കണ്ണൂര്‍: തെരഞ്ഞെടുപ്പിനു പിന്നാലെ പയ്യന്നൂരില്‍ അക്രമങ്ങള്‍ തുടരുന്ന പശ്ചാത്തലത്തില്‍ എഡിഎം സമാധാനയോഗം വിളിച്ചു. പയ്യന്നൂര്‍ താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ ?ന്ന് വൈകുന്നേരം ചേരുന്ന യോഗത്തില്‍ എല്ലാ കക്ഷികളും പങ്കെടുക്കണമെന്ന് ജില്ലാഭരണകൂടം അഭ്യര്‍ഥിച്ചു.
വോട്ടെടുപ്പ് കഴിഞ്ഞ് രണ്ടാം ദിവസവും പയ്യന്നൂരില്‍ പരക്കെ അക്രമം തുടരുകയാണ്. സ്വതന്ത്രസ്ഥാനാര്‍ഥി വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ചെന്ന പേരില്‍ സിപിഎം പ്രവര്ത്തകന് ടി.പുരുഷോത്തമന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. വീടിന്റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞുടച്ചശേഷം പുറത്തു നിര്‍ത്തിയിട്ട കാര്‍ അക്രമികള്‍ കത്തിച്ചു.
ഇന്നലെ വി.കുഞ്ഞികൃഷ്ണനെ അനുകൂലിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ആളുടെ കാറും കത്തിക്കാന്‍ ശ്രമമുണ്ടായി. കാങ്കോലില്‍ വി.കുഞ്ഞികൃഷ്ണന്റെ ഉടമസ്ഥതയിലുള്ള പറമ്പിലെ ഷെഡിനും അക്രമികള്‍ തീയിട്ടിരുന്നു. ഇതിനു പിന്നാലെ മയ്യിലില്‍ മുസ്ലിം ലീഗ് ഓഫീസിനു നേരെയും ആക്രമണമുണ്ടായി.
തുടര്‍ സംഘര്‍ഷം ഒഴിവാക്കാനാണ് രാഷ്ട്രീയപാര്‍ട്ടികളുടെ സമാധാനയോഗം വിളിച്ചത്. അക്രമികള്‍ക്കെതിരെ കടത്ത നടപടി ഉണ്ടാകുമെന്ന് പോലീസ് പറഞ്ഞു.




