ആലപ്പുഴ: വേമ്പനാട്ടുകായലിലെ ഏറ്റവും വലിയ ദ്വീപിലെ നിവാസികളുടെ സ്വപ്നമായ പെരുമ്പളം പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിരവധിപേര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി എത്തി. മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായ പരിപാടിയില്‍ മന്ത്രിമാരും ജില്ലയിലെ എംപിമാരും എംഎല്‍എമാരും മറ്റ് ജനപ്രതിനിധികളും പങ്കെടുത്തു. വേമ്പനാട് കായലിന് കുറുകെ ഒരു കിലോമീറ്ററിലേറെ നീളത്തിലാണ് പാലം നിര്‍മിച്ചത്. കായലിന് കുറുകെ നിര്‍മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമാണിത്. പെരുമ്പളം പാലം കിഫ്ബി മുഖേന 100 കോടി രൂപ […]
Author: kcadmin
കള്ളാര്‍ മാവേലി സ്റ്റോര്‍ ഇനി മാവേലി സൂപ്പര്‍ സ്റ്റോര്‍: ഉദ്ഘാടനം മാര്‍ച്ച് 9ന്
രാജപുരം : സപ്ലൈകോ കാഞ്ഞങ്ങാട് ഡിപ്പോയുടെ കീഴില്‍ കള്ളാര്‍ പഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന കള്ളാര്‍ മാവേലി സ്റ്റോര്‍, സപ്ലൈകോ മാവേലി സൂപ്പര്‍ സ്റ്റോറായി ഉയര്‍ത്തുന്നതിന്റെ ഔപചാരിക ഉദ്ഘാടനം മാര്‍ച്ച് 9ന് രാവിലെ 10.30 ന് സംസ്ഥാന ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി അഡ്വ.ജി.ആര്‍.അനില്‍ ഓണ്‍ലൈനായി നിര്‍വ്വഹിക്കും. കാഞ്ഞങ്ങാട് എം.എല്‍.എ ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കാസര്‍കോട് എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു കൃഷ്ണന്‍ എന്നിവര്‍ വിശിഷ്ടാതിഥികളാകും. […]
മാലക്കല്ല് സെന്റ്. മേരീസ് എയുപി സ്‌ക്കൂള്‍ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടത്തി
മാലക്കല്ല്: മാലക്കല്ല് സെന്റ്. മേരീസ് എയുപി സ്‌കൂളിന്റെ വാര്‍ഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ ഉദ്ഘാടനം ചെയ്തു. കോട്ടയം കോര്‍പ്പറേറ്റ് എജുക്കേഷന്‍ സെക്രട്ടറി റവ. ഫാ. ഡോ. തോമസ് പുതിയകുന്നേല്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഫാ. ഡിനോ കുമ്മാനിക്കാട്ട് സ്വാഗതം ആശംസിക്കുകയും സ്‌കൂള്‍ സീനിയര്‍ അസിസ്റ്റന്റ് ജോയിസ് ജോണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഹോസ്ദുര്‍ഗ് ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ സുരേന്ദ്രന്‍ കെ സ്‌കൂളിന്റെ വാര്‍ഷിക പതിപ്പിന്റെ പ്രകാശനം നിര്‍വഹിച്ചു. റവ. ഫാ. ജോയി […]
ഒടയംചാലിലെ പൂവംനില്‍ക്കുന്നതില്‍ തോമസിന്റെ (സ്റ്റുഡിയോ തോമസ്) ഭാര്യ: അന്നമ്മ തോമസ് നിര്യാതയായി
രാജപുരം: ഒടയംചാല്‍ പൂവംനില്‍ക്കുന്നതില്‍ തോമസിന്റെ (സ്റ്റുഡിയോ തോമസ്) ഭാര്യ: അന്നമ്മ തോമസ് (79)നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പടിമരുത് സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സെമിത്തേരിയില്‍. പരേത കൂടല്ലൂര്‍ കുറിച്ചിയേല്‍ കുടുംബാംഗം. മക്കള്‍: സിന്‍സി ജോയ് (ഡോളി തോമസ്, writer), ബിന്ദു വര്‍ഗ്ഗീസ്, ബീന ഷാജി, തോമസ് മാത്യു (രാജേഷ്), ജസ്റ്റിന്‍ തോമസ്, സിനു തോമസ്. മരുമക്കള്‍: ജോയ് കിളിയന്‍കുന്നേല്‍ ചെമ്പേരി, വര്‍ഗ്ഗീസ് (ബേബിച്ചന്‍) കാനക്കാട്ട് ചെറുപുഴ, ഷാജി പുത്തന്‍പുരയ്ക്കല്‍ എണ്ണപ്പാറ, മിനി കുഴിവേലില്‍ മണ്ഡപം, […]
