LOCAL NEWS

പാണത്തൂര്‍ മഖാം ഉറൂസിന് കൊടിയേറി; മഖ്ബറ സിയാറത്തിന് ഉസ്താദ് ജലീല്‍ ദാരിമി നേതൃത്വം നല്‍കി

പാണത്തൂര്‍: പ്രശസ്തമായ പാണത്തൂര്‍ മഖാം ഉറൂസിന് ഭക്തിനിര്‍ഭരമായ തുടക്കം. ഇന്ന് വെള്ളിയാഴ്ച ജുമാ നമസ്‌കാരത്തിന് ശേഷം നടന്ന മഖ്ബറ സിയാറത്തോടു കൂടി ഉറൂസ് ചടങ്ങുകള്‍ക്ക് തുടക്കമായി.മഖാം പരിസരത്ത് നടന്ന കൊടിയേറ്റ ചടങ്ങില്‍ ജമാഅത് പ്രസിഡന്റ് കെ.കെ. അബ്ദുറഹ്‌മാന്‍ പതാക ഉയര്‍ത്തി. മഖ്ബറ സിയാറത്തിന് ഉസ്താദ് ജലീല്‍ ദാരിമി നേതൃത്വം നല്‍കി. വരും ദിവസങ്ങളില്‍ ഉറൂസിനോടനുബന്ധിച്ച് വിവിധ മതപരമായ ചടങ്ങുകളും പ്രാര്‍ത്ഥനാ സദസ്സുകളും നടക്കും.ഇന്ന് രാത്രി പ്രമുഖ വാഗ്മി ഉസ്താദ് ഹംസ മിസ്ബാഹി ഓട്ടപ്പടവ് മതപ്രഭാഷണം നടത്തും.

KERALA NEWS

കശുവണ്ടി അഴിമതിക്കേസ്: വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കും; ഹൈക്കോടതി

കൊച്ചി : കശുവണ്ടി അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധത്തില്‍ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ച് ഹൈക്കോടതി. വ്യവസായ വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസിനെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി അറിയിച്ചു. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിള്‍ ബെഞ്ച് റദ്ധാക്കുകയും ചെയ്തു. മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണമെന്നും കോടതി ഉത്തരവിട്ടു. ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷുമാണ് കേസിലെ പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹരജിയിലാണ് […]

NATIONAL NEWS

ചിക്കമഗളൂരുവില്‍ വിനോദയാത്രക്കിടെ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി

ബെംഗളുരു: ചിക്കമഗളൂരുവില്‍ കുടുംബത്തോടൊപ്പമുള്ള വിനോദ യാത്രയ്ക്കിടെ കാണാതായ പാലക്കാട് സ്വദേശിനി ശ്രീനന്ദ (15)യുടെ മൃതദേഹം കണ്ടെത്തി. 1500 അടി താഴ്ചയില്‍ നിന്നാണ് ശ്രീനന്ദയുടെ മൃതദേഹം ലഭിച്ചത്. കാണാതായി നാലാം ദിവസത്തിലാണ് മൃതദേഹം കണ്ടെത്തിയത്. മാണിക്യ ധാര വ്യൂ പോയിന്റിന് താഴെ ഭാഗത്തെ താഴ്വാരത്താണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പാലക്കാട് കടമ്പഴിപ്പുറത്ത് നിന്ന് 40 അംഗ സംഘത്തിനൊപ്പം എത്തിയ ശ്രീനന്ദയെ കാണാതാകുന്നത്. ബാബാ ബുധന്‍ ഗിരിയിലെ മാണിക്യധാര വെള്ളച്ചാട്ടത്തിന് സമീപത്ത് നിന്നാണ് ശ്രീനന്ദയെ കാണാതായത്.

DISTRICT NEWS

*തെരഞ്ഞെടുപ്പ് ചൂടിലും ആളിക്കത്തി സമരപന്തല്‍ മലയാറ്റുകര കരിങ്കല്‍ ക്വാറിക്കെതിരെ സമരം ശക്തമാവുന്നു*

തായന്നൂര്‍: കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരപന്തല്‍ ഇലക്ഷന്‍നാളിലും സജീവം . ഓരോ ദിനം കഴിയുന്തോറും നാട്ടുകാരുടെ പിന്തുണയേറിവരുകയാണ്. മൂന്നാം ദിവസം സത്യാഗ്രഹമനുഷ്ഠിച്ച ജനകീയ സമിതി കണ്‍വീനര്‍ രമേശന്‍ മലയാറ്റുകരയെ പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ കെ ആര്‍ സി തായന്നൂര്‍ ഹാരമണിയിച്ചു. പഞ്ചായത്ത് അംഗം സജിതാ ശ്രീകുമാര്‍,യു തമ്പാന്‍ നായര്‍, സതീന്ദ്രന്‍ ചീരോല്‍, എന്‍.ബിന്ദു, എച്ച് വി […]

