ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. സോണിയയുടെ വയറിലും മൂത്രനാളത്തിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ നടത്തുകയാണ്. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ അജയ് സ്വരൂപ് അറിയിച്ചു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് സോണിയയെ ഡല്‍ഹി ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ട്.
NATIONAL NEWS
ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി സര്‍വ്വകക്ഷിയോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ഇസ്‌റാഈല്‍, ഇറാന്‍, യു എസ് രാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറപ്പുനല്‍കി. പാര്‍ലമെന്റില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവരും വിവിധ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു. […]
പശ്ചിമേഷ്യന്‍ പ്രതിസന്ധി: രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമെന്ന് സര്‍വ്വകക്ഷി യോഗത്തില്‍ കേന്ദ്ര സര്‍ക്കാര്‍
ന്യൂഡല്‍ഹി : പശ്ചിമേഷ്യയില്‍ ഇസ്‌റാഈല്‍, ഇറാന്‍, യു എസ് രാജ്യങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിച്ചതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ രാജ്യത്തെ ഇന്ധന സാഹചര്യം സുരക്ഷിതമാണെന്ന് സര്‍ക്കാര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഉറപ്പുനല്‍കി. പാര്‍ലമെന്റില്‍ വൈകുന്നേരം അഞ്ച് മണിക്ക് നടന്ന യോഗത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ജെ പി നദ്ദ, നിര്‍മ്മല സീതാരാമന്‍ എന്നിവരും വിവിധ പ്രതിപക്ഷ നേതാക്കളും പങ്കെടുത്തു. […]
ഒമാനില്‍ മിന്നല്‍ പ്രളയം; രണ്ട് പട്ടാമ്പി സ്വദേശികള്‍ മരിച്ചു
മസ്‌കത്ത് : ഒമാനില്‍ മിന്നല്‍ പ്രളയത്തില്‍ രണ്ട് പട്ടാമ്പി സ്വദേശികള്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൂറ്റനാട് തച്ചറത്തൊടിയില്‍ യൂസഫ് (38), ഒമാനിലെ ഇന്‍കാസ് നേതാവ് ലുബിഷാദിന്റെ ഭാര്യയും തൃത്താല കൊറ്റപ്പാടം സ്വദേശിയുമായ മാളിയേക്കല്‍ ഷംല (32) എന്നിവരാണ് മരിച്ചത്. യൂസഫിന്റെ മാതാവ് റംലയെ കാണാതായിട്ടുണ്ട്. ഇവര്‍ക്കായി ഊര്‍ജിത തിരച്ചില്‍ നടന്നുവരികയാണ്. ദക്ഷിണ അല്‍ ബതിന ഗവര്‍ണറേറ്റ് മേഖലയിലാണ് ദുരന്തമുണ്ടായത്. പെരുന്നാള്‍ ആഘോഷിക്കാനായി ഒരുമിച്ച് ഒമാനിലെത്തിയതായിരുന്നു യൂസഫിന്റെയും ലുബിഷാദിന്റെയും കുടുംബം. ഇവര്‍ യാത്ര ചെയ്ത വാഹനം മിന്നല്‍ പ്രളയത്തില്‍ […]
അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം; ഇറാന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി
