NATIONAL NEWS

ഇന്ധന സര്‍ചാര്‍ജ് കൂട്ടി എയര്‍ ഇന്ത്യ; ടിക്കറ്റ് വര്‍ധനക്ക് കാരണമാവും

ന്യൂഡല്‍ഹി : ഇന്ധന സര്‍ചാര്‍ജ് വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ ഗ്രൂപ്പ്. ടിക്കറ്റ് നിരക്ക് വര്‍ധനക്കും ഇത് കാരണാമാവും. നാളെ മുതല്‍ പുതിയ ചാര്‍ജുകള്‍ പ്രാബല്യത്തിലാവും. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വിമാന ഇന്ധന വില വര്‍ധിച്ചതോടെയാണ് സര്‍ചാര്‍ജ് വര്‍ധിപ്പിക്കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചത്.
അതേസമയം, യൂറോപ്പ്, വടക്കേ അമേരിക്ക, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കുള്ള പുതുക്കിയ സര്‍ചാര്‍ജ് ഏപ്രില്‍ 10 വെള്ളിയാഴ്ച മുതലാണ് നിലവില്‍ വരിക. പെട്രോളിയം, വ്യോമയാന മന്ത്രാലയങ്ങള്‍ ഡൊമസ്റ്റിക്ക് ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യുവല്‍ വിലവര്‍ധന 25 ശതമാനമായി പരിമിതപ്പെടുത്തിയതിന് പിന്നാലെയാണ് എയര്‍ ഇന്ത്യയുടെ നടപടി. അന്താരാഷ്ട്ര യാത്രകള്‍ക്കുള്ള ടിക്കറ്റ് ചാര്‍ജ് കുത്തനെ ഉയര്‍ത്താനാണ് എയര്‍ ഇന്ത്യയുടെ നീക്കം.

 

Leave a Reply

Your email address will not be published. Required fields are marked *