LOCAL NEWS

കുടകില്‍ വനമേഖലയില്‍ കാണാതായ ശരണ്യയെ കണ്ടെത്തി

രാജപുരം ; കുടകില്‍ ട്രക്കിങ്ങിനിടെ വനമേഖലയില്‍ കാണാതായ മലയാളി യുവതി ജി എസ് ശരണ്യയെ കണ്ടെത്തി. കാട്ടില്‍ കാണാതായി നാലു ദിവസത്തിന് ശേഷം പോലീസും വനംവകുപ്പും നടത്തിയ വ്യാപകമായ തിരച്ചിലിലാണ് ശരണ്യയെ കണ്ടെത്തിയത്.
കുടകിലെ തടിയന്‍ഡമോള്‍ കൊടുമുടി കയറാനെത്തിയതായിരുന്നു കൊച്ചിയില്‍ ഐ ടി ജീവനക്കാരിയായ ശരണ്യ. വ്യാഴാഴ്ച രാവിലെ വനംവകുപ്പിന്റെ അനുമതി വാങ്ങിയാണ് ശരണ്യ ഉള്‍പ്പെടെയുള്ള സംഘം ട്രെക്കിങ്ങിനായി പുറപ്പെട്ടത്. എന്നാല്‍, യാത്രയ്ക്കിടെ ശരണ്യയെ കാണാതാവുകയായിരുന്നു.
തെര്‍മല്‍ ഡ്രോണ്‍ അടക്കം ആധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലിലാണ് ഇന്ന് വൈകുന്നേരത്തോടെ ശരണ്യയെ കണ്ടെത്തിയത്. ശരണ്യ ആരോഗ്യവതിയാണെന്നും വിരാജ്പേട്ടയിലെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക പരിശോധന നടത്തുമെന്നും അധികൃതര്‍ പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *