LOCAL NEWS

വനിതകള്‍ക്ക് ശുചിത്വ സമുച്ചയമൊരുക്കി പരപ്പ ബ്ലോക്ക് പഞ്ചായത്ത്

മാലിന്യമുക്തം നവകേരളം ജനകീയ കാമ്പെയ്ന്‍ ബ്ലോക്ക് ഉദ്ഘാടനത്തിന്റെ ഭാഗമായി കോള കുളം ഖാദി സെന്ററിലെ വനിതാ ടോയ്‌ലറ്റ് സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. കിനാനൂര്‍ കരിന്തളം പഞ്ചായത്ത് പ്രസിഡന്റ്‌റ് ടി.കെ. രവി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് വൈ. പ്രസിഡന്റ് ഭൂപേഷ് എം., പി.എന്‍ രാജ്‌മോഹന്‍ , സി.വി ബാലകൃഷ്ണന്‍, ഭാസ്‌കരന്‍ അടിയോടി, ‘ ഹരിത കേരള മിഷന്‍ ആര്‍.പി കെ. കെ രാഘവന്‍ എന്നിവര്‍ ആശംസയര്‍പ്പിച്ചു. ജി.ഇ.ഒ ‘ശ്രീനിവാസന്‍ സ്വാഗതവും സിന്ധു.പി […]

LOCAL NEWS

പ്രാന്തര്‍കാവിലെ വരിക്കോലില്‍ ജോയി നിര്യാതനായി

മാലക്കല്ല്: പ്രാന്തര്‍കാവിലെ വരിക്കോലില്‍ ജോയി (വിമുക്തഭടന്‍, വി.പി.കുഞ്ഞമ്മന്‍ 75) നിര്യാതനായി. ഭാര്യ ലീലാമ്മ വല്ലൂര്‍ കുടുബാഗമാണ്. മക്കള്‍ ബിന്ദു , സി. അതുല്യ SJC (സെന്റ്. ജോസഫ് കോണ്‍മെന്റ് ചുള്ളിക്കര), ഷീബ. മരുമക്കള്‍ പരേതനായ ഷാജി കുരുവിനാവേലില്‍ മാലക്കല്ല്, റെജു കുഞ്ചരക്കാട്ട് ഒടയംചാല്‍. സഹോദരങ്ങള്‍ ജോര്‍ജ്ജകുട്ടി വരിക്കോലില്‍ മാലക്കല്ല്, അച്ചാമ്മ തോമസ് പുന്നശേരിയില്‍ കള്ളാര്‍. മൃതസംസ്‌ക്കാര ശുശ്രുഷകള്‍ നാളെ രാവിലെ 10.30 ന് വീട്ടില്‍ ആരംഭിച്ച് മാലക്കല്ല് ലൂര്‍ദ്ദ് മാത ദേവാലയത്തില്‍.

LOCAL NEWS

ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്, ക്ലീന്‍ ബന്തടുക്ക സംഘടിപ്പിച്ചു

ബന്തടുക്ക .ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച്, ബന്തടുക്ക ലയണ്‍സ് ക്ലബ് , വ്യാപാരി വ്യവസായി ഏകോപനസമിതി ബന്തടുക്ക യൂണിറ്റ് , SPC G:H:S:S ബന്തടുക്ക എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ലീന്‍ ബന്തടുക്ക പ്രോഗ്രാം നടത്തി. മഹാത്മഗാന്ധിയുടെ ഛായ ചിത്രത്തിനു മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം നടന്ന യോഗം ബന്തടുക്ക സ്‌കൂള്‍ പി.ടി എ പ്രസിഡന്റ് ജയകുമാര്‍ മാനടുക്കം ഉല്‍ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപനസമിതി യൂണിറ്റ് പ്രസിഡന്റ് കെ .ജി. വിനോദ് കുമാര്‍ അധ്യക്ഷ വഹിച്ചു. പ്രോഗ്രാം കമ്മിറ്റി കോഡിനേറ്റര്‍ സാബു […]

