LOCAL NEWS

ഒന്നാം ക്ലാസിലെ എസ് ടി കുട്ടികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്ത് കളളാര്‍ പഞ്ചായത്ത്

രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം ക്ലാസിലെ എസ് ടി കുട്ടികള്‍ക്കുള്ള മേശയും കസേരയും വിതരണം ജി എല്‍ പി സ്‌കൂള്‍ പുഞ്ചക്കരയില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോയി പി എല്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ വാസു പി എ, […]

LOCAL NEWS

കള്ളാര്‍ മാവേലി സ്റ്റോര്‍ ഇനി മാവേലി സൂപ്പര്‍ സ്റ്റോര്‍: ഉദ്ഘാടനം മാര്‍ച്ച് 9ന്

രാജപുരം : സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴില്‍ കള്ളാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ളാര്‍ മാവേലി സ്റ്റോര്‍, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തുന്നതിന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 9ന് രാവിലെ 10.30 ന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. […]

LOCAL NEWS

കള്ളാര്‍ പഞ്ചായത്ത് യുഡി എഫ് കണ്‍വീനറായി ടി കെ നാരായണനെയും, കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി സന്തോഷ് വി ചാക്കോയെയും നിയമിച്ചു

രാജപുരം: കള്ളാര്‍ പഞ്ചായത്ത് യുഡി എഫ് കണ്‍വീനറായി ടി കെ നാരായണനെയും, കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി സന്തോഷ് വി ചാക്കോയെയും നിയമിച്ചതായി ഡിസിസി പ്രസിഡന്റ് പി കെ ഫൈസന്‍ അറിയിച്ചു.  

LOCAL NEWS

മാലക്കല്ല് സെന്റ്. മേരീസ് എയുപി സ്‌ക്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി

മാലക്കല്ല്: മാലക്കല്ല് സെന്റ്. മേരീസ് എയുപി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു. കോട്ടയം കോര്‍പ്പറേറ്റ് എജുക്കേഷന്‍ സെക്രട്ടറി റവ. ഫാ. ഡോ. തോമസ് പുതിയകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട് സ്വാഗതം ആശംസിക്കുകയും സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജോയിസ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുരേന്ദ്രന്‍ കെ സ്‌കൂളിന്റെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. റവ. ഫാ. ജോയി […]

LOCAL NEWS

ഒടയംചാലിലെ പൂവംനില്‍ക്കുന്നതില്‍ തോമസിന്റെ (സ്റ്റുഡിയോ തോമസ്) ഭാര്യ: അന്നമ്മ തോമസ് നിര്യാതയായി

രാജപുരം: ഒടയംചാല്‍ പൂവംനില്‍ക്കുന്നതില്‍ തോമസിന്റെ (സ്റ്റുഡിയോ തോമസ്) ഭാര്യ: അന്നമ്മ തോമസ് (79)നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. പരേത കൂടല്ലൂര്‍ കുറിച്ചിയേല്‍ കുടുംബാംഗം. മക്കള്‍: സിന്‍സി ജോയ് (ഡോളി തോമസ്, writer), ബിന്ദു വര്‍ഗ്ഗീസ്, ബീന ഷാജി, തോമസ് മാത്യു (രാജേഷ്), ജസ്റ്റിന്‍ തോമസ്, സിനു തോമസ്. മരുമക്കള്‍: ജോയ് കിളിയന്‍കുന്നേല്‍ ചെമ്പേരി, വര്‍ഗ്ഗീസ് (ബേബിച്ചന്‍) കാനക്കാട്ട് ചെറുപുഴ, ഷാജി പുത്തന്‍പുരയ്ക്കല്‍ എണ്ണപ്പാറ, മിനി കുഴിവേലില്‍ മണ്ഡപം, […]

LOCAL NEWS

‘ഫയല്‍ അദാലത്ത്’ കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജനസൗഹൃദ പഞ്ചായത്ത് ഓഫീസായി

അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജനസൗഹൃദ പഞ്ചായത്ത് ഓഫീസായി പ്രവര്‍ത്തനം ശക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച ‘ഫയല്‍ അദാലത്ത്’ സംഘടിപ്പിക്കുന്നതിന് ഇന്ന് തുടക്കമായി. ഇന്നത്തെ ഫയല്‍ അദാലത്തില്‍ ആകെ 24 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 21 അപേക്ഷകള്‍ക്ക് സ്ഥലത്തുതന്നെ തീര്‍പ്പുകല്‍പ്പിച്ചു. ശേഷിച്ച മൂന്ന് അപേക്ഷകള്‍ക്ക് ഉടന്‍ തന്നെ തീര്‍പ്പുണ്ടാകുമെന്നും അറിയിച്ചു.   പൊതുജനങ്ങളുടെ പരാതികളും ആവശ്യങ്ങളും വേഗത്തില്‍ പരിഹരിക്കുകയാണ് ഫയല്‍ അദാലത്തിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അപേക്ഷകള്‍ കെട്ടിക്കിടക്കാതെ […]

