DISTRICT NEWS

മലയാറ്റുകര കരിങ്കല്‍ ക്വാറി നിര്‍ത്തിവെക്കണം: കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി

തായന്നൂര്‍: പ്രകൃതിയുടെ കലവറയെ നശിപ്പിക്കുന്ന തരത്തില്‍ വന്‍കിട കരിങ്കല്‍ ക്വാറി നടത്തിപ്പിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്നും നാടിന്റെ പൊതുവായ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കാതെ പണത്തിന് വേണ്ടി ആര്‍ത്തി മൂത്തവരെ സഹായിക്കുന്ന നയത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്നും കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുകുമാരന്‍ കാലിക്കടവ് ആവശ്യപ്പെട്ടു. കരിങ്കല്‍ ക്വാറിക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജനകീയ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രന്‍ ,വൈസ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ […]

DISTRICT NEWS

*മലയാറ്റുകര ക്വാറി സമരത്തിന്റെ പ്രചരണം ഒന്‍പതാം ക്ലാസുകാരിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു*

തായന്നൂര്‍: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പൊതുജന അഭിപ്രായം തേടാതെ വന്‍കിട ക്വാറി തുടങ്ങിയത് നിര്‍ത്തിവെക്കണമെനാവശ്യപ്പെട്ട് എണ്ണപ്പാറ ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് മലയാറ്റുകര ആദിവാസി ഊരിലെ രാധ – രാജന്‍ ദമ്പതികളുടെ മകളും കോടോത്ത് ഡോ: അംബേദ്കര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനിയുമായ ആരതി രാജന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ക്വാറിയുടെ പ്രവര്‍ത്തനം കാരണം രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള യന്ത്രങ്ങളുടെയും സ്‌ഫോടനത്തിന്റെയും ശബ്ദവും,ഞെടുക്കവും കാരണം പഠിക്കാന്‍ പറ്റാത്ത […]

DISTRICT NEWS

ജനങ്ങള്‍ക്ക് ഭീഷണിയായ കരിങ്കല്‍ ക്വാറിക്കെതിരെ പഞ്ചായത്ത് അംഗത്തിന്റെ സമരം

തായന്നൂര്‍: ജനവാസ കേന്ദ്രത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാതെ പ്രവര്‍ത്താനാനുമതി നല്‍കിയ വന്‍ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹസമരത്തിന്റെ നാലാം ദിവസം പഞ്ചായത്ത് മെമ്പര്‍ സജിത ശ്രീകുമാര്‍ സത്യാഗ്രഹമിരുന്നു . ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം പണത്തിനും മാഫിയാ സംഘത്തിനു നല്‍കുന്ന ഭരണ സംവിധാനം ജനാധിപത്യത്തിന് ആപത്താണെന്ന് സജിതാ ശ്രീകുമാര്‍ പറഞ്ഞു ഏ.വി ചന്ദ്രന്‍ മെമ്പര്‍ സജിതാ ശ്രീകുമാറിനെ ഹാരം അണിയിച്ചു […]

DISTRICT NEWS

*തെരഞ്ഞെടുപ്പ് ചൂടിലും ആളിക്കത്തി സമരപന്തല്‍ മലയാറ്റുകര കരിങ്കല്‍ ക്വാറിക്കെതിരെ സമരം ശക്തമാവുന്നു*

തായന്നൂര്‍: കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരപന്തല്‍ ഇലക്ഷന്‍നാളിലും സജീവം . ഓരോ ദിനം കഴിയുന്തോറും നാട്ടുകാരുടെ പിന്തുണയേറിവരുകയാണ്. മൂന്നാം ദിവസം സത്യാഗ്രഹമനുഷ്ഠിച്ച ജനകീയ സമിതി കണ്‍വീനര്‍ രമേശന്‍ മലയാറ്റുകരയെ പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ കെ ആര്‍ സി തായന്നൂര്‍ ഹാരമണിയിച്ചു. പഞ്ചായത്ത് അംഗം സജിതാ ശ്രീകുമാര്‍,യു തമ്പാന്‍ നായര്‍, സതീന്ദ്രന്‍ ചീരോല്‍, എന്‍.ബിന്ദു, എച്ച് വി […]

DISTRICT NEWS

*മലയാറ്റുകര കരിങ്കല്‍ ക്വാറി നിര്‍ത്തണം: നാട്ടുകാരുടെ സത്യാഗ്രഹ സമരം തുടങ്ങി ലൈസന്‍സ് നല്‍കിയ സാഹചര്യം പരിശോധിക്കണം: പ്രൊഫ. എം. ഗോപാലന്‍*

തായന്നൂര്‍: കോടോം – ബേളൂര്‍ ഗ്രാമപഞ്ചായത്തിലെ തായന്നൂര്‍ വില്ലേജില്‍ ജനവാസ കേന്ദ്രമായ മലയാറ്റുകരയില്‍ പ്രവര്‍ത്തനമാരംഭിച്ച വന്‍ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിത കാല സത്യാഗ്രഹ സമരം ആരംഭിച്ചു ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുയര്‍ത്തുകയും നീരുറവകള്‍ വറ്റാന്‍ കാരണമാവുകയും ചെയ്യുന്ന കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നത് ദുര്‍ബല വിഭാഗങ്ങള്‍ താമസിക്കുന്ന പ്രദേശത്താണ്. ജനങ്ങളുടെ ജീവിതം വഴി മുട്ടിച്ചുള്ള വികസനത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും, പബ്ലിക് ഹിയറിംഗ് പോലും നടത്താതെ […]

