തായന്നൂര്‍: പ്രകൃതിയുടെ കലവറയെ നശിപ്പിക്കുന്ന തരത്തില്‍ വന്‍കിട കരിങ്കല്‍ ക്വാറി നടത്തിപ്പിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്നും നാടിന്റെ പൊതുവായ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കാതെ പണത്തിന് വേണ്ടി ആര്‍ത്തി മൂത്തവരെ സഹായിക്കുന്ന നയത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്നും കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുകുമാരന്‍ കാലിക്കടവ് ആവശ്യപ്പെട്ടു. കരിങ്കല്‍ ക്വാറിക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജനകീയ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രന്‍ ,വൈസ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ […]
Author: kcadmin
പാണത്തൂര്‍ – സുളള്യ പാതയില്‍ ഗതാഗത നിരോധനം; നാഗപട്ടണം പാലം ഏപ്രില്‍ 15 മുതല്‍ അടച്ചിടും
സുളള്യ : സുളള്യ താലൂക്കിലെ ആലട്ടി-ബട്ടഡുക്ക-കൂര്‍ണടുക്ക ജില്ലാ പ്രധാന റോഡിലുള്ള നാഗപട്ടണം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. സുളള്യയില്‍ നിന്ന് ഏകദേശം 0.80 കിലോമീറ്റര്‍ ദൂരത്തില്‍ പയസ്വിനി പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന്റെ ബെയറിംഗുകളും എക്‌സ്പാന്‍ഷന്‍ ജോയിന്റുകളും മാറ്റുന്ന ജോലികളാണ് നടക്കുന്നത്. ഈ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് അസാധ്യമായതിനാലാണ് നിയന്ത്രണമെന്ന് മംഗളൂരു ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ […]
പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂര്‍ ടൗണില്‍ വിഷുചന്ത ആരംഭിച്ചു
പാണത്തൂര്‍: പനത്തടി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് പാണത്തൂര്‍ ടൗണില്‍ ആരംഭിച്ച വിഷുചന്ത പഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു.സി ഡി എസ് ചെയര്‍പേഴ്‌സണ്‍ വിദ്യ കെ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ജെ ജയിംസ്, വാര്‍ഡ് മെമ്പര്‍മാരായ എം.ഷിബു,കെ കെ വേണുഗോപാല്‍, പ്രസീതാ റാണി,റീന തോമസ്, രാധിക കെ ആര്‍,ഭവ്യ. പി എസ്, എന്നിവര്‍ പ്രസംഗിച്ചു.. മെമ്പര്‍മാരായ സുശീല, അനുരമേശ്,സതി, സുശീല, രേഷ്മ, സജിനി, വിജിത, ആശ എന്നിവരും സി ഡി […]
പയ്യന്നൂരില്‍ അക്രമം തുടരുന്നു ; എഡിഎം സമാധാനയോഗം വിളിച്ചു
