മാലക്കല്ല് : സെന്റ് മേരിസ് എ യുപി സ്കൂളിൽ ശിശുദിനാഘോഷ പരിപാടികൾ വിപുലമായ ആഘോഷിച്ചു. സ്കൂൾ അസിസ്റ്റൻറ് മാനേജർ റവ. ഫാ.ജാബിഷ് തടത്തിൽ ഉദ്ഘാടനം ചെയ്തു. നൂറോളം ചാച്ചാജിമാരും ചാച്ചാജി തൊപ്പികൾ അണിഞ്ഞ മറ്റുകുട്ടികളും അണിനിരന്ന ശിശു ദിന റാലിയെ തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ബാല സഭയുടെ നേതൃത്വത്തിൽ നടന്നു. സെന്റ് മേരിസ് യുപി സ്കൂൾ മാലക്കലിലെ എൽ പി വിഭാഗം സ്കൂൾ ലീഡറായ മാസ്റ്റർ ജോർജിൻ പ്ലനീഷ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ ലീഡർ നന്ദന ഓ എൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രധാന അധ്യാപകൻ സജി എം എ, പിടിഎ പ്രസിഡൻറ് കൃഷ്ണകുമാർ, മദർ പി ടി പ്രസിഡൻറ് സൗമ്യ സന്തോഷും എൽ പി തല എസ് ആർ ജി കൺവീനർ ജെസ്നി ജോസും ആശംസകൾ അറിയിച്ചു. അസിസ്റ്റൻറ് മാനേജർ ഫാ. ജോബിഷ് തടത്തിൽ സമ്മാനദാനം നിർവഹിച്ചു .തുടർന്ന് കുട്ടികളുടെ കലാവിരുന്നിൽ പാവനാടകം, ആക്ഷൻ സോങ്, ഗ്രൂപ്പ് സോങ്ങ്, കഥ പറയൽ, പ്രസംഗങ്ങൾ തുടങ്ങിയ ഭരണശബളമായ കലാപരിപാടികൾ നടത്തപ്പെട്ടു.തുടർന്ന് കുട്ടികൾക്ക് പായസ വിതരണവുംനടന്നു.
Related Articles
കളളാർ കല സ്റ്റുഡിയോ ഉടമ രവീന്ദ്രന്റെ മാതാവ് കനീലടുക്കത്തെ സരോജിനി ഭായി (65) നിര്യാതയായി
കളളാർ: കല സ്റ്റുഡിയോ ഉടമ രവീന്ദ്രന്റെ മാതാവ് മാലക്കല്ല് കനീലടുക്കത്തെ സരോജിനി ഭായി (65) നിര്യാതയായി. ഭർത്താവ് പരേതനായ ചെനിയൻ നായ്ക്. മക്കൾ: രവീന്ദ്രൻ, സുരേന്ദ്രൻ, രാജു. മരുമക്കൾ. അശ്വതി,അനിത,സന്ധ്യ.
കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല്‍ ജോര്‍ജ് (70) നിര്യാതനായി. സംസ്ക്കാരം നാളെ
രാജപുരം : കൊട്ടോടി പുലിക്കോട്ടെ കൂറ്റനാല്‍ ജോര്‍ജ് (70) നിര്യാതനായി. സംസ്ക്കാരം നാളെ (09-07-2024 ) വൈകുന്നേരം മൂന്നിന് കൊട്ടോടി സെന്റ് സേവ്യേഴ്സ് ദേവാലയത്തില്‍. ഭാര്യ: ലൂസി ജോര്‍ജ്ജ് ( കൊല്ലറേട്ട് കുടുംബാംഗം കരുവഞ്ചാല്‍). മക്കള്‍: അലക്സ് (കെയര്‍വെല്‍ നേഴ്സിംഗ് കോളേജ് പ്രിന്‍സിപ്പാള്‍, കാസര്‍കോട്),സണ്ണി (K W A കോണ്ട്രാക്ടര്). മരുമക്കള്‍: ലിന്റ അലക്സ് ചെമ്പന്തൊട്ടി, ജിബി ചുളളിയോടി
അയറോട്ട് കാരിക്കാട്ടില്‍ ഫിലിപ്പ് (68) നിര്യാതനായി
രാജപുരം: അയറോട്ടെ കാരിക്കാട്ടില്‍ ഫിലിപ്പ് (68) നിര്യാതനായി. ഭാര്യ: ജെസ്സി. മക്കള്‍: പ്രിന്‍സി, പ്രിന്‍സ്, ജീന്‍സ്, മരുമക്കള്‍: അഭിലാഷ്, ഷിന്റു, ലാവിമോള്. സഹോദരങ്ങള്‍: ബേബി, ലില്ലി, ലിന്‍സി. സംസ്ക്കാരം 12/10/ 2025 ഞാറാഴ്ച്ച 3 മണിക്ക് അയറോട്ട് ഉണ്ണിമിശിഹാദേവാലയത്തില്.




