കൊട്ടോടി: കോഴിമുള്ളിലെ മുത്തൂറ്റിൽ ഫിലിപ്പ് (62) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് കൊട്ടോടി സെന്റ് ആൻസ് ദേവാലയത്തിൽ. പരേതരായ പുന്നൂസ് -മറിയാമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ലീലാമ്മ. സഹോദരങ്ങൾ: ജോസ് , മേരി, ഫാ. ചാക്കോ മുത്തൂറ്റിൽ, ഫാ. പോൾ മുത്തൂറ്റിൽ, പരേതരായതോമസ്,ആൻസി.
LOCAL NEWS
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മസ്ദൂർ സംഘം കളളാർ പഞ്ചായത്ത് കമ്മറ്റി കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
കളളാർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഭാരതീയ മസ്ദൂർ സംഘം കളളാർ പഞ്ചായത്ത് കമ്മറ്റി കളളാർ പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി. കേരളത്തിലെ കാർഷിക മേഖലയിലെ തൊഴിലാളികളെ സംരക്ഷിക്കാൻ സർക്കാർ അടിയന്തിര നടപടികൾ സ്വീകരിക്കുക, കേരളത്തിൽ ഏറ്റവും അധികം തൊഴിൽ നൽകുന്ന കാർഷിക മേഖലയെ സംരക്ഷിക്കാൻ പദ്ധതികൾ തയ്യാറാക്കുക, കർഷക തൊഴിലാളി ക്ഷേനിധി ബോർഡ് പ്രവർത്തനം കാര്യക്ഷമമാക്കുക, ക്ഷേമപെൻഷൻ നൽകുന്നതിലെ വിവേചനം അവസാനിപ്പിക്കുക, കർഷക തൊഴിലാളി ക്ഷേമപെൻഷൻ 5000 രൂപയായി വർദ്ധിപ്പിക്കുക. തുടങ്ങി നിരവധി ആവശ്യങ്ങൾ […]
പനത്തടി സെന്റ് ജോസഫ് ദേവാലയത്തിന്റെ ടൗൺ കപ്പേള വാർഷികത്തോടനുബന്ധിച്ച് പ്രദക്ഷിണവും പ്രത്യേക ദിവ്യബലിയും നടത്തി
കോളിച്ചാൽ : പനത്തടി സെന്റ് ജോസഫ് ദേവാലയത്തിന്റെ ടൗൺ കപ്പേള വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രദക്ഷിണവും പ്രത്യേക ദിവ്യബലിയും നടത്തി. ഫൊറോന വികാരി ഡോ. ജോസഫ് വാരണത്ത് അധ്യക്ഷത വഹിച്ചു. ദിവ്യബലിക്ക് അട്ടക്കണ്ടം പളളി വികാരി ഫാ. ജോസഫ് ചെറുശ്ശേരി മുഖ്യ കാർമികത്വം വഹിച്ചു. കോർഡിനേറ്റർ ദേവസ്യാ വടാന, ട്രസ്റ്റിമാരായ സണ്ണി ഈഴക്കുന്നേൽ, ജോയ് തോട്ടത്തിൽ, ജോസ് നാഗരോലിൽ, ജിജി മൂഴിക്കച്ചാലിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.
കള്ളാർ ഇലുമ്പേൽ ( പള്ളിക്കുന്നേൽ ) പരേതനായ എപ്പ്കുട്ടിയുടെ ഭാര്യ ത്രേസ്സിയാമ്മ (80) നിര്യാതയായി
രാജപുരം: കള്ളാർ ഇലുമ്പേൽ ( പള്ളിക്കുന്നേൽ ) പരേതനായ എപ്പ്കുട്ടിയുടെ ഭാര്യ ത്രേസ്സിയാമ്മ (80) നിര്യാതയായി. സംസ്‌കാരം നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച്് കള്ളാർ സെന്റ് തോമസ് ക്നാനായ പള്ളി സിമിത്തേരിയിൽ. മക്കൾ: അന്നമ്മ, ബേബി, മേരി, ആൻസി, ഡോളി, ലിസ്സി, മേഴ്സി. മരുമക്കൾ: ലൂക്കാ, മേരി, ജോസ്, ജോസ്, ജോമോൻ പരേതരായമത്തായി,ജോസ്
മാലക്കല്ല് സെൻമേരിസ് എ യുപി സ്‌കൂളിലെ ശിശുദിനാഘോഷ പരിപാടികൾ ശ്രദ്ധേയമായി
മാലക്കല്ല് : സെന്റ് മേരിസ് എ യുപി സ്‌കൂളിൽ ശിശുദിനാഘോഷ പരിപാടികൾ വിപുലമായ ആഘോഷിച്ചു. സ്‌കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാ.ജാബിഷ് തടത്തിൽ ഉദ്ഘാടനം ചെയ്തു. നൂറോളം ചാച്ചാജിമാരും ചാച്ചാജി തൊപ്പികൾ അണിഞ്ഞ മറ്റുകുട്ടികളും അണിനിരന്ന ശിശു ദിന റാലിയെ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ബാല സഭയുടെ നേതൃത്വത്തിൽ നടന്നു. സെന്റ് മേരിസ് യുപി സ്‌കൂൾ മാലക്കലിലെ എൽ പി വിഭാഗം സ്‌കൂൾ ലീഡറായ മാസ്റ്റർ ജോർജിൻ പ്ലനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്‌കൂൾ ലീഡർ […]
മാലിന്യ നിർമാർജന രംഗത്ത് ക്രിയാത്മക നിർദ്ദേശങ്ങളുമായി തൃക്കരിപ്പൂരിലെ സ്‌കൂൾ വിദ്യാർത്ഥികൾ
തൃക്കരിപ്പൂർ: മാലിന്യ നിർമാർജന രംഗത്തെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുമായി കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്ന ഉദ്ദേശത്തോടെ പഞ്ചായത്ത്’ഹരിത സഭ നടന്നു. പഞ്ചായത്തിലെ മുഴുവൻ സ്‌ക്കൂളിൽ നിന്നു മായി 250ഓളം വിദ്യാർത്തികൾ പങ്കെടുത്തു. ഒട്ടേറെ പുതിയ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും കുട്ടികളുടെ ഭാഗത്ത് നിന്നുമുണ്ടായി.. ഹരിത സഭ ടൗൺ ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡസ് വി കെ ബാവ ഉൽഘാടനം ചെയ്തു ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി’ ചെയർമാൻ ശംസുദ്ദീൻ ആയിററി അദ്ധ്യക്ഷത വഹിച്ചു ക്ഷേമകാര്യം ചെയർമാൻ എം സൗദ’.ജനപ്രതിനിധികളായ […]
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനം നാളെ രാജപുരം പൈനിക്കരയിൽ
രാജപുരം: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ പരപ്പ നിയോജക മണ്ഡലം വാർഷിക സമ്മേളനം നാളെ പൈനിക്കര ജോയിസ് ഹോം സ്റ്റേ ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ 9.15 ന് രജിസ്ട്രേഷൻ പതാക ഉയർത്തൽ, 10 മണിക്ക് പ്രതിനിധി സമ്മേളനം, 11 മണിക്ക് പൊതുസമ്മേളനം ഡി സി സി പ്രസിഡന്റ് പി കെ ഫൈസൽ ഉദ്ഘാടനം ചെയ്യും. കെ എസ് എസ് പി എ പരപ്പ നിയോജക മണ്ഡലം പ്രസിഡന്റ് ജി മുരളിധരൻ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് […]