ന്യൂഡല്‍ഹി : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍. സോണിയയുടെ വയറിലും മൂത്രനാളത്തിലുമുണ്ടായ അണുബാധയെത്തുടര്‍ന്ന് വിദഗ്ധ പരിശോധനകള്‍ നടത്തുകയാണ്. ഡോക്ടര്‍മാരുടെ പ്രത്യേക സംഘം ആരോഗ്യനില സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. സോണിയയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് സര്‍ ഗംഗാറാം ആശുപത്രി ചെയര്‍മാന്‍ ഡോ അജയ് സ്വരൂപ് അറിയിച്ചു.
ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയോടെയാണ് സോണിയയെ ഡല്‍ഹി ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കയും ഒപ്പമുണ്ട്.




