പനത്തടി : ചെറു പനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പരിസ്ഥിതിദിനമാചരിച്ചു. വിദ്യാർത്ഥി പ്രതിനിധികൾക്ക്് നിന്നും വൃക്ഷത്തൈ കൈമാറി കൊണ്ട് പ്രിൻസിപ്പൽ ഫാ.ജോസ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികൾ റാലിയായി സെന്റ് മേരിസ് കോളേജിലെത്തി വൃക്ഷത്തൈ സെന്റ് മേരിസ് കോളേജ് ഡയറക്ടർ ഫാദർ ജോസ് മാത്യു പാറയിൽ, അധ്യാപിക ബിനു സോണി എന്നിവർക്ക് കൈമാറി. അധ്യാപകരായ ജിൻസി തോമസ,് വൈശാഖ് എ .ബി എന്നിവർ നേതൃത്വം നൽകി
രാജപുരം: പൂടംകല്ല് ജവഹര്‍ ആര്‍ട്സ് & സ്പോര്‍ട്സ് ക്ലബ്ബും, മംഗലാപുരം യോനപ്പയ മെഡിക്കല്‍ കോളേജും പൗരാവലിയും ഗ്രാമ പഞ്ചായത്തുകളും , മറ്റ് സാമൂഹ്യ സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെ ഓക്ടോബര്‍ 27 ന് പൂടംകല്ല് വെച്ച് നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പിന്റെ സംഘാടക സമിതി രൂപികരയോഗം പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ കള്ളാര്‍ ഗ്രാ പഞ്ചായത്ത് പ്രസിഡന്റ് ടികെ നാരായണന് ഉദ്ഘാടനം ചെയ്തു. ടി യു മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ ഷാജി, […]