LOCAL NEWS

ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തി

രാജപുരം: ദുഃഖവെള്ളി ആചരണത്തിന്റെ ഭാഗമായി കുരിശിന്റെ വഴി നടത്തി. പനത്തടി സെന്റ് ജോസഫ് ഫൊറോന തീര്‍ത്ഥാടന ദേവാലയത്തില്‍ നിന്നും എരിഞ്ഞിലംകോട് – പാടി തിരുകുടുംബ കപ്പേളയിലേക്ക് കുരിശിന്റെ വഴി നടത്തി. തിരുക്കര്‍മ്മങ്ങള്‍ക്ക് പനത്തടി ഫൊറോന വികാരി ഫാ. ജോസഫ് പൂവത്തോലില്‍, അസി. വികാരി ഫാ. മെല്‍ബിന്‍ ആലപ്പാട്ട്കുന്നേല്‍ CRM, ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ജോസ് കളത്തിപ്പറമ്പില്‍ സി എഫ് ഐ സി,
ഫാ. ബിബിന്‍ വെള്ളാരംകല്ലില്‍, ഫാ.രവി ചന്ദ്ര, ബ്രദര്‍. ജെസ് വിന്‍ സെബാസ്റ്റ്യന്‍ CFIC എന്നിവര്‍ നേതൃത്വം നല്‍കി.

 

പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ നിന്നും അരിപ്പുനീര് കുരിശടിയിലേക്ക് കരിശിന്റെ വഴി നടത്തി. നൂറുകണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. ഇടവകാ വികാരി ഫാ.സണ്ണി അമ്പാട്ട്, ഫാ.റ്റോണി ചെറിയാന്‍ (ഡോണ്‍ ബോസ്‌കോ) എന്നിവര്‍ നേതൃത്വം നല്‍കി.

രാജപുരം ഫൊറോനയിലെ ഇടവകകളുടെ നേതൃത്വത്തില്‍ ചുള്ളിക്കര സെന്‍മേരിസ് ദേവാലയത്തില്‍ നിന്നും, കള്ളാര്‍ സെന്റ് തോമസ് ദേവാലയത്തില്‍ നിന്നും രാജപുരം തിരുകുടുംബ ഫൊറോന ദേവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തി. റവ.ഫാ.കുര്യന്‍ ചാലില്‍ ദുഃഖവെള്ളി സന്ദേശം നല്‍കി.
ഫാ. ജോസ് അരീച്ചിറ, ഫാ. ഓനായി മണക്കുന്നേല്‍ എന്നിവര്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി

പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ ദുഃഖവെള്ളി തിരുകര്‍മ്മങ്ങളും കുരിശിന്റെ വഴിയും നടന്നു. തിരുകര്‍മ്മങ്ങളെ തുടര്‍ന്ന് പാണത്തൂര്‍ ടൗണിലേക്ക് പീഡാനുഭവ യാത്രയും കുരിശിന്റെ വഴിയും നടത്തി. പള്ളിയില്‍ നിന്ന് ആരംഭിച്ച് ടൗണ്‍ ചുറ്റി തിരിച്ചെത്തിയ കുരിശിന്റെ വഴിയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. തിരുകര്‍മ്മങ്ങള്‍ക്കും കുരിശിന്റെ വഴിക്കും റവ. ഫാദര്‍ നോബിള്‍ പന്തനാടിക്കല്‍ നേതൃത്വം നല്‍കി.

 

 

Leave a Reply

Your email address will not be published. Required fields are marked *