രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം ക്ലാസിലെ എസ് ടി കുട്ടികള്‍ക്കുള്ള മേശയും കസേരയും വിതരണം ജി എല്‍ പി സ്‌കൂള്‍ പുഞ്ചക്കരയില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോയി പി എല്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ വാസു പി എ, പതിനാലാം വാര്‍ഡ് മെമ്പര്‍ ബിന്ദു ഗംഗാധരന്‍ എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. മുന്‍ വാര്‍ഡ് മെമ്പര്‍ ലീലാ ഗംഗാധരന്‍, സ്‌കൂള്‍ എസ് എം സി ചെയര്‍മാന്‍ ഇ കെ ഗോപാലന്‍ എന്നി പ്രസംഗിച്ചു. മിഷന്‍ റാബീസ് എജുക്കേഷണല്‍ ഓഫീസര്‍ ജിഷ്ണു കൃഷ്ണന്‍ പേ വിഷബാധ ബോധവല്‍ക്കരണ ക്ലാസ് നല്‍കി. യോഗത്തില്‍ ഇംപ്ലീമെന്റ് ഓഫീസര്‍ കൊച്ചുറാണി വി കെ സ്വാഗതവും. സ്‌കൂള്‍ പിടിഎ പ്രസിഡണ്ട് പ്രദീപ് ജോര്‍ജ് നന്ദിയും പറഞ്ഞു.




