തായന്നൂര്‍: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പൊതുജന അഭിപ്രായം തേടാതെ വന്‍കിട ക്വാറി തുടങ്ങിയത് നിര്‍ത്തിവെക്കണമെനാവശ്യപ്പെട്ട് എണ്ണപ്പാറ ജനകീയ സമിതി നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയര്‍പ്പിച്ച് മലയാറ്റുകര ആദിവാസി ഊരിലെ രാധ – രാജന്‍ ദമ്പതികളുടെ മകളും കോടോത്ത് ഡോ: അംബേദ്കര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒന്‍പതാം തരം വിദ്യാര്‍ത്ഥിനിയുമായ ആരതി രാജന്റെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയമാകുന്നു.
ക്വാറിയുടെ പ്രവര്‍ത്തനം കാരണം രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 മണി വരെയുള്ള യന്ത്രങ്ങളുടെയും സ്‌ഫോടനത്തിന്റെയും ശബ്ദവും,ഞെടുക്കവും കാരണം പഠിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്ന് പറയുന്ന ആരതി രാജന്‍ പ്രദേശത്തെ വിദ്യാര്‍ത്ഥികളോട് സംസാരിച്ച ശേഷം കുട്ടികളുടെ ഒപ്പ് ശേഖരിച്ച് സ്‌കൂള്‍ അധികാരികള്‍ക്ക് കൈമാറി. കളക്ടര്‍ക്ക് അടക്കമുള്ളവര്‍ക്ക് പരാതി നല്‍കാനും തയ്യാറായി കഴിഞ്ഞു. ചിത്രകാരി കൂടിയായ ആ രതി തന്നെയാണ് ജനകീയ സമിതി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ മുഴുവന്‍ പോസ്റ്ററുകളും തയ്യാറാക്കിയത് . സമരം നീളുകയാണെങ്കില്‍ ക്വാറി നില്‍ക്കുന്ന പ്രദേശവും ക്വാറിയുടെ പ്രവര്‍ത്തന ദുരന്തഫലം അനുഭവിക്കേണ്ടിവരുന്നവരുടെ വിവരണവും ഉള്‍പ്പടെ കളിമണ്ണ്, ചണച്ചാക്ക്, സിമന്റെ എന്നിവ ഉപയോഗിച്ച് സമരപന്തലില്‍ മാതൃക സൃഷ്ടിക്കാനുള്ള തയ്യാറെടുപ്പിലാണ്.





