DISTRICT NEWS

മലയാറ്റുകര കരിങ്കല്‍ ക്വാറി നിര്‍ത്തിവെക്കണം: കര്‍ഷക മോര്‍ച്ച ജില്ലാ കമ്മിറ്റി

തായന്നൂര്‍: പ്രകൃതിയുടെ കലവറയെ നശിപ്പിക്കുന്ന തരത്തില്‍ വന്‍കിട കരിങ്കല്‍ ക്വാറി നടത്തിപ്പിന് അനുമതി നല്‍കിയ നടപടി പിന്‍വലിക്കണമെന്നും നാടിന്റെ പൊതുവായ ആവശ്യത്തെ കണ്ടില്ലെന്ന് നടിക്കാതെ പണത്തിന് വേണ്ടി ആര്‍ത്തി മൂത്തവരെ സഹായിക്കുന്ന നയത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്നും കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സുകുമാരന്‍ കാലിക്കടവ് ആവശ്യപ്പെട്ടു. കരിങ്കല്‍ ക്വാറിക്കെതിരെ ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്ന ജനകീയ സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാരതീയ ദലിത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി. രാമചന്ദ്രന്‍ ,വൈസ് പ്രസിഡണ്ട് കുഞ്ഞികൃഷ്ണന്‍ ജില്ലാ സെക്രട്ടറി സജീഷ് കൈതക്കാട് എന്നിവരും സമരപന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. ജനകീയ സമിതി ചെയര്‍മാന്‍ മധു നര്‍ക്കല, ഊരുമൂപ്പന്‍ വി ചന്ദ്രന്‍ എന്നവരാണ് അഞ്ചാം ദിവസം സത്യാഗ്രഹമിരുന്നത്.
പഞ്ചായത്ത് അംഗം സജിതാ ശ്രീകുമാര്‍, യു തമ്പാന്‍ നായര്‍, വിജി കപില്‍, രഞ്ജു ഗിരീഷ്, നാരായണി പേരിയ , മാത്യു തോമസ്, വി വി പ്രിജിത്, ഏ.വി മഞ്ജുഷ M.D രാജന്‍, വി.കെ രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *