ചുളളിക്കര : ഫോക് ലോര്‍ അവാര്‍ഡിന് അര്‍ഹനായ കെ സുകുവിന്, ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം, അനുമോദനവും സ്‌നേഹോപകാരവും നല്‍കി. ചടങ്ങില്‍ പ്രതിഭ ലൈബ്രറി പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാബു കെ വി. സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്, ബാലകൃഷ്ണന്‍, കെ നാരായണന്‍, പി മുഹമ്മദ് മാസ്റ്റര്‍, ഷീല കെ, റീന കെ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുകു. കെ. മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ സെക്രട്ടറി ഷാബു കെ […]
LOCAL NEWS
ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി സാംസ്‌കാരിക സമിതി രൂപികരിച്ചു. ഒ.ടി ചാക്കോ പ്രസിഡന്റ്, മുരളി കൃഷ്ണന്‍ സെക്രട്ടറി
കള്ളാര്‍: കേരളം ഭരിച്ച ഏറ്റവും ജനകിയനായ മുഖ്യമന്ത്രിയും പാവങ്ങളുടെ പടത്തലവനുമായ ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി കള്ളാര്‍ പഞ്ചായത്തില്‍ ഉമ്മന്‍ ചാണ്ടി സാംസ്‌കാരിക സമിതി രൂപികരിച്ചു. ഒ. ടി ചാക്കോ (പ്രസിഡണ്ട് ) ബാബു കാരകുന്നേല്‍ (വൈ: പ്രസിഡണ്ട് ) മുരളി കൃഷ്ണന്‍ (സെക്രട്ടറി) ഗോപി. കെ (ജോ: സെക്രട്ടറി) പ്രസന്നന്‍ ടി (ട്രഷര്‍ ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. കൂടാതെ 151 അംഗ കമ്മിറ്റിയും രൂപീകരിച്ചു. ടി.കെ നാരായണനെ രക്ഷാധികാരിയായി തെരഞ്ഞെടുത്തു. ജോണി പെരുമാനൂര്‍ അദ്ധ്യക്ഷത വഹിച്ചു. […]
ആയിരങ്ങള്‍ പങ്കുചേര്‍ന്ന രണ്ടാമത്് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം സമാപിച്ചു
കോളിച്ചാല്‍ : വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസര്‍ഗോഡ് ജില്ലയിലെ സ്ഥിര തീര്‍ത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലേക്കുളള രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം സമാപിച്ചു. യാത്രയില്‍ പങ്കെടുത്ത് ആയിരങ്ങള്‍ വിശുദ്ധ യൗസേപ്പിതാവിനോടുളള ബഹുമാനവും സ്‌നേഹവും പ്രകടമാക്കി. തലശ്ശേരി അതിരൂപത മെത്രാ പ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍, തലശ്ശേരി അതിരൂപതയിലെ കാസര്‍ഗോഡ് റീജിയണില്‍ ഉള്‍പ്പെട്ട വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നീ ഫൊറോനകളിലെ മുഴുവന്‍ ഇടവകകളുടെയും സഹകരണത്തോടെ നൂറോളം വൈദികരും സന്യസ്തരും, വൈദിക […]
അക്ഷരോന്നതി-പുസ്തകവിതരണം നടത്തി
കോളിച്ചാല്‍ : തദ്ദേശസ്വയംഭരണ വകുപ്പ് അക്ഷരോന്നതി പുസ്തക ശേഖരണ ക്യാമ്പയിനിലൂടെ ശേഖരിച്ച പുസ്തകങ്ങളുടെ വിതരണ ഉദ്ഘാടനം പനത്തടി പഞ്ചായത്തിലെ തിമ്മന്‍ചാല്‍ സാമൂഹിക പഠന മുറിയില്‍ വെച്ച് ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ ഒക്ലാവ് കൃഷ്ണന്‍ നിര്‍വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ അധ്യക്ഷയായി.തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ.വി ഹരിദാസ് പദ്ധതി വിശദീകരണം നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് മുഖ്യാതിഥിയായി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ […]
പരപ്പ അരിങ്കല്ലിലെ പാലനില്‍ക്കുംതൊട്ടിയില്‍ (വെട്ടംതടത്തില്‍) മാത്യു (78) നിര്യാതനായി
പരപ്പ : പരപ്പ അരിങ്കല്ലിലെ പാലനില്‍ക്കുംതൊട്ടിയില്‍ (വെട്ടംതടത്തില്‍) മാത്യു (78) നിര്യാതനായി. മൃത സംസ്‌കാര ശുശ്രൂഷകള്‍ നാളെ (14-03-2026 ശനിയാഴ്ച) രാവിലെ 9:00 മണിക്ക് അരിങ്കല്ലിലുള്ള മകന്റെ ഭവനത്തിന് നിന്ന് ആരംഭിച്ച് പരപ്പ വിമലഗിരി പള്ളി സെമിത്തേരിയില്‍ സംസ്‌ക്കരിക്കും. ഭാര്യ: അന്നമ്മ പളളിക്കുന്നേല്‍ ഉദയപുരം. മക്കള്‍ : ബിനോയി, ബിജു,ബിന്ദു. മരുമക്കള്‍; ബിന്‍സി,റാണി,സജി കക്കുഴി. സഹോദരങ്ങള്‍ : അപ്പച്ചന്‍ പരപ്പ,ജോസ് കാലിച്ചാനടുക്കം, ചിന്നമ്മ ഉദയപുരം, പരേതരായ വര്‍ക്കി, കുഞ്ഞമ്മ.