ന്യൂഡല്‍ഹി : മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷം തുടരവെ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി ഫോണില്‍ ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഗോള സമ്പത്ത് വ്യവസ്ഥയില്‍ നിര്‍ണായകമായ പശ്ചിമേഷ്യയിലെ എണ്ണ സമ്പത്ത് ഉള്‍പ്പെടെയുള്ളവയ്ക്ക് എതിരായ ആക്രമണങ്ങളിലെ ആശങ്ക പ്രധാനമന്ത്രി സംഭാഷണത്തില്‍ പങ്കുവെച്ചു. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് മോദി പശ്ചിമേഷ്യന്‍ സാഹചര്യങ്ങളെ കുറിച്ചുള്ള നിലപാട് അറിയിച്ചത്.അന്താരാഷ്ട്ര നാവിക സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും കപ്പല്‍ ഗതാഗത പാതകള്‍ തുറക്കുന്നതിനെക്കുറിച്ചും സംസാരിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ‘പ്രസിഡന്റ് […]
വാണിജ്യ എല്‍പിജി വിഹിതത്തില്‍ 20 ശതമാനം വര്‍ധനവ് വരുത്തി കേന്ദ്രം
ന്യൂഡല്‍ഹി : വാണിജ്യ എല്‍പിജി വിഹിതത്തില്‍ വര്‍ധന വരുത്തി മുന്‍ഗണനാ കേന്ദ്ര സര്‍ക്കാര്‍. മുന്‍ഗണനാ മേഖലകള്‍ക്കുള്ള എല്‍പിജി വിഹിതത്തില്‍ 20 ശതമാനം വര്‍ധനവാണ് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രാലയം വരുത്തിയിരിക്കുന്നത്. ഇതോടെ മൊത്തത്തിലുള്ള വിഹിതം 50 ശതമാനം ആയി ഉയര്‍ന്നു.റസ്റ്ററന്റുകള്‍, ധാബകള്‍, ഹോട്ടലുകള്‍, വ്യവസായ മേഖലയിലെ കാന്റീനുകള്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, ഡയറികള്‍ എന്നിവിടങ്ങളിലാണ് എല്‍പിജി വിഹിതം ഉയര്‍ത്തിയത്. സംസ്ഥാന സര്‍ക്കാരോ തദ്ദേശ സ്ഥാപനങ്ങളോ നടത്തുന്ന സബ്സിഡി കന്റീനുകളും ഔട്ട്ലറ്റുകളും ഇതില്‍ ഉള്‍പ്പെടും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ആശുപത്രികള്‍ക്കും […]
ക്ഷേമപെന്‍ഷന്‍ നേരത്തെ വിതരണം ചെയ്യും; ഈ മാസം ലഭിക്കുക 4000 രൂപ
തിരുവനന്തപുരം : ക്ഷേമ പെന്‍ഷന്‍ നേരത്തെ നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഏപ്രില്‍ മാസത്തെ പെന്‍ഷന്‍ വിതരണം ഈ മാസം 31 മുതല്‍ ആരംഭിക്കും. മാര്‍ച്ചിലെ ക്ഷേമ പെന്‍ഷന്‍ ഈ മാസം 25 മുതലും .വിഷു പ്രമാണിച്ചാണ് പെന്‍ഷന്‍ നേരത്തേ വിതരണം ചെയ്യാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പെന്‍ഷന്‍ വിതരണത്തിന് ആവശ്യമായ തുക അനുവദിച്ച് സര്‍ക്കാര്‍ നേരത്തെ തന്നെ ഉത്തരവിറക്കിയിരുന്നു.ഈ മാസം ആകെ 4000 രൂപയാണ് ക്ഷേമ പെന്‍ഷനായി ഒരോര്‍ത്തര്‍ക്കും ലഭിക്കുക. നിലവില്‍ പ്രതിമാസം 2000 രൂപ വീതമാണ് […]
റഷ്യന്‍ എണ്ണ ഇറക്കുമതി കൂട്ടി ഇന്ത്യ; ചൈനയിലേക്ക് പുറപ്പെട്ട റഷ്യന്‍ എണ്ണക്കപ്പലുകള്‍ കൂട്ടത്തോടെ ഇന്ത്യയിലേക്ക് തിരിച്ചുവിടുന്നു
ന്യൂഡല്‍ഹി : റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചതിനെ തുടര്‍ന്ന് ചൈന ലക്ഷ്യമാക്കി നീങ്ങിയിരുന്ന റഷ്യന്‍ എണ്ണക്കപ്പലുകള്‍ കൂട്ടത്തോടെ ദിശമാറ്റി ഇന്ത്യയിലേക്ക് നീങ്ങുന്നു. ഏഴോളം കപ്പലുകളാണ് ഇത്തരത്തില്‍ ഇന്ത്യയിലേക്ക് വഴിതിരിച്ചുവിട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി അവസാനം ബാള്‍ട്ടിക് കടല്‍ തുറമുഖത്ത് നിന്നും യുറാല്‍സ് ക്രൂഡുമായി പുറപ്പെട്ട അക്വാ ടൈറ്റന്‍ എന്ന കപ്പല്‍ തെക്കന്‍ ചൈനാക്കടലില്‍ വെച്ച് യാത്ര അവസാനിപ്പിച്ചു ഇന്ത്യയിലേക്ക് വരുന്നുണ്ട്. കപ്പല്‍ ട്രാക്കിങ് വിവരങ്ങള്‍ പ്രകാരം മാര്‍ച്ച് 21ന് കപ്പല്‍ നവമംഗലാപുരത്ത് എത്തും. ചൈനയിലെ […]
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയിലേക്ക് പുറപ്പെട്ട ചരക്ക് കപ്പലിന് നേരെ ആക്രമണം; മൂന്ന് ജീവനക്കാരെ കാണാനില്ല
ന്യൂഡല്‍ഹി : യു എ ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരികയായിരുന്ന തായ്ലന്‍ഡ് ചരക്ക് കപ്പലിന് നേരെ ഹോര്‍മുസ് കടലിടുക്കില്‍ വെച്ച് ആക്രമണമുണ്ടായി. തായ് കമ്പനിയായ പ്രെഷ്യസ് ഷിപ്പിംഗ് പി സി എല്ലിന്റെ ഉടമസ്ഥതയിലുള്ള ‘മയൂരി നാരി’ (Mayuree Naree) എന്ന ബള്‍ക്ക് കാരിയറാണ് ആക്രമിക്കപ്പെട്ടത്. യു എ ഇയിലെ ഖലീഫ പോര്‍ട്ടില്‍ നിന്ന് ഗുജറാത്തിലെ കണ്ട്‌ല തുറമുഖത്തേക്ക് പുറപ്പെട്ടതായിരുന്നു ഈ കപ്പല്‍. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇറാന്‍ ഏറ്റെടുത്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കപ്പലിലുണ്ടായിരുന്ന 20 ജീവനക്കാരെ ഒമാന്‍ നാവികസേന […]
ആഗോള എണ്ണ പ്രതിസന്ധി: 400 ദശലക്ഷം ബാരല്‍ എണ്ണ കരുതല്‍ ശേഖരത്തില്‍ നിന്ന് പുറത്തുവിടുമെന്ന് ഐ ഇ എ
പശ്ചിമേഷ്യയില്‍ ഇറാനെതിരെ യുഎസു ഇസ്‌റാഈലും നടക്കുന്ന ആക്രമണം തുടരുന്നത് ആഗോള എണ്ണവിപണിയിലുണ്ടാക്കിയ കടുത്ത ആഘാതം ലഘൂകരിക്കാന്‍ നിര്‍ണ്ണായക നീക്കവുമായി അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐ ഇ എ). വിപണിയിലെ വിലക്കയറ്റവും വിതരണ തടസ്സവും നേരിടാന്‍ 32 അംഗരാജ്യങ്ങളുടെ കരുതല്‍ ശേഖരത്തില്‍ നിന്ന് 400 ദശലക്ഷം ബാരല്‍ എണ്ണ പുറത്തുവിടുമെന്ന് ഐ ഇ എ ബുധനാഴ്ച പ്രഖ്യാപിച്ചു. ഐ ഇ എയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ എണ്ണ വിട്ടുനല്‍കല്‍ നടപടിയാണിത്. ഫെബ്രുവരി 28-ന് ആരംഭിച്ച യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് […]










