രാജപുരം : കാഞ്ഞിരടുക്കം ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂളില്‍ യുകെജി വിദ്യാര്‍ഥികളുടെ ഗ്രാജുവേഷന്‍ ചടങ്ങ് സംഘടിപ്പിച്ചു. പയ്യന്നൂര്‍ സെന്റ് മേരീസ് യുപി സ്‌കൂള്‍ പ്രധാനാധ്യാപിക സിസ്റ്റര്‍ ശാന്തി ഫിലിപ് ഉദ്ഘാടനം ചെയ്തു. ഉര്‍സുലൈന്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ബിജി മാത്യു അധ്യക്ഷത വഹിച്ചു. പാസ്വേര്‍ഡ് പബ്ലിക്കേഷന്‍സ് ഡയറക്ടര്‍ ജോണി, പിടിഎ പ്രസിഡന്റ് ജിജോ വര്‍ഗീസ്, അധ്യാപിക ശ്രീകല എന്നിവര്‍ പ്രസംഗിച്ചു. വിദ്യാര്‍ഥി ജെലീന സ്വാഗതം പറഞ്ഞു
Author: kcadmin
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിന് നേരെ ആക്രമണം; മൂന്ന് ജീവനക്കാരെ കാണാനില്ല
ന്യൂഡല്‍ഹി : യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്ലന്‍ഡ് ചരക്ക് കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ആക്രമണമുണ്ടായി. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പി സി എല്ലിന്റെ ഉടമസ്ഥതയിലുള്ള ‘മയൂരി നാരി’ (Mayuree Naree) എന്ന ബള്‍ക്ക് കാരിയറാണ് ആക്രമിക്കപ്പെട്ടത്. യു എ ഇയിലെ ഖലീഫ പോര്‍ട്ടില്‍ നിന്ന് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ ഒമാന്‍ നാവികസേന […]
ആഗോള എണ്ണ പ്രതിസന്ധി: 400 ദശലക്ഷം ബാരല്‍ എണ്ണ കരുതല്‍ ശേഖരത്തില്‍ നിന്ന് പുറത്തുവിടുമെന്ന് ഐ ഇ എ
പശ്ചിമേഷ്യയില്‍ ഇറാനെതിരെ യുഎസു ഇസ്‌റാഈലും നടക്കുന്ന ആക്രമണം തുടരുന്നത് ആഗോള എണ്ണവിപണിയിലുണ്ടാക്കിയ കടുത്ത ആഘാതം ലഘൂകരിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐ ഇ എ). വിപണിയിലെ വിലക്കയറ്റവും വിതരണ തടസ്സവും നേരിടാന്‍ 32 അംഗരാജ്യങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് 400 ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടുമെന്ന് ഐ ഇ എ ബുധനാഴ്ച പ്രഖ്യാപിച്ചു. ഐ ഇ എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനല്‍കല്‍ നടപടിയാണിത്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് […]
വിമാനം റദ്ദാക്കല്‍; യു എ ഇയില്‍ നിന്നും ഇന്ത്യയിലേക്ക് അധിക നിരക്ക് നല്‍കാതെ റീബുക്കിങ്ങിന് അവസരമൊരുക്കി എയര്‍ ഇന്ത്യ
ദുബൈ |: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് ഇപ്പോള്‍ യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏതൊരു ലക്ഷ്യസ്ഥാനത്തേക്കും അധിക നിരക്കുകളില്ലാതെ ടിക്കറ്റ് റീബുക്ക് ചെയ്യാനാവുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ ടിക്കറ്റ് ഉണ്ടായിരുന്നവര്‍ക്ക് റീബുക്കിങ്ങിന് അധിക തുക നല്‍കേണ്ടതില്ല. യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏതൊരു നഗരത്തിലേക്കും യാത്ര മാറ്റാനും അവസരമുണ്ട്.യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ […]
ശുചിത്വ പഠനോത്സവവും ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി
പാണത്തൂര്‍ : പനത്തടി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചിത്വ പഠനോത്സവവും ഇക്കോ സെന്‍സ് സ്‌കോളര്‍ഷിപ്പ് വിതരണവും പനത്തടി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പത്മകുമാരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ശുചിത്വ മിഷന്‍ പി.ഇ.സി സെക്രട്ടറി വിനയരാജന്‍ കെ.പി സ്വാഗതം ആശംസിച്ചു. ജില്ലാ ശുചിത്വ മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ പി.വി. വിനോദ് കുമാര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ജെ. ജെയിംസ്, ചെയര്‍പേഴ്‌സണ്‍ സുപ്രിയ […]
