മാലക്കല്ല്: മാലക്കല്ല് സെന്റ്. മേരീസ് എയുപി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു. കോട്ടയം കോര്‍പ്പറേറ്റ് എജുക്കേഷന്‍ സെക്രട്ടറി റവ. ഫാ. ഡോ. തോമസ് പുതിയകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട് സ്വാഗതം ആശംസിക്കുകയും സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജോയിസ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുരേന്ദ്രന്‍ കെ സ്‌കൂളിന്റെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. റവ. ഫാ. ജോയി കട്ടിയാങ്കല്‍ ഡയറക്ടര്‍ ശ്രീപുരം പാസ്റ്റര്‍ സെന്റര്‍ മിനി ഫിലിപ്പ് വാര്‍ഡ് മെമ്പര്‍ ബിനീഷ് വാണിയംപുരയില്‍ പ്രസിഡന്റ് പിടിഎ സുമിഷ പ്രവീണ്‍ പ്രസിഡന്റ് മദര്‍ പി ടി എ മോളി ജോസഫ് അധ്യാപക പ്രതിനിധി കുമാരി അന്നാ വിനോദ് സ്‌കൂള്‍ ലീഡര്‍ എന്നിവര്‍ സംസാരിച്ചു. റിട്ടയര്‍ ചെയ്യുന്ന സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം എ , ജെയ്‌സി ജോസ് , ബെറ്റി ജോസഫ് എന്നിവരുടെ ഫോട്ടോ അനാശ്ചതനവും ഉപഹാര സമര്‍പ്പണവും അതിരൂപത കോപ്പറേറ്റീവ് എജുക്കേഷന്‍ സെക്രട്ടറി റവ. ഫാ. തോമസ് പുതിയകുന്നേല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ സനിത ജോസഫ് ,സാബു സി എം എന്നിവര്‍ സന്നിഹിതരായി റിട്ടയര്‍ ചെയ്യുന്നസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സജി എം ജെയ്‌സി ജോസ് ബെറ്റി ജോസഫ് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. യോഗത്തിന് സ്റ്റാഫ് സെക്രട്ടറി മോള്‍സി ജോസഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് കുട്ടികളുടെ വര്‍ണാഭമായ കലാസന്ധ്യയും നടത്തപ്പെട്ടു.





