LOCAL NEWS

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു

ഒടയംചാല്‍ : എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗോവിന്ദന്‍ പള്ളിക്കാപ്പിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബേളൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒടയംചാലില്‍ സംഘടിപ്പിച്ച പൊതുയോഗം രാജ്യസഭ അംഗം ജോണ്‍ ബ്രിട്ടാസ് എംപി ഉദ്ഘാടനം ചെയ്തു. ടി കെ രാമചന്ദ്രന്‍ അധ്യക്ഷനായി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പി സതീഷ്ചന്ദ്രന്‍ , സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് അംഗം സി പി മുരളി, ജില്ലാ സെക്രട്ടറി സി പി ബാബു, വി കെ രാജന്‍, ഒക്ലാവ് കൃഷ്ണന്‍, പി ജി മോഹനന്‍, എം കുമാരന്‍, ഷിനോജ് ചാക്കോ, റീന തോമസ് എന്നിവര്‍ സംസാരിച്ചു. എച്ച് നാഗേഷ് സ്വാഗതം പറഞ്ഞു

 

 

Leave a Reply

Your email address will not be published. Required fields are marked *