ചുളളിക്കര : ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ വാരത്തിന് തുടക്കം കുറിച്ച് നാളെ ഓശാന തിരുനാള്‍ ആചരിക്കും. സ്നേത്തിന്റെയും, ത്യാഗത്തിന്റെയും, പരിത്യാഗത്തിന്റെയും സ്മരണ പുതുക്കിയാണ് ക്രൈസ്തവ വിശ്വാസികള്‍ ഓശാന ഞായര്‍ ആചരിക്കുന്നത്. കുരിശിലേറ്റപ്പെടുന്നതിന് മുമ്പ് ജെറുസലേമിലേക്ക് കഴുതപ്പുറത്തെറി വന്ന യേശുവിനെ ഒലിവുമരച്ചില്ലകളും, ഈന്തപ്പനയോലകളും വഴിയില്‍ വിരിച്ച് ഓശാന… ഓശാന ദാവീദിന്റെ പുത്രന് ഓശാന എന്നുപാടി ജനങ്ങള്‍ വരവേറ്റ സംഭവത്തെ അനുസ്മരിക്കുന്ന ഓശാന ഞായറോടുകൂടി ക്രൈസ്തവ വിശ്വാസികള്‍ വിശുദ്ധവാരത്തിലേക്ക് കടക്കുന്നു. ഓശാന ഞായറാഴ്ച ക്രൈസ്തവ ദേവാലയങ്ങളില്‍ തിരുക്കര്‍മ്മങ്ങളും കുരുത്തോല വിതരണവും, […]
LOCAL NEWS
വിവിധ മത്സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
പനത്തടി: ജി.എച്ച്.എസ്.എസ്. ബളാംതോട് സീഡ്ഇക്കോ ക്ലബ്ബ് കുട്ടികള്‍ക്കായി നടത്തിയ വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കല്‍, പ്ലാസ്റ്റിക് മാലിന്യം വിഷയമാക്കി ചിത്രരചന, റീല്‍സ് നിര്‍മ്മാണം, മികച്ച പരിസ്ഥിതി പ്രവര്‍ത്തനം എന്നിവയ്ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. അടുക്കളത്തോട്ടമൊരുക്കല്‍ മത്സരത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് സൗജന്യമായി പച്ചക്കറി വിത്തുകള്‍ നല്‍കിയിരുന്നു. രക്ഷിതാക്കളുടെ സഹായത്തോടെ വീടുകളില്‍ അടുക്കളത്തോട്ടമൊരുക്കിയ മത്സരത്തില്‍ ആന്‍മരിയ സിനോജ്, ശിഖ ദിപു എന്നിവര്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ചിത്രരചന മത്സരത്തില്‍ LP,UP വിഭാഗത്തിലായി പാര്‍വണ, നവാമിക, മയൂഖ, അയന്‍ദേവ്, സമിത്ത് എന്നിവരും റീല്‍സ് […]
കൊടും ചൂടില്‍ ആശ്വാസമായി വേനല്‍മഴ
ചുളളിക്കര : സംസ്ഥാനത്ത് കനത്ത ചൂടിന് ആശ്വാസമായി വേനല്‍മഴ. കാസര്‍കോട് ജില്ലയില്‍ മലയോര മേഖല ഉള്‍പ്പെടെ മിക്കയിടങ്ങളിലും ഇന്ന് മഴ ലഭിച്ചു. അടുത്ത രണ്ടു ദിവസം കൂടി മഴ ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴ ലഭിക്കും. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ് തുടരുകയാണ്. […]
ചൗക്കി-മജല്‍ റൂട്ടില്‍ ബസ് സര്‍വീസ് യാഥാര്‍ത്ഥ്യമായി; യാത്രാദുരിതത്തിന് അറുതിയായി
കാസര്‍കോട്: നാട്ടുകാരുടെ ദീര്‍ഘകാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി ചൗക്കി – മജല്‍ റൂട്ടില്‍ സ്വകാര്യ ബസ് സര്‍വീസ് ആരംഭിച്ചു. എസ് വൈ എസ് മജല്‍ യൂണിറ്റ് സെക്രട്ടറി ലത്തീഫ് അംജദി നിരന്തരമായ ഇടപെടലുകളുടെയും പരിശ്രമങ്ങളുടെയും ഫലമായാണ് പുതിയ സര്‍വീസ് യാഥാര്‍ത്ഥ്യമായത്. മേഖലയിലെ രൂക്ഷമായ യാത്രാ പ്രശ്‌നങ്ങള്‍ സ്വകാര്യ ബസ് ഉടമകളുടെ ശ്രദ്ധയില്‍പ്പെടുത്താനും സര്‍വീസ് ആരംഭിക്കുന്നതിനായുള്ള ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാനും അദ്ദേഹം മുന്നിട്ടിറങ്ങുകയായിരുന്നു. പലതവണ ബസ് ഉടമകളുമായി ബന്ധപ്പെടുകയും പ്രദേശവാസികള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ബോധ്യപ്പെടുത്തുകയും ചെയ്തതോടെയാണ് സര്‍വീസ് നടത്താന്‍ അനുകൂലമായ […]
പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി എം ജയകുമാര്‍ ചുമതലയേറ്റു
പാണത്തൂര്‍: പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി എം ജയകുമാര്‍ ചുമതലയേറ്റു. കോളിച്ചാല്‍ രാജീവ് ഭവനില്‍ നടന്ന അദ്ധ്യക്ഷ പദവി ഏറ്റെടുക്കല്‍ സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്‍, പി വി സുരേഷ്, ബളാല്‍ ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍, കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് സന്തോഷ് […]
