തിരുവനന്തപുരം : അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാം വര്‍ഷ വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ സംഭവത്തില്‍ യുവജന കമ്മീഷന് സ്വമേധയാ കേസെടുത്തു. അധ്യാപകര്‍ക്ക് നേരെ നിതിന്റെ കുടുബം ഉന്നയിച്ച ആരോപണങ്ങള്‍ ഗുരുതരമാണെന്ന് കമ്മീഷന് പറഞ്ഞു. അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെടുമെന്നും യുവജന കമ്മീഷന് വ്യക്തമാക്കി.
മരണത്തില്‍ ആരോപണ വിധേയരായ ദന്തല്‍ അനാട്ടമി വിഭാഗം മേധാവി ഡോ റാം, അസ്സോസിയേറ്റ് പ്രൊഫസര്‍ ഡോ സംഗീത എന്നിവരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.ഈ മാസം 10നാണ് നിതിന്‍ രാജ് കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി ജീവനൊടുക്കിയത്. ഉടന്‍തന്നെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരണം
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ മരണത്തില്‍ ഉന്നതതല അന്വേഷണം വേണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും അദ്ദേഹം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. നിതിന്‍ രാജിന്റെ മരണത്തില്‍ വലിയ ദുരൂഹതകളുണ്ടെന്ന് കുടുംബം ആരോപിക്കുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു.
അധ്യാപകരില്‍ നിന്ന് ജാതിയുടെയും നിറത്തിന്റെയും പേരില്‍ നിതിന്‍ നേരിട്ട മാനസിക പീഡനങ്ങള്‍ ആത്മഹത്യയിലേക്ക് നയിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങള്‍. ഇത്തരം പ്രവണതകള്‍ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നാണക്കേടാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളജിലെ രണ്ട് അധ്യാപകരെ സസ്പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം നീതി ലഭിക്കില്ല. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തിരുവനന്തപുരം: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജില്‍ കെട്ടിടത്തില്‍ നിന്നുവീണ് മരിച്ച നിധിന് രാജിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. നിധിന്റെ മരണത്തില്‍ ആരോപണ വിധേയരായ അധ്യാപകരെ സതീശന് രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചു.
ഇത്തരക്കാര്‍ അധ്യാപകര്‍ ആണോയെന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. ഇത് കേരളത്തിന് വലിയ നാണക്കേടാണെന്നും നാണക്കേട് കാരണം തലകുനിച്ച് നില്‍ക്കുന്നുവെന്നും വി.ഡി.സതീശന് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ മുഖം നോക്കാതെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നിധിന്റെ മരണത്തിന് പിന്നാലെ അധ്യാപകരുടെ അധിക്ഷേപത്തിന്റെ വാര്‍ത്തയടക്കം പുറത്തുവന്ന സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം.





