ഒടയംചാല്‍: ബേളൂര്‍ വില്ലേജിലെ പാക്കത്ത് കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പ്ലസ്ടു വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റു. ഒടയംചാല്‍ സ്വദേശി വേണുവിന്റെ മകന്‍ വിവേകിനാണ് (17) പരിക്കേറ്റത്.
പരപ്പ ഭാഗത്ത് നിന്നും ഒടയംചാലിലേക്ക് ് വരികയായിരുന്ന വിവേകിന്റെ സ്‌ക്കുട്ടറില്‍ എതിരെ വന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി.
അപകടമുണ്ടാക്കിയ കാര്‍ ഡ്രൈവര്‍ ബളാല്‍ സ്വദേശി ശ്രീപദിനെതിരെ അമ്പലത്തറ പോലീസ് കേസെടുത്തു.