LOCAL NEWS

ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്ക് മുന്‍ഗണന നല്‍കി പനത്തടി പഞ്ചായത്ത് ബജറ്റ്

പാണത്തൂര്‍: ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്ക് മുന്‍ഗണന നല്‍കി പനത്തടി പഞ്ചായത്തിന്റെ 2026 – 27 വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി അവതരിപ്പിച്ചു . 37 കോടി 89 ലക്ഷത്തി 77396 രൂപ പ്രതീക്ഷിത വരവും, 37 കോടി 42 ലക്ഷത്തി 03873 രൂപ ചെലവും 47 ലക്ഷത്തി 73523 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026 – 27 വര്‍ഷത്തേക്കുള്ള പനത്തടി പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി ഇന്ന് അവതരിപ്പിച്ചു. കൃഷി […]

LOCAL NEWS

ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്ക് മുന്‍ഗണന നല്‍കി പനത്തടി പഞ്ചായത്ത് ബജറ്റ്

പാണത്തൂര്‍: ലൈഫ്, പിഎംഎവൈ ഭവന പദ്ധതിക്ക് മുന്‍ഗണന നല്‍കി പനത്തടി പഞ്ചായത്തിന്റെ 2026 – 27 വര്‍ഷത്തേക്കുള്ള ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി അവതരിപ്പിച്ചു . 37 കോടി 89 ലക്ഷത്തി 77396 രൂപ പ്രതീക്ഷിത വരവും, 37 കോടി 42 ലക്ഷത്തി 03873 രൂപ ചെലവും 47 ലക്ഷത്തി 73523 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന 2026 – 27 വര്‍ഷത്തേക്കുള്ള പനത്തടി പഞ്ചായത്ത് ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പത്മകുമാരി ഇന്ന് അവതരിപ്പിച്ചു. കൃഷി […]

LOCAL NEWS

കൊട്ടോടി ചീമുള്ളടുക്കം ആയൂര്‍വ്വേദവിസിബി കം ബ്രിഡ്ജും പയ്യച്ചേരി വിസിബി കം ബ്രിഡ്ജും ഉദ്ഘാടനം ചെയ്തു

രാജപുരം: കാസര്‍കോട് പാക്കേജില്‍ ഉള്‍പ്പെടുത്തി 1.43 കോടി രൂപ ചിലവില്‍ നിര്‍മ്മിച്ച കൊട്ടോടി ചീമുള്ളടുക്കം ആയൂര്‍വ്വേദ വി സി ബി കം ബ്രിഡ്ജിന്റെയും, 83 ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച പയ്യച്ചേരി വി സി ബി കം ബ്രിഡ്ജിന്റെയും ഉദ്ഘാടനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ നിര്‍വ്വഹിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ അധ്യക്ഷത വഹിച്ചു. ചെറുകിട ജലസേജന വിഭാഗം എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ഇ. കെ. അര്‍ജുന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് […]

LOCAL NEWS

പനത്തടി പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം നടത്തി

രാജപുരം : പഞ്ചായത്ത് ഹിന്ദു ഏകതാ സമ്മേളനം മായത്തി ശ്രീ ഭഗവതി ക്ഷേത്രത്തില്‍ വച്ച് നടത്തി. പാണത്തൂര്‍ വിവേകാനന്ദ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോട് കൂടി ആരംഭിച്ച സമ്മേളനം ഇടനീര്‍ മഠാധിപതി ശ്രീശ്രീ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ ആര്‍ മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ടി.സുധീഷ് മുഖ്യ പ്രഭാഷണം നടത്തി. വിശ്വഹിന്ദുപരിഷത്ത് മാതൃശക്തി കണ്ണൂര്‍ വിഭാഗ് സംയോജിക സതി കോടോത്ത്, ബ്രാഹ്‌മണ പരിഷത്ത് ജില്ലാ സെക്രട്ടറി ആര്‍ സൂര്യനാരായണ ഭട്ട്, എന്‍.എസ്.എസ് […]