സഹപാഠികള്‍ക്ക് ഒപ്പംപുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
രാജപുരം:സഹപാഠികള്‍ക്ക് ഒപ്പംപുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. രാജപുരം സെന്റ് പയസ് ടെന്‍ത് കോളേജിലെ മൂന്നാം വര്‍ഷ ബി എസ് സി ലൈഫ് സയന്‍സ് വിദ്യാര്‍ത്ഥി കാരാക്കോട് തോണിക്കല്ലിലെ വി.എം.അശ്വിന്‍ രാജ് (19) ആണ് ഇന്ന് വൈകിട്ട് കുടുംബൂര്‍ പുഴയില്‍ മുങ്ങി മരിച്ചത്. കോളേജില്‍ നടന്ന സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ കഴിഞ്ഞ് സഹ വിദ്യാര്‍ത്ഥികളോടൊപ്പം കുളിക്കാന്‍എത്തിയതായിരുന്നു. കുളി കഴിഞ്ഞ് കരക്ക് കയറിയപ്പോഴാണ്ഇവര്‍ കൊണ്ടുവന്ന ബക്കറ്റ് ഒഴുക്കി പോകുന്നത് കണ്ടത്. ഇതെടുക്കാന്‍ വേണ്ടി വീണ്ടും അശ്വിന്‍ പുഴയില്‍ ഇറങ്ങിയതായിരുന്നു […]
യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു
രാജപുരം : കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ശാന്തി ഫിലിപ് ഉദ്ഘാടനം ചെയ്തു. ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു അധ്യക്ഷത വഹിച്ചു. പാസ്വേര്‍ഡ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ജോണി, പിടിഎ പ്രസിഡന്റ് ജിജോ വര്‍ഗീസ്, അധ്യാപിക ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി ജെലീന സ്വാഗതം പറഞ്ഞു
ശുചിത്വ പഠനോത്സവവും ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി
പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ പഠനോത്സവവും ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും പനത്തടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പത്മകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശുചിത്വ മിഷന്‍ പി.ഇ.സി സെക്രട്ടറി വിനയരാജന്‍ കെ.പി സ്വാഗതം ആശംസിച്ചു. ജില്ലാ ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.വി. വിനോദ് കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ജെയിംസ്, ചെയര്‍പേഴ്‌സണ്‍ സുപ്രിയ […]
ബളാംതോട് ക്ഷീര സംഘത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ബളാംതോട് : ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സണ്‍റൈസ് ഹോസ്പിറ്റല്‍ കാഞ്ഞങ്ങാടുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉത്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് വിജയകുമാര്‍ നായര്‍ കെ.എന്‍.അദ്ധ്യക്ഷത വഹിച്ചു.പനത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില കുമാരി, കെ.കെ.വേണുഗോപാല്‍, കെ.സി.മോഹന്‍ദാസ്, ഡോക്ടര്‍ കൃഷ്ണകുമാരി ഡോ.സച്ചില്‍പത്മന്‍, പരപ്പ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഷീന എസ്.എന്‍. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതവും വൈസ് പ്രസിഡണ്ട് […]
പെരുതടി ജി എല്‍ പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വാര്‍ഷികാഘോഷവും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം കെ രാജനുളള യാത്രയയപ്പും നടത്ത
പനത്തടി : പെരുതടി ജി എല്‍ പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വാര്‍ഷികാഘോഷവും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം കെ രാജനുളള യാത്രയയപ്പും നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ബി രതീഷ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്,ഹൊസ്ദുര്‍ഗ് എ ഇ ഒ .കെ സുരേന്ദ്രന്‍, സനല്‍കുമാര്‍ വെള്ളുവ , കെ ശശികുമാര്‍ ,എസ് മധുസൂദനന്‍ ,പി ബി സുരേഷ്, […]











