രാജപുരം: കള്ളാര്‍ പഞ്ചായത്ത് യുഡി എഫ് കണ്‍വീനറായി ടി കെ നാരായണനെയും, കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പ്രസിഡന്റായി സന്തോഷ് വി ചാക്കോയെയും നിയമിച്ചതായി ഡിസിസി പ്രസിഡന്റ് പി കെ ഫൈസന്‍ അറിയിച്ചു.
അയ്യങ്കാവ്: കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അനുമോദന സദസ്സിൽ 42 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച നാട്ടുകാരുടെ പ്രിയപ്പെട്ട യശോദ ടീച്ചർക്കുള്ള ആദരവും BSC റാങ്ക് ജേതാവ് അകൻഷാ പോളിനും +2, SSLC ഉന്നതവിജയം കൈവരിച്ച കുട്ടികൾക്കുള്ള അനുമോദനവും നടന്നു. അനുമോദന സദസ്സ് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ മനോജ് ദ്്ഘാടനം ചെയ്തു. വാർഡ് മെമ്പറും പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനുമായ കെ.ശൈലജ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് വികസനസ്റ്റാന്റിംഗ് കമ്മിറ്റി […]
രാജപുരം : രാജപുരം ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ടുള്ള പൂര്‍വ്വ മാനേജര്‍ , പിടിഎ പ്രസിഡന്റുമാര്‍ , പ്രധാന അധ്യാപകര്‍ , അധ്യാപക- അധ്യാപകേതര ജീവനക്കാര്‍ , വിദ്യാര്‍ഥി സംഗമം സമാപിച്ചു. സ്കൂള്‍ മാനേജര്‍ ഫാ. ജോസഫ് അരിച്ചിറ അധ്യക്ഷത വഹിച്ച യോഗം സ്കൂളിന്റെ ആദ്യ മാനേജര്‍ ഫാ. മാത്യു ഏറ്റിയേപ്പള്ളില്‍ ഉദ്ഘാടനം ചെയ്തു.പ്രശസ്ത കലാകാരന് പ്രതീഷ് കലാഭവന്‍ വിശിഷ്ടാതിഥിയായിരുന്നു. യോഗത്തില്‍ പൂര്‍വ്വ മാനേജര്‍മാരെയും പൂര്‍വ്വ പിടിഎ […]