LOCAL NEWS

‘ഫയല്‍ അദാലത്ത്’ കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജനസൗഹൃദ പഞ്ചായത്ത് ഓഫീസായി

അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജനസൗഹൃദ പഞ്ചായത്ത് ഓഫീസായി പ്രവര്‍ത്തനം ശക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച ‘ഫയല്‍ അദാലത്ത്’ സംഘടിപ്പിക്കുന്നതിന് ഇന്ന് തുടക്കമായി.
ഇന്നത്തെ ഫയല്‍ അദാലത്തില്‍ ആകെ 24 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 21 അപേക്ഷകള്‍ക്ക് സ്ഥലത്തുതന്നെ തീര്‍പ്പുകല്‍പ്പിച്ചു. ശേഷിച്ച മൂന്ന് അപേക്ഷകള്‍ക്ക് ഉടന്‍ തന്നെ തീര്‍പ്പുണ്ടാകുമെന്നും അറിയിച്ചു.

 

പൊതുജനങ്ങളുടെ പരാതികളും ആവശ്യങ്ങളും വേഗത്തില്‍ പരിഹരിക്കുകയാണ് ഫയല്‍ അദാലത്തിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അപേക്ഷകള്‍ കെട്ടിക്കിടക്കാതെ സമയബന്ധിതമായി പരിഹരിക്കാനായി ഈ സംവിധാനം തുടര്‍ന്നും എല്ലാ മാസവും നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ജീവനക്കാരും ജനപ്രതിനിധികളും അദാലത്തില്‍ സഹകരിച്ചു. ജനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യപ്രദവും സുതാര്യവുമായ സേവനങ്ങള്‍ ഉറപ്പാക്കുന്നതിന് പഞ്ചായത്തിന്റെ ഇത്തരം ഇടപെടലുകള്‍ മാതൃകാപരമാണെന്ന് നാട്ടുകാര്‍ അഭിപ്രായപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *