചുള്ളിക്കരയിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ പി.കെ.ഗോപിനാഥന്‍ നിര്യാതനായി
കാഞ്ഞങ്ങാട് : ചുള്ളിക്കരയിലെ ആദ്യകാല ഓട്ടോഡ്രൈവര്‍ ഇരിയ ബാലൂരിലെ പി.കെ.ഗോപിനാഥന്‍ (82)നിര്യാതനായി. ഭാര്യ: ശാലിനി (പിലാത്തറ). മക്കള്‍: ജയലക്ഷ്മി (പോപ്പുലര്‍, കാഞ്ഞങ്ങാട്), സന്ദീപ് (കെഎസ്ആര്‍ടിസി, കോട്ടയം), ജ്യോതിലക്ഷ്മി (അധ്യാപിക, കണ്ണൂര്‍). മരുമക്കള്‍: സതീഷ് (ബ്രാഞ്ച് മാനേജര്‍, ഇന്‍ഡസ് ഇന്‍ഡ് നിപ്പോണ്‍, കാസര്‍കോട്), ശാരി (നഴ്സ്, കോട്ടയം), ബൈജു (ഇന്‍ഫിനിറ്റി, കണ്ണൂര്‍).
കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് പരിക്ക്
ഒടയംചാല്‍: ബേളൂര്‍ വില്ലേജിലെ പാക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഒടയംചാല്‍ സ്വദേശി വേണുവിന്റെ മകന്‍ വിവേകിനാണ് (17) പരിക്കേറ്റത്. പരപ്പ ഭാഗത്ത് നിന്നും ഒടയംചാലിലേക്ക് ് വരികയായിരുന്ന വിവേകിന്റെ സ്‌ക്കുട്ടറില്‍ എതിരെ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി. അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ ബളാല്‍ സ്വദേശി ശ്രീപദിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു
ഒടയംചാല്‍ : എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബേളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ സംഘടിപ്പിച്ച പൊതുയോഗം രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ടി കെ രാമചന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍ , സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം സി പി മുരളി, ജില്ലാ സെക്രട്ടറി സി പി ബാബു, വി കെ രാജന്‍, ഒക്ലാവ് കൃഷ്ണന്‍, പി […]
കുടകില്‍ വനമേഖലയില്‍ കാണാതായ ശരണ്യയെ കണ്ടെത്തി
രാജപുരം ; കുടകില്‍ ട്രക്കിങ്ങിനിടെ വനമേഖലയില്‍ കാണാതായ മലയാളി യുവതി ജി എസ് ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പോലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ കണ്ടെത്തിയത്. കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയില്‍ ഐ ടി ജീവനക്കാരിയായ ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു. തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് […]
ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ടുകുവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും
രാജപുരം : ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം കരിച്ചേരി തറവാട് കോയ്മ ചെന്തളം പുതിയവളപ്പ് ശ്രീവയനാട്ടുകുവന്‍ ദേവസ്ഥാനത്ത് തെയ്യം കെട്ട് മഹോത്സവം നാളെ സമാപിക്കും. ഏപ്രില്‍ 3ന് കലവറ നിറയ്ക്കല്‍,് ബാത്തൂര്‍ ഭഗവതി ക്ഷേത്ര കഴകം പൂരക്കളി സംഘത്തിന്റെ പൂരക്കളി, കൈവീത്, തുടര്‍ന്ന് തെയ്യംകൂടല്‍. ഏപ്രില്‍ 4ന് കോരച്ചന്‍ തെയ്യത്തിന്റെ വെള്ളാട്ടം, കണ്ടനാര്‍ കേളന്‍ തെയ്യത്തിന്റെ വെള്ളാട്ടം, ബപ്പിടല്‍ ചടങ്ങ്, രാത്രി 11 മണിക്ക് വിഷ്ണുമൂര്‍ത്തിയുടെ തിടങ്ങല്‍, 11.30ന് വയനാട്ടുകുലവന്‍ തെയ്യത്തിന്റെ വെള്ളാട്ടം. ഏപ്രില്‍ 5ന് രാവിലെ […]
ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തി
രാജപുരം: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തി. പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍ നിന്നും എരിഞ്ഞിലംകോട് – പാടി തിരുകുടുംബ കപ്പേളയിലേക്ക് കുരിശിന്റെ വഴി നടത്തി. തിരുക്കര്‍മ്മങ്ങള്‍ക്ക് പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, അസി. വികാരി ഫാ. മെല്‍ബിന്‍ ആലപ്പാട്ട്കുന്നേല്‍ CRM, ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ സി എഫ് ഐ സി, ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍, ഫാ.രവി ചന്ദ്ര, ബ്രദര്‍. […]
പാണത്തൂരില്‍ ലയണ്‍സ് ക്ലബ്ബ് രുപീകരിച്ചു
പാണത്തൂര്‍ : കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാണത്തൂരില്‍ ലയണ്‍സ് ക്ലബ്ബ് ആരംഭിച്ചു. കോളിച്ചാല്‍ പ്രസിഡന്റ് സി ഒ ജോസിന്റെ അധ്യക്ഷതയില്‍ ലയണ്‍സ് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. വൈസ് ഗവര്‍ണര്‍ ടൈറ്റസ് തോമസ് മെമ്പര്‍മാരെ സത്യപ്രതിജ്ഞ ചെയത് അംഗത്വം നല്‍കി. ഡിസ്ട്രിക്ട് ഉപദേഷ്ടാവ് കെ ഗോപി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ചടങ്ങില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത, കാസറഗോഡ് ജില്ലാ സെക്രട്ടറി വി വേണുഗോപാല്‍, റീജിയന്‍ ചെയര്‍പേര്‍സന്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍, സോണ്‍ ചെയര്‍പേര്‍സന്‍ […]
അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ ‘ഫത്‌ഹേ മുബാറക് ‘ പ്രവേശനോല്‍സവം നടത്തി
ചുള്ളിക്കര : കുരുന്നുകള്‍ അറിവനുഭവങ്ങള്‍ തേടി മദ്രസയിലേക്ക്..റംസാന്‍ അവധിക്ക് ശേഷം അറിവിന്റെ ആദ്യാക്ഷരങ്ങള്‍ നുകരാനായി വിദ്യാര്‍ത്ഥികള്‍ അക്ഷര ലോകത്തേക്ക് ആദ്യ ചുവടുമായി മദ്രസ പ്രവേശനോത്സവത്തിനായി വിദ്യാര്‍ത്ഥികള്‍ എത്തി. അയ്യങ്കാവ് ഇസ്സത്തുല്‍ ഇസ്ലാം മദ്രസയില്‍ വെച്ച് നടന്ന ഫത് ഹേ മുബാറകിന് അബ്ദുറഹിമാന്‍ നൂറാനി സ്വാഗതം പറഞ്ഞു. കെ അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. ഷിഹാബുദീന്‍ അഹ്‌സനി ഉദ്ഘാടനം ചെയ്തു. യാക്കൂബ് ചെമ്പേരി, മദ്രസ കമ്മിറ്റി ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.