DISTRICT NEWS

മലയാറ്റുകര കരിങ്കല്‍ ക്വാറി: അനിശ്ചിതകാല സത്യാഗ്രഹത്തിന് ജനകീയ സമിതി

രാജപുരം: ജനജീവിതത്തെ ദുസഹമാക്കിമാറ്റിയ മലയാറ്റുകര കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സത്യാഗ്രഹം നാളെ തുടങ്ങും. മലയാറ്റുകര, എണ്ണപ്പാറ, കുറ്റിയടുക്കം, ചൂരപ്പടവ് , ഉരുട്ടിക്കുന്ന്. തുമ്പക്കുന്ന്, കല്ലുവളപ്പ് ഊരുകളിലായി ആദിവാസി കുടുംബങ്ങളും മറ്റു ജനവിഭാഗങ്ങളുമടക്കം 300 ല്‍ പരം കുടുംബങ്ങളുടെ നടുവിലായിട്ടാണ് വന്‍ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. ക്വാറിയുടെ പ്രവര്‍ത്തനം മൂലം 1.ക്വാറിയില്‍ ദിവസേന നൂറു കണക്കിന് ഇലക്ട്രിക് കേപ്പുകള്‍ ഉപയോഗിച്ചുള്ള […]

DISTRICT NEWS

കരിങ്കല്‍ ക്വാറി : ദുരിത പര്‍വ്വം പേറി ജനം; കണ്ണടച്ച് അധികാരികള്‍

രാജപുരം : ജനജീവിതം ദുസഹമാക്കുന്നുവെന്ന പരാതിയില്‍ നിര്‍ത്തിയ ക്വാറി വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത് വന്‍ പ്രതിഷേധത്തിനിടയാക്കി. മലയാറ്റുകരയില്‍ രണ്ടു മാസം മുന്‍പ് ആരംഭിച്ച വന്‍ മാഫിയയുടെ നേതൃത്വത്തിലുളള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനമാണ് ജനങ്ങളെ സമരമുഖത്തേയ്ക്ക്് തളളിവിടാന്‍ സാഹചര്യമൊരുക്കിയിരിക്കുന്നത്. ഇതിന്റെ പ്രവര്‍ത്തനം കോടോം-ബേളൂര്‍ പഞ്ചായത്തിലെ 3 വാര്‍ഡുകളിലെ ജനങ്ങളെയാകെ ഭീതിയിലാക്കിയിരിക്കുകയാണ്. പഞ്ചായത്തിലെ 14,15,16 വാര്‍ഡുകളിലെ 1200 ഓളം വരുന്ന കുടുംബങ്ങളെയാണ് ഈ ക്വാറിയുടെ പ്രവര്‍ത്തനം പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്നത്. ചെറിയ തോതില്‍ അത്യാധുനിക ഉപകരണങ്ങളില്ലാതെ ഏതാനും വര്‍ഷം പ്രവര്‍ത്തിക്കുകയും […]

DISTRICT NEWS

രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം ഇന്ന്: ആയിരങ്ങള്‍ പങ്കെടുക്കും; തീര്‍ത്ഥാടകരെ വരവേല്‍ക്കാനൊരുങ്ങി പനത്തടി സെന്റ് ജോസഫ് ദേവാലയം

കോളിച്ചാല്‍ : വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസര്‍ഗോഡ് ജില്ലയിലെ സ്ഥിര തീര്‍ത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലേക്കുളള രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം ഇന്ന് രാത്രി 12ന് ആരംഭിച്ച് നാളെ രാവിലെ 4ന് സമാപിക്കും. സീറോ മലബാര്‍ സഭ,സഭാ ശാക്തികരണ വര്‍ഷ ‘ മായി പ്രഖ്യാപിച്ചിരിക്കുന്ന 2026 ലെ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് തലശ്ശേരി അതിരൂപത മെത്രാ പ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍, തലശ്ശേരി അതിരൂപതയിലെ കാസര്‍ഗോഡ് റീജിയണില്‍ ഉള്‍പ്പെട്ട വെള്ളരിക്കുണ്ട്, മാലോം, […]

DISTRICT NEWS

പനത്തടി സെന്റ് ജോസഫ് ഫൊറോന ദൈവാലയത്തില്‍ തിരുനാള്‍ ആഘോഷവും സാന്‍ജോസ് മഹാ തീര്‍ത്ഥാടനവും മാര്‍ച്ച് 13 മുതല്‍ തുടങ്ങി

കോളിച്ചാല്‍ : വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസര്‍ഗോഡ് ജില്ലയിലെ സ്ഥിര തീര്‍ത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ തിരുനാള്‍ ആഘോഷം 13 മുതല്‍ 22 വരെ തിയതികളിലായി നടക്കും. തിരുനാളിനോടനുബന്ധിച്ച് രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനവും 18,19 തിയതികളിലായി നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. 13ന് വൈകുന്നേരം 4 മണിക്ക് പനത്തടി ഫൊറോന വികാരി റവ. ഫാ.ജോസഫ് പൂവത്തോലില്‍ കൊടിയേറ്റിയതോടെ തിരുനാളിന് തുടക്കമായി. തുടര്‍ന്ന് തിരുനാള്‍ ദിവസങ്ങളില്‍ നടക്കുന്ന ദിവ്യകാരുണ്യ ആരാധന, വിശുദ്ധ […]

DISTRICT NEWS

പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു; 12 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചത്

പെരിങ്ങോം : പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പെരിങ്ങോം താലൂക്ക് ആശുപത്രി പുതിയ കെട്ടിടം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്തു. ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ ജോയ് സ്വാഗതം പറഞ്ഞു പൊതുമരാതത്ത് വകുപ്പ് എക്‌സി. എന്‍ജിനിയര്‍ സി സവിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കണ്ണൂര്‍ ഡിഎംഒ ഡോ. കെ ടി രേഖ, ഡിപിഎം ഡോ. പി കെ അനില്‍കുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ലളിത, പി […]