തായന്നൂര്‍: ജനവാസ കേന്ദ്രമായ മലയാറ്റുകരയില്‍ വന്‍കിട മാഫിയയുടെ നേതൃത്വത്തിലുള്ള കരിങ്കല്‍ ക്വാറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന സത്യാഗ്രഹ സമരം മൂന്നാം ദിവസത്തേക്ക് നീളുന്നു.
രണ്ടാം ദിവസമായ ഇന്ന് സമരവളണ്ടിയര്‍ ലീഡര്‍ എം ഡി രാജനെ പഞ്ചായത്ത് മെമ്പറും ജനകീയ സമിതി രക്ഷാധികാരിയുമായ സജിത ശ്രീകുമാര്‍ ഹാരമണിയിച്ചു.
പി.കെ ജയദേവന്‍ നായര്‍, എ.വി മഞ്ജുഷ, അജിത് ചെറളം, വേണു എന്‍.സി, കെ അനിത തുടങ്ങിയവര്‍ സംസാരിച്ചു.
വോട്ടെടുപ്പ് ദിനമായ ഏപ്രില്‍ 9ന് നാളെ രമേശന്‍ മലയാറ്റുകര സത്യാഗ്രഹമനുഷ്ഠിക്കും.