ചൗക്കി-മജല്‍ റൂട്ടില്‍ ബസ് സര്‍വീസ് യാഥാര്‍ത്ഥ്യമായി; യാത്രാദുരിതത്തിന് അറുതിയായി
പാണത്തൂര്‍: പനത്തടി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റായി എം ജയകുമാര്‍ ചുമതലയേറ്റു. കോളിച്ചാല്‍ രാജീവ് ഭവനില്‍ നടന്ന അദ്ധ്യക്ഷ പദവി ഏറ്റെടുക്കല്‍ സമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസല്‍ ഉദ്ഘാടനം ചെയ്തു. കെ.ജെ ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ എം സി പ്രഭാകരന്‍, പി വി സുരേഷ്, ബളാല്‍ ബ്ലോക്ക് പ്രസിഡണ്ട് മധുസൂദനന്‍ ബാലൂര്‍, കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് സന്തോഷ് […]
കിടപ്പ് രോഗികള്‍ക്ക് സാന്ത്വനമാകാന്‍ ആശ്വാസ് സെന്റര്‍ തുറന്നു
കോളിച്ചാല്‍ : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാല്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകാന്‍ ആശ്വാസ് സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് കെ. അഹമ്മദ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. രഘുനാഥ് , വൈസ് പ്രസിഡണ്ട് എം. പത്മകുമാരി, കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. രജിത, പഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ എന്‍.വിന്‍സെന്റ്, സി. […]
ക്ഷയരോഗ നിര്‍മ്മാര്‍ജ്ജനം: ടിബി മുക്ത് സില്‍വര്‍ മെഡല്‍ സ്വന്തമാക്കി പനത്തടി പഞ്ചായത്ത്
പാണത്തൂര്‍: ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ മികച്ച നേട്ടം കൈവരിച്ച പനത്തടി ഗ്രാമപഞ്ചായത്തിന് ഈ വര്‍ഷത്തെ ‘ടിബി മുക്ത്’ (TB Mukt) സില്‍വര്‍ മെഡല്‍ പുരസ്‌കാരം. കാസര്‍ഗോഡ് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഐ.എ.എസ്-ല്‍ നിന്നും പനത്തടി ഫാമിലി ഹെല്‍ത്ത് സെന്റര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ശ്രവ്യ പുരസ്‌കാരം ഏറ്റുവാങ്ങി. പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും ജനപ്രതിനിധികളുടെയും ഏകോപിതമായ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായാണ് ഈ പദവി തേടിയെത്തിയത്. ചടങ്ങില്‍ പനത്തടി ആരോഗ്യവകുപ്പ് ടീമിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ (HI) ടീസ, ജൂനിയര്‍ ഹെല്‍ത്ത് […]
പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ സാന്ത്വനം ; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു
റാണിപുരം: കേരള വനം വന്യജീവി വകുപ്പിന്റെയും റാണിപുരം വന സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ ലോക ജലദിനാചരണത്തിന്റെ ഭാഗമായി നടത്തുന്ന പറവകള്‍ക്ക് ഒരിത്തിരി തണ്ണീര്‍ സാന്ത്വനം പരിപാടി ജില്ലാ കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ അദ്ധ്യക്ഷത വഹിച്ചു. ഡി റ്റി പി സി സെക്രട്ടറി ജിജേഷ് കുമാര്‍ ജെ കെ , പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം പി രാജു , ബീറ്റ് ഫോറസ്റ്റ് ഓഫീസമാരായ വിഷ്ണു […]
36 കി.മി. കുരിശിന്റെ വഴി വെള്ളിയാഴ്ച
ചുളളിക്കര : ആകാശപറവകളുടെ കൂട്ടുകാരും വിവിധ ക്രൈസ്തവ ഇടവക സമൂഹവും സംയുക്തമായി അമ്പത് നോമ്പിന്റ ചൈതന്യം ഉള്‍ക്കൊണ്ട് വര്‍ഷങ്ങളായി നോമ്പുകാലത്തെ 40-ാം വെള്ളിയാഴ്ച കളില്‍ നടത്തി വരാറുള്ള കുരിശിന്റെ വഴിയിലൂടെയുള്ള തീര്‍ത്ഥാടനയാത്ര 2026 മാര്‍ച്ച് 27ന് വെള്ളിയാഴ്ച രാവിലെ പാണത്തൂര്‍ സെന്റ് മേരീസ് ദേവാലയത്തില്‍ രാവിലെ 5.45ന് വി. കുര്‍ബാന യോടുകുടി ആരംഭിച്ച് 36 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് വൈകുന്നേരം 6 മണിക്ക് അമ്പലത്തറ ആകാശപര്‍വകളുടെ സ്നേഹലയത്തില്‍ സമാപിക്കുന്നു. ലോകസമാധാനത്തിനുവേണ്ടിയും മദ്യത്തിനും മയക്കു മരുന്നിനും അടിമകളായി കഴിയുന്നവരുടെ […]