രാഹുല്‍ മാങ്കൂട്ടത്തിലുമായുള്ള തെളിവെടുപ്പ്; വീഴ്ച വരുത്തിയ ഡി വൈ എസ് പിക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം :ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുമായുള്ള തെളിവെടുപ്പില്‍ വീഴ്ച വരുത്തിയ ഡി വൈ എസ് പിക്ക് സസ്പെന്‍ഷന്‍. തിരുവല്ല ഡി വൈ എസ് പി. നന്ദകുമാറിനെതിരെയാണ് നടപടി. വകുപ്പ് തല അന്വേഷണത്തിനും ആഭ്യന്തരവകുപ്പ് ഉത്തരവിട്ടിട്ടുണ്ട്. തെളിവെടുപ്പ് സമയത്ത് നന്ദകുമാര്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്ന് മാത്രമല്ല, ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നില്ലെന്നും കണ്ടെത്തിയിരുന്നു. ഡി ജി പിയുടെ ശിപാര്‍ശ പ്രകാരം ആഭ്യന്തര വകുപ്പാണ് സസ്പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കിയത്. രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരുവല്ലയിലെ ആശുപത്രിയില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാല്‍, […]
ഇറാനില്‍ അധിനിവേശ ഭീഷണി മുഴക്കി അമേരിക്കയും ഇസ്രായേലും; ഏഴാം ദിവസവും ആക്രമണം തുടരുന്നു
ടെഹ്‌റാന്‍ : ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ഏഴാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും തകര്‍ത്തതായും വ്യോമാതിര്‍ത്തിയില്‍ പൂര്‍ണ്ണാധിപത്യം സ്ഥാപിച്ചതായും ഇസ്‌റാഈല്‍ അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 2500-ഓളം ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട […]
ഇറാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ വില കുതിച്ചുയരാന്‍ ഇടയുള്ള അഞ്ച് സാധനങ്ങള്‍
അമേരിക്കയും ഇസ്‌റാഈലും ഇറാനില്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ ആഗോള വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന പ്രധാനപ്പെട്ട 5 മേഖലകള്‍ താഴെ പറയുന്നവയാണ്. പെട്രോള്‍, ഡീസല്‍ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ […]
മലയാളം ഇനി ഭരണഭാഷ; ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍
തിരുവനന്തപുരം : മലയാളം ഭരണഭാഷയാക്കാനുള്ള ബില്ലില്‍ ഒപ്പിട്ട് ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. 2025 ഒക്ടോബറില്‍ നിയമസഭ പാസാക്കിയ ബില്ലാണിത്. ബില്ല് പാസാക്കണമെന്ന് നേരത്തേ സാംസ്‌കാരിക നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് ആവശ്യപ്പെട്ടിരുന്നു. ഇതോടെ ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളില്‍ മലയാളം നിര്‍ബന്ധമാക്കും. സര്‍വകലാശാല പാഠ്യക്രമങ്ങളില്‍ മലയാളം നിര്‍ബന്ധമായും പഠിപ്പിക്കും. കേരള ഔദ്യോഗിക ഭാഷാ ആക്ട് 1969 പ്രകാരം സംസ്ഥാനത്ത് ഇതുവരെ ഇംഗ്ലീഷും മലയാളവുമായിരുന്നു ഔദ്യോഗിക ഭാഷ. എന്നാല്‍ ഇപ്പോള്‍ മലയാളം മാത്രമാണ് ഔദ്യോഗിക ഭാഷയാക്കിയിരിക്കുന്നത്. കോടതി […]
‘ഫയല്‍ അദാലത്ത്’ കോടോം -ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജനസൗഹൃദ പഞ്ചായത്ത് ഓഫീസായി
അട്ടേങ്ങാനം : കോടോം ബേളൂര്‍ ഗ്രാമപഞ്ചായത്ത് ജനസൗഹൃദ പഞ്ചായത്ത് ഓഫീസായി പ്രവര്‍ത്തനം ശക്തമാക്കി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എല്ലാ മാസവും ആദ്യത്തെ ബുധനാഴ്ച ‘ഫയല്‍ അദാലത്ത്’ സംഘടിപ്പിക്കുന്നതിന് ഇന്ന് തുടക്കമായി. ഇന്നത്തെ ഫയല്‍ അദാലത്തില്‍ ആകെ 24 അപേക്ഷകള്‍ ലഭിച്ചു. ഇതില്‍ 21 അപേക്ഷകള്‍ക്ക് സ്ഥലത്തുതന്നെ തീര്‍പ്പുകല്‍പ്പിച്ചു. ശേഷിച്ച മൂന്ന് അപേക്ഷകള്‍ക്ക് ഉടന്‍ തന്നെ തീര്‍പ്പുണ്ടാകുമെന്നും അറിയിച്ചു. പൊതുജനങ്ങളുടെ പരാതികളും ആവശ്യങ്ങളും വേഗത്തില്‍ പരിഹരിക്കുകയാണ് ഫയല്‍ അദാലത്തിന്റെ ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. അപേക്ഷകള്‍ കെട്ടിക്കിടക്കാതെ […]