കണ്ണൂര്‍: തെരഞ്ഞെടുപ്പിനു പിന്നാലെ പയ്യന്നൂരില്‍ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ എഡിഎം സമാധാനയോഗം വിളിച്ചു. പയ്യന്നൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ?ന്ന് വൈകുന്നേരം ചേരുന്ന യോഗത്തില്‍ എല്ലാ കക്ഷികളും പങ്കെടുക്കണമെന്ന് ജില്ലാഭരണകൂടം അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പയ്യന്നൂരില്‍ പരക്കെ അക്രമം തുടരുകയാണ്. സ്വതന്ത്രസ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരില്‍ സിപിഎം പ്രവര്‍ത്തകന്‍ ടി.പുരുഷോത്തമന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചശേഷം പുറത്തു നിര്‍ത്തിയിട്ട കാര്‍ അക്രമികള്‍ കത്തിച്ചു. ഇന്നലെ […]
കരിങ്കല്‍ ക്വാറി: മുള്ളന്‍കൊല്ലി പഞ്ചായത്ത് തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു
കല്‍പ്പറ്റ: മുള്ളന്‍കൊല്ലി പഞ്ചായത്തിലെ ഏഴാം വാര്‍ഡില്‍ കരിങ്കല്‍ ക്വാറി പ്രവര്‍ത്തിപ്പിക്കുന്നതിന് ഐഎഫ്ടിഇ ആന്‍ഡ് ഒഎസ് ലൈസന്‍സ് അനുവദിക്കേണ്ടതില്ലെന്ന ഭരണസമിതി തീരുമാനം സര്‍ക്കാര്‍ സ്റ്റേ ചെയ്തു. ലൈസന്‍സ് വിഷയം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുവേണ്ടിയുള്ള ട്രൈബ്യൂണലിന്റെ പരിഗണനയ്ക്ക് വിട്ടു. കരിങ്കല്‍ ക്വാറി ലൈസന്‍സിന് ചെറ്റപ്പാലം മുട്ടത്ത് കുര്യാക്കോസ് പൈലി സമര്‍പ്പിച്ച അപേക്ഷയാണ് 2025 സെപ്റ്റംബര്‍ 22നും 24നും ചേര്‍ന്ന പഞ്ചായത്ത് ഭരണ സമിതി യോഗം നിരസിച്ചത്. ഇതില്‍ രണ്ടാമത്തെ യോഗത്തില്‍ ക്വാറിക്ക് ലൈസന്‍സ് അനുവദിക്കുന്നതിന് സഹായകമായ നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി […]
*മലയാറ്റുകര ക്വാറി സമരത്തിന്റെ പ്രചരണം ഒന്‍പതാം ക്ലാസുകാരിയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാകുന്നു*
തായന്നൂര്‍: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പൊതുജന അഭിപ്രായം തേടാതെ വന്‍കിട ക്വാറി തുടങ്ങിയത് നിര്‍ത്തിവെക്കണമെനാവശ്യപ്പെട്ട് എണ്ണപ്പാറ ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് മലയാറ്റുകര ആദിവാസി ഊരിലെ രാധ – രാജന്‍ ദമ്പതികളുടെ മകളും കോടോത്ത് ഡോ: അംബേദ്കര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനിയുമായ ആരതി രാജന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു. ക്വാറിയുടെ പ്രവര്‍ത്തനം കാരണം രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള യന്ത്രങ്ങളുടെയും സ്‌ഫോടനത്തിന്റെയും ശബ്ദവും,ഞെടുക്കവും കാരണം പഠിക്കാന്‍ പറ്റാത്ത […]
ഹോര്‍മുസ് കടലിടുക്കില്‍ അമേരിക്കയ്ക്ക് വന്‍ പ്രഹരം; 200 മില്യണ്‍ ഡോളറിന്റെ ഡ്രോണ്‍ അപ്രത്യക്ഷമായി
