കോളിച്ചാൽ : ചെറുപനത്തടി മാന്ത്രക്കളത്തിൽ ബാലകൃഷ്ണൻ നായർ (89) നിര്യാതനായി. ഭാര്യ: ലീലാവതി അമ്മ മക്കൾ : ജയൻ , രാജു (സന്തോഷ്) മരുമക്കൾ : ആർ. സി രജനീദേവി (സി ഡിഎസ് ചെയർപേഴ്സൺ, പനത്തടി ഗ്രാമപഞ്ചായത്ത്),ഷൈലജ.
C no:69 കോടോം അംഗൻവാടിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു കോടോ ബേളൂർ പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറുമായ ശ്രീജ പി ഉദ്ഘാടനം ചെയ്തു.കെ.വി കേളു അധ്യക്ഷത വഹിച്ചു. എ ഡി എസ് അംഗം നസിയ പ്രസംഗിച്ചു. .അംഗൻവാടി വർക്കർ സുധ സ്വാഗതം പറഞ്ഞു. സ്കൂളിൽ പോവുന്ന കുട്ടികൾക്കും പുതിയതായി അംഗൻവാടിയിൽ പ്രവേശിച്ച കുട്ടികൾക്കും കോടോത്ത് റെയിൻബോ ക്ലബ്ബിന്റെ വക പഠനോപകരണങ്ങളും മധുരവും നൽകി. പ്രസിഡന്റ് കുട്ടികൾക്ക് ലഡ്ഡു വിതരണം ചെയ്തു. അംഗൻവാടിയിൽ നിന്നും സ്കൂളിലേക്ക് പോവുന്ന ആദിശ്രീ അഖിൽ […]
പടുപ്പ് : വൈ എം സി എയുടെ അഖില ലോക പ്രാര്‍ത്ഥനാവാരാചരണം സമാപിച്ചു. പ്രാര്ത്ഥനാവാരാചരണ സമാപനത്തിന്റെ കാസര്‍കോട് ജില്ലാതല ഉദ്ഘാടനം ബന്തടുക്ക വൈഎംസിഎ പടുപ്പ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പടുപ്പ് വൈ എം സി എ ഹാളില്‍ പടുപ്പ് സെന്റ് ജോര്‍ജ് വികാരി ഫാ.ജോസഫ് വാരണത്ത് നിര്‍വ്വഹിച്ചു. ജില്ലാ ചെയര്മാന് സണ്ണി മാണിശ്ശേരി അധ്യക്ഷത വഹിച്ചു. വൈ എം സി എ സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം മാനുവല്‍ കുറിച്ചിത്താനം ആമുഖ പ്രഭാഷണവും , പടുപ്പ് സെന്റ് ജോര്‍ജ് […]
രാജപുരം: കൊട്ടോടി മാവുങ്കാലിലെ കോടോത്ത് കമലാക്ഷി അമ്മ (78) അന്തരിച്ചു. സംസ്കാരം ഇന്ന് ( 09.10.25) രാവിലെ 9.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അടുക്കാടുക്കം കൃഷ്ണന് നായര്‍. മക്കള്‍: ഇന്ദിര, ശശിധരന് (പനത്തടി സര്‍വീസ് സഹകരണ ബാങ്ക്, മാനേജര്‍), സുജാത, കൃഷ്ണ പ്രകാശ് (ഗള്‍ഫ് ) പരേതനായ മധുസൂദനന്. മരുമക്കള്‍: ഷീബ, സുനിത, ഉഷ, രഘുനാഥ്, പരേതനായരാജേന്ദ്രന്.