LOCAL NEWS

ചുളളിക്കരയില്‍ വമ്പിച്ച ഓണാഘോഷ പരിപാടികള്‍ പുരുഷ, വനിതാ വടംവലി മത്സരം തിരുവോണനാളില്‍

ചുളളിക്കര : പ്രതിഭ ലൈബ്രറിയുടെ നേത്യത്വത്തില്‍ പൗരാവലിയുടെയും വിവിധ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ 42-മതും ചുള്ളിക്കരയില്‍ ഗംഭീര ഓണ പരിപാടികള്‍. ആഗസ്ത് 1ന് തുടങ്ങിയ മത്സരപരിപാടികള്‍ തിരുവോണം നാളില്‍ അവസാനിക്കുമെന്ന്്
ഓണാഘോഷ കമ്മറ്റി ചെയര്‍മാന്‍ സജിത്ത് ലൂക്കോസ, പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ ഷാബു കെ വി, കമ്മറ്രി കണ്‍വീനര്‍ പി.പ്രസാദ്, ട്രഷറര്‍ എം ജെ സിജോമോന്‍, വൈസ് ചെയര്‍മാന്‍ എന്‍.കെ. വിശ്വന്‍ എന്നിവര്‍ അറിയിച്ചു.

നാളെ വൈകിട്ട് 5 ന് കാഞ്ഞങ്ങാട് എം.എല്‍.എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സ്റ്റേജിന മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രതിഭലൈബ്രറി പ്രസിഡന്റ് ജി. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിക്കും.പഞ്ചായത്തംഗംങ്ങളായ ആന്‍സി ജോസഫ്, ലിറ്റി ജോസ് എന്നിവര്‍ പ്രസംഗിക്കും.ഷാബു കെ വി സ്വാഗതവും മമത രഞ്ജിത്ത് നന്ദിയും പറയും. തുടര്‍ന്ന് മലയാളി മങ്ക,പുരുഷകേസരി മത്സരം, പ്രാദേശിക കലാകാരന്മാരുടെ കലാവിരുന്നും സിനിമാറ്റിക് ഡാന്‍സ് മത്സരവും നടക്കും.

25ന് ഉത്രാടം നാളില്‍ കുട്ടികളുടെ കലാകായിക മത്സരങ്ങളും, മെന്റലിസവും രാത്രി DJ യും നടക്കും. തിരുവോണം നാളില്‍ രാവിലെ വീടുകളിലെ പൂക്കളമത്സരവും ഉച്ചക്ക് രണ്ട് മണി മുതല്‍ വടംവലി മത്സരവും നടക്കും. തുടര്‍ന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ പി വി ഷാജികുമാര്‍ ഉദ്ഘാടനം ചെയ്യും. ഓണാഘോഷ ചെയര്‍മാന്‍ സജിത്ത് ലൂക്കോസ് അധ്യക്ഷത വഹിക്കും. പരപ്പ ബ്ലോക്ക് കമ്മറ്റി പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ മുഖ്യാതിഥിയാകും. രാത്രി 9 മണി മുതല്‍ സ്റ്റേജ് ഷോ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *