ദുബൈ |: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കപ്പെട്ട യാത്രക്കാര്‍ക്ക് ഇപ്പോള്‍ യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏതൊരു ലക്ഷ്യസ്ഥാനത്തേക്കും അധിക നിരക്കുകളില്ലാതെ ടിക്കറ്റ് റീബുക്ക് ചെയ്യാനാവുമെന്ന് എയര്‍ലൈന്‍ ഗ്രൂപ്പ് അറിയിച്ചു. റദ്ദാക്കപ്പെട്ട വിമാനങ്ങളില്‍ ടിക്കറ്റ് ഉണ്ടായിരുന്നവര്‍ക്ക് റീബുക്കിങ്ങിന് അധിക തുക നല്‍കേണ്ടതില്ല. യുഎഇയിലെ ഏതൊരു വിമാനത്താവളത്തില്‍ നിന്നും ഇന്ത്യയിലെ ഏതൊരു നഗരത്തിലേക്കും യാത്ര മാറ്റാനും അവസരമുണ്ട്.യാത്രക്കാരെ നാട്ടിലെത്തിക്കുന്നതിനായി എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും കൂടുതല്‍ വിമാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ […]
NATIONAL NEWS
ദുബൈ വിമാനത്താവളത്തില്‍ സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് ആശ്വാസം
ദുബൈ : താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ (ഡി എക്‌സ് ബി) പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചു. മാര്‍ച്ച് ഏഴ് ശനിയാഴ്ച മുതല്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (ഡി ഡബ്ല്യു സി) നിന്നും ചില വിമാനങ്ങള്‍ സര്‍വീസ് നടത്തിത്തുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തിയായിരുന്നു നേരത്തെ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. നിലവില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചുവരികയാണെന്ന് ദുബൈ മീഡിയ ഓഫീസ് വ്യക്തമാക്കി. മേഖലയിലെ പ്രത്യേക […]
ഇറാനില്‍ അധിനിവേശ ഭീഷണി മുഴക്കി അമേരിക്കയും ഇസ്രായേലും; ഏഴാം ദിവസവും ആക്രമണം തുടരുന്നു
ടെഹ്‌റാന്‍ : ഇറാനെ ലക്ഷ്യമിട്ട് അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തുന്ന ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ഏഴാം ദിവസത്തിലേക്ക് കടന്നു. ശനിയാഴ്ച ആരംഭിച്ച ആക്രമണങ്ങളില്‍ ഇറാനില്‍ ഇതുവരെ 1230 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും തകര്‍ത്തതായും വ്യോമാതിര്‍ത്തിയില്‍ പൂര്‍ണ്ണാധിപത്യം സ്ഥാപിച്ചതായും ഇസ്‌റാഈല്‍ അവകാശപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 2500-ഓളം ആക്രമണങ്ങളാണ് ഇസ്‌റാഈല്‍ നടത്തിയത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ നേരിട്ട് ഇടപെടുന്ന പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട […]
ഇറാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ വില കുതിച്ചുയരാന്‍ ഇടയുള്ള അഞ്ച് സാധനങ്ങള്‍
അമേരിക്കയും ഇസ്‌റാഈലും ഇറാനില്‍ നടത്തുന്ന സൈനിക നീക്കങ്ങള്‍ ആഗോള വിപണിയില്‍ വന്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച വ്യോമാക്രമണങ്ങളെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്ക് നീക്കം തടസ്സപ്പെട്ടത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരാന്‍ കാരണമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്‍ സംഘര്‍ഷം തുടര്‍ന്നാല്‍ സാധാരണക്കാരുടെ കുടുംബ ബജറ്റിനെ ബാധിക്കുന്ന പ്രധാനപ്പെട്ട 5 മേഖലകള്‍ താഴെ പറയുന്നവയാണ്. പെട്രോള്‍, ഡീസല്‍ പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ക്രൂഡ് ഓയില്‍ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ […]
സംഘര്‍ഷം രൂക്ഷം; റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോണ്‍ ആക്രമണം; ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു
ടെഹ്റാന്‍ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ഇറാന്റെ തലസ്ഥാനമായ ടെഹ്റാനില്‍ ഇസ്‌റാഈലും അമേരിക്കയും അതിശക്തമായ ബോംബാക്രമണം തുടരുകയാണ്. തിരിച്ചടിയായി ഇറാന്‍ ഗള്‍ഫ് രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ വര്‍ഷവും നടത്തുന്നു. ഇതിനിടെ, ആഗോള എണ്ണവ്യാപാരത്തിന്റെ നട്ടെല്ലായ ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചതോടെ ലോകം വന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യവും ഉണ്ടായിരിക്കുന്നു. ടെഹ്റാനില്‍ കനത്ത ബോംബാക്രമണം; 787 മരണം തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ […]
യുദ്ധ സാഹചര്യം; ഇന്ത്യയില്‍ കടുത്ത ജാഗ്രതാ നിര്‍ദ്ദേശം
ന്യൂഡല്‍ഹി : യുദ്ധ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇറാന്‍ അനൂകൂലമായി തീവ്രരീതിയില്‍ പ്രസംഗിക്കുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. ഇറാന്‍-യുഎസ്-ഇസ്രായാല്‍ യുദ്ധത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം കേന്ദ്രം പുറപ്പെടുവിച്ചു. സാഹചര്യം മുതലെടുക്കാന്‍ നീക്കമുണ്ടാകുമെന്നും ജൂത സ്ഥാപനങ്ങള്‍ക്കും ഇറാന്‍ സ്ഥാപനങ്ങള്‍ക്കും സുരക്ഷ കൂട്ടണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അല്‍ ഖ്വയ്ദ, ഐ എസ് സംഘടനകളുടെ ആക്രമണസാഹചര്യം കരുതണം. ആളുകള്‍ കൂടുന്ന സ്ഥലങ്ങളില്‍ പരിശോധന കൂട്ടണം. നവമാധ്യമങ്ങളിലെ നീരീക്ഷണം കടുപ്പിക്കണം. സുരക്ഷ ഏജന്‍സികള്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. […]
യുദ്ധഭൂമിയായി പശ്ചിമേഷ്യ; ഇറാനില്‍ മരണം 555; ആണവനിലയങ്ങളും ആക്രമിക്കപ്പെട്ടു; ഗള്‍ഫ് രാജ്യങ്ങളില്‍ മിസൈല്‍ മഴ; വ്യോമഗതാഗതം താറുമാറായി
ടെഹ്റാന്‍ : ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യന്‍ മേഖല അനിയന്ത്രിതമായ യുദ്ധത്തിലേക്ക് കൂപ്പുകുത്തുന്നു. അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി നടത്തിയ വ്യോമാക്രമണങ്ങളില്‍ ഖാംനഈ ഉള്‍പ്പെടെ 555 പേര്‍ കൊല്ലപ്പെട്ടതായാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 131 കൗണ്ടികളിലായി ഇസ്‌റാഈല്‍ ബോംബാക്രമണം തുടരുകയാണ്. ഇതിന് പ്രതികാരമായി ഗള്‍ഫ് മേഖലയിലുടനീളമുള്ള അമേരിക്കന്‍ താവളങ്ങള്‍ക്കും ഇസ്‌റാഈല്‍ അനുകൂല രാജ്യങ്ങള്‍ക്കും നേരെ ഇറാന്‍ ശക്തമായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അഴിച്ചുവിട്ടു. ആണവനിലയങ്ങള്‍ക്ക് നേരെ ആക്രമണം ഇറാന്റെ ഏറ്റവും വലിയ ആണവ […]
ഇറാനിലെ ആദ്യ ഘട്ട ആക്രമണം നാല് ദിവസം വരെ നീളും; ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ ആസൂത്രണം ചെയ്തത് ഇങ്ങനെ
ടെഹ്‌റാന്‍ : പശ്ചിമേഷ്യയെ ആകെ യുദ്ധഭീതിയിലാഴ്ത്തി ഇറാനിലെ വിവിധ കേന്ദ്രങ്ങളില്‍ അമേരിക്കയും ഇസ്‌റാഈലും സംയുക്തമായി അതിശക്തമായ വ്യോമാക്രമണമാണ് നടത്തുന്നത്. ശനിയാഴ്ച പകല്‍ വെളിച്ചത്തില്‍ നടത്തിയ ഈ മിന്നലാക്രമണത്തോടെ ഇറാനുമായുള്ള നയതന്ത്ര ചര്‍ച്ചകളുടെ എല്ലാ വാതിലുകളും അടഞ്ഞുകഴിഞ്ഞു. ‘ഓപ്പറേഷന്‍ എപിക് ഫ്യൂറി’ എന്ന് അമേരിക്ക നാമകരണം ചെയ്ത ഈ സൈനിക നീക്കത്തിന്റെ ആദ്യ ഘട്ടം കുറഞ്ഞത് നാല് ദിവസമെങ്കിലും നീണ്ടുനില്‍ക്കുമെന്ന് ഇസ്‌റാഈല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പ് വാഷിംഗ്ടണും തെല്‍ അവീവും മാസങ്ങളോളം നീണ്ട ആസൂത്രണത്തിന് […]
ഇറാനെതിരായ സൈനിക നീക്കം: മിഡില്‍ ഈസ്റ്റില്‍ യുദ്ധഭീതി പടരുന്നു: ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍
ന്യൂഡല്‍ഹി : ഇറാനെതിരെ ഇസ്‌റാഈലും അമേരിക്കയും സംയുക്ത ആക്രമണം നടത്തിയതിന് പിന്നാലെ മിഡില്‍ ഈസ്റ്റിലെ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യു എ ഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ, സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദ് എന്നിവിടങ്ങളിലാണ് സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടത്. ഇതോടെ മേഖലയില്‍ പുതിയൊരു യുദ്ധമുഖം തുറക്കപ്പെട്ടിരിക്കുകയാണ്. അബുദാബിയില്‍ സ്‌ഫോടന ശബ്ദം കേട്ടതായി പ്രാദേശിക താമസക്കാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടെ ഒരാള്‍ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ദോഹയിലും റിയാദിലും സ്‌ഫോടനങ്ങള്‍ നടന്നതായി എ എഫ് പി […]
ക്യാപ്റ്റന്‍ പിണറായി തന്നെ; സി പി എം. പി ബിയില്‍ തീരുമാനം
ന്യൂഡല്‍ഹി : വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ ഇടത് മുന്നണിയെ നയിക്കും. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന സി പി എം പി ബി യോഗത്തിലാണ് നിര്‍ണായകമായ ഈ ധാരണയുണ്ടായത്. കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഭരണത്തുടര്‍ച്ച നേടുമെന്ന് സി പി എം ജനറല്‍ സെക്രട്ടറി എം എ ബേബി പറഞ്ഞു. മാര്‍ച്ച് ആദ്യവാരത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിടുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. പതിവ് രീതി പിന്തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ […]