KERALA NEWS

*പോളിംഗ് സമയം അവസാനിച്ചു; അഞ്ച് മണിക്ക് 75 ശതമാനം പിന്നിട്ടു; ആത്മവിശ്വാസത്തില്‍ മുന്നണികള്‍*

തിരുവനന്തപുരം : 2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ആവേശത്തോടെ പോളിംഗ് ബൂത്തുകളില്‍ എത്തിയതോടെ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. ആറ് മണിക്ക് പോളിംഗ് അവസാനിച്ചു. ആറ് മണിക്ക് മുമ്പ് ക്യൂവില്‍ നിന്ന ഏതാനും പേര്‍ കൂടി വോട്ട് രേഖപ്പെടുത്തുന്നതോടെ പോളിംഗ് പൂര്‍ണമാകും. വൈകുന്നേരം അഞ്ച് മണി വരെയുള്ള കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ വോട്ടിംഗ് ശതമാനം 75.01 കടന്നിട്ടുണ്ട്. 2021 ലെ പോളിംഗ് ശതമാനത്തെ മറികടക്കുന്ന പ്രകടനമാണ് ഈ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുന്നത്. അവസാന […]

KERALA NEWS

കേരളം പോളിങ് ബൂത്തില്‍;11 മണി വരെ 33 ശതമാനം പോളിങ്

തിരുവനന്തപുരം : സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് തുടങ്ങി.പോളിങ് ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് പ്രത്യക്ഷപ്പെട്ടത്.11 മണി വരെ 33 ശതമാനം പോളിങ് രേഖപ്പെടുത്തി. രാവിലെ ഒന്‍പതോടെ തിരുവനന്തപുരം 14.8 ശതമാനം, കൊല്ലം 15.1 ശതമാനം, പത്തനംതിട്ട 14.3 ശതമാനം, ആലപ്പുഴ 15.71 ശതമാനം, കോട്ടയം 15.6 ശതമാനം, ഇടുക്കി 15.3 ശതമാനം, എറണാകുളം 14.7 ശതമാനം, തൃശൂര്‍ 14.8 ശതമാനം, പാലക്കാട് 15.6 ശതമാനം, മലപ്പുറം 15.1 ശതമാനം, കോഴിക്കോട് 16.3 ശതമാനം, വയനാട് 15.2 ശതമാനം, […]

പാലക്കാട് ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം; ദൃശ്യങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്

പാലക്കാട്: പാലക്കാട് കണ്ണാടി മേഖലയിലെ തരുവാകുറിശ്ശിയില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ടിന് പണം നല്‍കിയതായി ആരോപണം. പാലക്കാട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രന് ഒപ്പം ഉണ്ടായിരുന്ന സ്ത്രീയാണ് പണം നല്‍കിയത്. പണം നല്‍കുന്ന ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പുറത്തുവിട്ടു. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തരുവാകുറിശ്ശിയില്‍ ഒരു മരണവീട്ടില്‍ എത്തിയതായിരുന്നു ശോഭാ സുരേന്ദ്രനും പ്രവര്‍ത്തകരും. ശേഷം ശോഭാ സുരേന്ദ്രന്‍ തിരികെ കാറില്‍ കയറി. ഇതിനിടെ ശോഭാ സുരേന്ദ്രനൊപ്പമുണ്ടായിരുന്ന സ്ത്രീ മരണ വീടിന് സമീപമുണ്ടായിരുന്ന വീട്ടിലെ വയോധികയുടെ കയ്യില്‍ പണംവെച്ചു നല്‍കുകയായിരുന്നു. […]

താത്കാലിക വെടിനിര്‍ത്തല്‍; ക്രൂഡ് ഓയില്‍ വില കുറഞ്ഞു

വാഷിങ്ടണ്‍ : പശ്ചിമേഷ്യയില്‍ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നതിനു പിന്നാലെ ക്രൂഡ് ഓയില്‍ വില കുറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ വില ബാരലിന് 13.62 ശതമാനമാണ് കുറഞ്ഞത്. നിലവില്‍ 95.068 ഡോളറാണ് (8,786.41 രൂപ) ബാരലിന് വില. സംഘര്‍ഷം ആരംഭിച്ചതിനു ശേഷം ഇതാദ്യമായാണ് ക്രൂഡ് ഓയില്‍ വില ഇത്രയും കുറയുന്നത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 109.77 ഡോളര്‍ (10,145.99 രൂപ) വരെയായി ഉയര്‍ന്നിരുന്നു. അമേരിക്കയുടെ താത്ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഇറാന്‍ അംഗീകരിക്കുകയും […]