LOCAL NEWS

പാണത്തൂരില്‍ ലയണ്‍സ് ക്ലബ്ബ് രുപീകരിച്ചു

പാണത്തൂര്‍ : കോളിച്ചാല്‍ ലയണ്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പാണത്തൂരില്‍ ലയണ്‍സ് ക്ലബ്ബ് ആരംഭിച്ചു. കോളിച്ചാല്‍ പ്രസിഡന്റ് സി ഒ ജോസിന്റെ അധ്യക്ഷതയില്‍ ലയണ്‍സ് ഗവര്‍ണര്‍ രവി ഗുപ്ത ഉദ്ഘാടനം ചെയ്തു. വൈസ് ഗവര്‍ണര്‍ ടൈറ്റസ് തോമസ് മെമ്പര്‍മാരെ സത്യപ്രതിജ്ഞ ചെയത് അംഗത്വം നല്‍കി. ഡിസ്ട്രിക്ട് ഉപദേഷ്ടാവ് കെ ഗോപി ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. ചടങ്ങില്‍ എക്‌സിക്യൂട്ടീവ് സെക്രട്ടറി റീജ ഗുപ്ത, കാസറഗോഡ് ജില്ലാ സെക്രട്ടറി വി വേണുഗോപാല്‍, റീജിയന്‍ ചെയര്‍പേര്‍സന്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍, സോണ്‍ ചെയര്‍പേര്‍സന്‍ എം എന്‍ രാജീവന്‍ എന്നിവര്‍ സംസാരിച്ചു. എക്സ്റ്റന്‍ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ സ്വാഗതവും പാണത്തൂര്‍ സെക്രട്ടറി സജിമോന്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായി

സുനില്‍കുമാര്‍ പി എന്‍(പ്രസി)
സജിമോന്‍ കെ ജി (സെക്രട്ടറി )
ഡോണ്‍ ജോസഫ് (ട്രഷറര്‍ )
അജി ജോസഫ്, ജോയി സിറിയക്ക് (വൈ പ്രസി)
മാറ്റി ഫിലിപ്പ് മത്തായി ( സര്‍വ്വീസ് കമ്മിറ്റി ചെയര്‍ പേര്‍സന്‍ ) ഡോ എമില്‍ ബേബി (മെമ്പര്‍ഷിപ്പ് കമ്മിറ്റി ചെയര്‍പേര്‍സന്‍ )
ഷംസുദീന്‍ (മാര്‍ക്കറ്റിഗ് ആന്റ് പി ആര്‍ )
സുരേഷ് കെ ( ടേമര്‍)
അബ്ദുള്‍ അസീസ് (ടേല്‍ ട്വിസ്റ്റര്‍ )
രാമചന്ദ്ര സരലായ, ജയിംസ് എം എ (ഡയരക്ടര്‍മാര്‍ ) എന്നിവരെ തെരഞ്ഞെടുത്തു.

 

Leave a Reply

Your email address will not be published. Required fields are marked *