ബളാംതോട് ക്ഷീര സംഘത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ബളാംതോട് : ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സണ്‍റൈസ് ഹോസ്പിറ്റല്‍ കാഞ്ഞങ്ങാടുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉത്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് വിജയകുമാര്‍ നായര്‍ കെ.എന്‍.അദ്ധ്യക്ഷത വഹിച്ചു.പനത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില കുമാരി, കെ.കെ.വേണുഗോപാല്‍, കെ.സി.മോഹന്‍ദാസ്, ഡോക്ടര്‍ കൃഷ്ണകുമാരി ഡോ.സച്ചില്‍പത്മന്‍, പരപ്പ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഷീന എസ്.എന്‍. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതവും വൈസ് പ്രസിഡണ്ട് […]
സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര; കേരളത്തില്‍ അഞ്ച് വമ്പന്‍ പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തില്‍ പുതുയുഗ യാത്ര സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. കേരളത്തിലെ എല്ലാ സ്ത്രീകള്‍ക്കും കെഎസ്ആര്‍ടിസി ബസുകളില്‍ സൗജന്യ യാത്ര. കൂടാതെ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രതിമാസം 1,000 രൂപ ധനസഹായം. നിലവിലെ ക്ഷേമ പെന്‍ഷന്‍ 3,000 രൂപയായി ഉയര്‍ത്തും. മുന്‍ മുഖ്യമന്ത്രിയുടെ സ്മരണാര്‍ത്ഥം നടപ്പിലാക്കുന്ന പദ്ധതിയിലൂടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ വരെ സൗജന്യ […]
പെരുതടി ജി എല്‍ പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വാര്‍ഷികാഘോഷവും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം കെ രാജനുളള യാത്രയയപ്പും നടത്ത
പനത്തടി : പെരുതടി ജി എല്‍ പി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി വാര്‍ഷികാഘോഷവും സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം കെ രാജനുളള യാത്രയയപ്പും നടത്തി. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി രഘുനാഥ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.ബി രതീഷ് അദ്ധ്യക്ഷത വഹിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്തംഗം ബി സുരേഷ്,ഹൊസ്ദുര്‍ഗ് എ ഇ ഒ .കെ സുരേന്ദ്രന്‍, സനല്‍കുമാര്‍ വെള്ളുവ , കെ ശശികുമാര്‍ ,എസ് മധുസൂദനന്‍ ,പി ബി സുരേഷ്, […]
ഒന്നാം ക്ലാസിലെ എസ് ടി കുട്ടികള്‍ക്ക് മേശയും കസേരയും വിതരണം ചെയ്ത് കളളാര്‍ പഞ്ചായത്ത്
രാജപുരം : കള്ളാര്‍ ഗ്രാമപഞ്ചായത്തിന്റെ ഒന്നാം ക്ലാസിലെ എസ് ടി കുട്ടികള്‍ക്കുള്ള മേശയും കസേരയും വിതരണം ജി എല്‍ പി സ്‌കൂള്‍ പുഞ്ചക്കരയില്‍ കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജിത കെ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഗീത പി, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീവിദ്യ, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റോയി പി എല്‍ ഒന്നാം വാര്‍ഡ് മെമ്പര്‍ വാസു പി എ, […]
ദുബൈ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് ആശ്വാസം
ദുബൈ : താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഡി എക്‌സ് ബി) പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചു. മാര്‍ച്ച് ഏഴ് ശനിയാഴ്ച മുതല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഡി ഡബ്ല്യു സി) നിന്നും ചില വിമാനങ്ങള്‍ സര്‍വീസ് നടത്തിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുവരികയാണെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. മേഖലയിലെ പ്രത്യേക […]











