ഒടയംചാൽ: കോടോത്ത് എരുമക്കുളത്തെ പ്രവീൺ (35) നിര്യാതനായി. പിതാവ്: എ.നാരായണൻ. മാതാവ്: പരേതയായ ജാനകി. സഹോദരങ്ങൾ: പ്രമോദ്, പ്രസാദ്.
മാലക്കല്ല് : മാലക്കല്ലിലെ ആദ്യകാല കുടിയേറ്റ കര്ഷകന് തള്ളത്തുകുന്നേല്‍ ചാണ്ടിയുടെ ഭാര്യ അന്നക്കുട്ടി (95)നിര്യാതയായി. പെരുനിലത്തില്‍ കുടുംബാംഗമാണ്. സംസ്കാരം 4 ന് ഉച്ചകഴിഞ്ഞ് 3.30 ന് മാലക്കല്ല് ലൂര്‍ദ് മാതാ പള്ളിയില്‍ . മക്കള്‍: ജോസ് (യു എസ് എ ), സൈമണ്‍ (റിട്ട.അധ്യാപകന് ഹോളിഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂള്‍ രാജപുരം), ഡോ.വല്സന് (കാനഡ), മേരിക്കുട്ടി (റിട്ട.അധ്യാപിക എംആര്‍എസ് കാസര്‍കോട്), ടോമി (റിട്ട. അധ്യാപകന് ആഗ്ര), മിനിമോള്‍ (നഴ്സ്. ന്യൂഡല് ഹി), ഷിബി (യുഎസ്എ). മരുമക്കള്‍: ആലീസ് വണ്ടന്നൂര്‍, […]
രാജപുരം: കള്ളാർ ഇലുമ്പേൽ ( പള്ളിക്കുന്നേൽ ) പരേതനായ എപ്പ്കുട്ടിയുടെ ഭാര്യ ത്രേസ്സിയാമ്മ (80) നിര്യാതയായി. സംസ്കാരം നാളെ ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടിൽ ആരംഭിച്ച്് കള്ളാർ സെന്റ് തോമസ് ക്നാനായ പള്ളി സിമിത്തേരിയിൽ. മക്കൾ: അന്നമ്മ, ബേബി, മേരി, ആൻസി, ഡോളി, ലിസ്സി, മേഴ്സി. മരുമക്കൾ: ലൂക്കാ, മേരി, ജോസ്, ജോസ്, ജോമോൻ പരേതരായമത്തായി,ജോസ്
രാജപുരം: സേവാഭാരതി പനത്തടി പഞ്ചായത്ത് ജനറൽ ബോഡി യോഗം വൈസ് പ്രസിഡന്റ്പി.രാജപ്പൻ നായരുടെ അധ്യക്ഷതയിൽ ബളാംതോട് സേവാഭാരതി ഓഫിസിൽ വച്ച് നടന്നു. സെക്രട്ടറി കെ.സി.പ്രദീപ് കുമാർ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു സേവാഭാരതി ജില്ലാ ജോയിൻ സെക്രട്ടറി രാധാകൃഷ്ണൻ സേവാ സന്ദേശം നൽകി. ഖണ്ഡ് സംഘചാലക് പി.ജയറാം സരളായ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ഖണ്ഡ് ബൗദ്ധിക് പ്രമുഖ് കെ.സുരേഷ്, സേവാ പ്രമുഖ് എൻ.ആർ.ദിലീപ് എന്നിവർ സംബന്ധിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് പി രാജപ്പൻ നായർ , […]
