Uncategorized

പാണത്തൂര്‍ – സുളള്യ പാതയില്‍ ഗതാഗത നിരോധനം; നാഗപട്ടണം പാലം ഏപ്രില്‍ 15 മുതല്‍ അടച്ചിടും

സുളള്യ : സുളള്യ താലൂക്കിലെ ആലട്ടി-ബട്ടഡുക്ക-കൂര്‍ണടുക്ക ജില്ലാ പ്രധാന റോഡിലുള്ള നാഗപട്ടണം പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിനാല്‍ ഈ പാതയിലൂടെയുള്ള ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു. ഏപ്രില്‍ 15 മുതല്‍ മെയ് 31 വരെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സുളള്യയില്‍ നിന്ന് ഏകദേശം 0.80 കിലോമീറ്റര്‍ ദൂരത്തില്‍ പയസ്വിനി പുഴയ്ക്ക് കുറുകെയുള്ള ഈ പാലത്തിന്റെ ബെയറിംഗുകളും എക്‌സ്പാന്‍ഷന്‍ ജോയിന്റുകളും മാറ്റുന്ന ജോലികളാണ് നടക്കുന്നത്. ഈ പ്രവൃത്തികള്‍ നടക്കുന്ന സമയത്ത് പാലത്തിലൂടെ വാഹനങ്ങള്‍ കടന്നുപോകുന്നത് അസാധ്യമായതിനാലാണ് നിയന്ത്രണമെന്ന് മംഗളൂരു ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

പകരമുള്ള യാത്രാമാര്‍ഗ്ഗങ്ങള്‍:

പാണത്തൂര്‍, കല്ലപ്പള്ളി ഭാഗങ്ങളില്‍ നിന്ന് പോകുന്നവര്‍ക്ക് ബട്ടഡുക്ക – കൂര്‍ണടുക്ക – കുമ്പളച്ചേരി വഴി പെരാജെയിലൂടെ സുളള്യയിലേക്ക് എത്താം.
ഈ പാലം പണി പൂര്‍ത്തിയാകുന്നതുവരെ യാത്രക്കാര്‍ സഹകരിക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് അഭ്യര്‍ത്ഥിച്ചു.

 

 

Leave a Reply

Your email address will not be published. Required fields are marked *