ന്യൂഡല്‍ഹി : ഹോര്‍മുസ് കടലിടുക്കിന് മുകളില്‍ നിരീക്ഷണം നടത്തിക്കൊണ്ടിരുന്ന അമേരിക്കന്‍ നാവികസേനയുടെ അത്യാധുനിക ഡ്രോണ്‍ എം ക്യൂ 4സി ട്രൈറ്റണ്‍ കാണാതായി. അമേരിക്കയുടെ പക്കലുള്ള ഏറ്റവും വിലപിടിപ്പുള്ള നിരീക്ഷണ വിമാനങ്ങളില്‍ ഒന്നാണിത്. ഏകദേശം 200 മില്യണ്‍ ഡോളര്‍ വിലമതിക്കുന്ന ഡ്രോണാണ് അപ്രത്യക്ഷമായത്. പേര്‍ഷ്യന്‍ ഗള്‍ഫിലും ഹോര്‍മുസ് കടലിടുക്കിലും മൂന്ന് മണിക്കൂര്‍ നീണ്ട നിരീക്ഷണത്തിന് ശേഷം ഇറ്റലിയിലെ നാവിക താവളത്തിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ഫ്‌ലൈറ്റ് റഡാര്‍ 24 നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഡ്രോണ്‍ പെട്ടെന്ന് ഇറാന്‍ ലക്ഷ്യമാക്കി തിരിയുകയും […]
അയറോട്ടെ പുത്തുപള്ളിമ്യാലില്‍ മേരി നിര്യാതയായി. സംസ്‌ക്കാരം ഞായറാഴ്ച
ചുളളിക്കര : അയറോട്ടെ പുത്തുപള്ളിമ്യാലില്‍ മേരി (75) നിര്യാതയായി. ഓരത്ത് കുടുംബാംഗമാണ്. ഭര്‍ത്താവ് പരേതനായ മാനി (കുര്യന്‍) മക്കള്‍: ബീന, ഷീന, റീന, അനീഷ്, സനീഷ് . മരുമക്കള്‍: പരേതനായ ഡെയിസന്‍ കവുങ്ങുംപാറയില്‍ (പൂക്കയം), ജോസ് കൊല്ലംതേട്ട് ( അലക്‌സ്‌നഗര്‍) , ബിനോ കോളവേലില്‍ ( കുറുമുള്ളൂര്‍ ) ജീനാ, മഞ്ജ്ജു. സഹോദരങ്ങള്‍: ഏലിയാമ്മ, അബ്രാഹം, ചാക്കോ, തോമസ്, സ്റ്റീഫന്‍. മ്യത്യസംസ്‌ക്കാരം: 12/4/ 2026 ഞായറാഴ്ച്ച വൈകുന്നേരം 3:30 ഭവനത്തില്‍ ആരംഭിച്ച് അയറോട്ട് ഇന്‍ഫന്റ് ജീസ്സസ് ദേവലായത്തില്‍. […]
ജനങ്ങള്‍ക്ക് ഭീഷണിയായ കരിങ്കല്‍ ക്വാറിക്കെതിരെ പഞ്ചായത്ത് അംഗത്തിന്റെ സമരം
തായന്നൂര്‍: ജനവാസ കേന്ദ്രത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടാതെ പ്രവര്‍ത്താനാനുമതി നല്‍കിയ വന്‍ മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് നിര്‍ത്തിവെക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹസമരത്തിന്റെ നാലാം ദിവസം പഞ്ചായത്ത് മെമ്പര്‍ സജിത ശ്രീകുമാര്‍ സത്യാഗ്രഹമിരുന്നു . ജനങ്ങളുടെ ജീവനേക്കാള്‍ പ്രാധാന്യം പണത്തിനും മാഫിയാ സംഘത്തിനു നല്‍കുന്ന ഭരണ സംവിധാനം ജനാധിപത്യത്തിന് ആപത്താണെന്ന് സജിതാ ശ്രീകുമാര്‍ പറഞ്ഞു ഏ.വി ചന്ദ്രന്‍ മെമ്പര്‍ സജിതാ ശ്രീകുമാറിനെ ഹാരം അണിയിച്ചു […]
കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം ഏപ്രില്‍ 12, 13 തീയതികളില്‍ നടക്കും
രാജപുരം : ബാത്തൂര്‍ കഴകത്തില്‍ കൂക്കള്‍ തറവാട് കോയ്മയിലുള്ള കൊട്ടോടി താനത്തിങ്കാല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം പുനഃപ്രതിഷ്ഠാ ഉത്സവം ഏപ്രില്‍ 12, 13 തീയതികളില്‍ നടക്കുമെന്ന് ആഘോഷകമ്മിറ്റി ചെയര്‍മാന്‍ രവീന്ദ്രനാഥ് കോടോത്ത്, ജനറല്‍ കണ്‍വിനര്‍ വേങ്ങയില്‍ ബാലകൃഷ്ണന്‍ പേരടുക്കം, ദേവസ്ഥാനം പ്രസിഡന്റ് എടയില്യം വേണുഗോപാല്‍ , പ്രോഗാം കമ്മിറ്റി ചെയര്‍മാന്‍ കെ.കൃഷ്ണന്‍ കൊട്ടോടി, പബ്ലിസിറ്റി ജനറല്‍ കണ്‍വീനര്‍ വിജേഷ് കൊട്ടോടി, ദേവസ്ഥാന കമ്മിറ്റി സെക്രട്ടറി ബിനീഷ് കൊട്ടോടി എന്നിവര്‍ അറിയിച്ചു. ഏപ്രില്‍ 12ന് രാവിലെ 9 മണിക്ക് പേരടുക്കം […]