LOCAL NEWS

റോഡ് നവീകരണത്തിലെ അനാസ്ഥ : ഉപവാസ സമരം സംഘടിപ്പിച്ചു

ബളാംതോട് : പൂടംകല്ല് മുതല്‍ ചിറങ്കടവ് വരെയുള്ള റോഡ് നവീകരണത്തിലെ അനാസ്ഥയ്ക്കെതിരെ മലനാട് വികസന സമിതിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. ബളാംന്തോട് വെച്ച് സംഘടിപ്പിച്ച പ്രതിഷേധ പരിപാടി അസി.പ്രൊഫസര്‍ ഡോ. സിനോഷ് സക്കറിയ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് കെ അഹമ്മദ് ഷെരീഫ് മുഖ്യാതിഥിയായി. മലനാട് വികസന സമിതി ചെയര്‍മാന്‍ ആര്‍ സൂര്യനാരായണ ഭട്ട് അധ്യക്ഷത വഹിച്ചു. മലനാട് വികസന സമിതി ജനറല്‍ സെക്രട്ടറി ബി അനില്‍ കുമാര്‍ സ്വാഗതം […]

LOCAL NEWS

മലയോര വികസനം : ഒട്ടേറെ ലക്ഷ്യങ്ങളുമായി മലനാട് വികസന സമിതി സംസ്ഥാന ഹൈവേ നവീകരണ അനാസ്ഥ : ഉപവാസ സമരം നാളെ രാവിലെ 10 മുതല്‍ 5 വരെ ബളാംതോട്

രാജപുരം: വികസന പിന്നോക്കാവസ്ഥയില്‍ സംസ്ഥാനത്തെ ഏറ്റവും മുന്നിലുള്ള ജില്ലയാണ് കാസര്‍ഗോഡ്. അതില്‍ പുറകില്‍ നിന്ന് ഒന്നാമതാണ് , ഒന്‍പതാം നാടെന്ന് പഴമക്കാര്‍ പറഞ്ഞുകേട്ട കോടോം ബേളൂര്‍, കള്ളാര്‍, പനത്തടി പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന നമ്മുടെ മലയോരം. 1927 ന് മൂന്‍പ് വനത്തില്‍ നിന്നും,തടി ഉരുപ്പടികളും , മറ്റ് വിഭവങ്ങളും കൊണ്ടുപോകാന്‍ ബ്രിട്ടീഷ് ഭരണകാലത്ത് നിര്‍മ്മിച്ച പാതയാണ് ഹോസ്ദുര്‍ഗ്ഗ് പാണത്തൂര്‍ റോഡ്. ഇപ്പോള്‍ ഇത് രേഖകളില്‍ സ്റ്റേറ്റ് ഹൈവേ ആണെങ്കിലും ഇന്നും ഒരു കൂപ്പ് റോഡിന്റെ അലൈന്‍മെന്റ് ആണ് ഈ […]

LOCAL NEWS

സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പിന് ബളാംതോട് സ്‌ക്കുളില്‍ തുടക്കമായി

പനത്തടി : ജി.എച്ച്.എസ്.എസ്. ബളാംതോടില്‍ സ്‌കൂള്‍ സോഷ്യല്‍ സര്‍വീസ് സ്‌കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പിന് തുടക്കം കുറിച്ചു. ഇന്നും നാളെയുമായി നടക്കുന്ന സ്‌കൂള്‍ സോഷ്യല്‍ സര്‍വ്വീസ് സ്‌കീം ദ്വിദിന ഓറിയന്റേഷന്‍ ക്യാമ്പ് വാര്‍ഡ് മെമ്പര്‍ കെ.കെ വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് കെ.എന്‍ വേണു അദ്ധ്യക്ഷത വഹിച്ചു . പ്രിന്‍സിപ്പല്‍ എം. ഗോവിന്ദന്‍ സ്വാഗതവും, എച്ച്.എം ഇന്‍ ചാര്‍ജ്ജ് റിനി നന്ദിയും പറഞ്ഞു. എസ്.എസ്.എസ്.എസ് കോ ഓഡിനേറ്റര്‍ സ്മിജ ക്യാമ്പ് വിശദീകരണം നടത്തി. ക്യാമ്പ് നാളെ […]

LOCAL NEWS

ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ സജീവമായി

മാലക്കല്ല്: അറുപത്തി മൂന്നാമത് ഹോസ്ദുര്‍ഗ് ഉപജില്ലാ കലോത്സവത്തിന്റെ ആസൂത്രണത്തിനും ഏകോപനത്തിലുമായി മാലക്കല്ല് സെന്റ് മേരീസ് എയുപി സ്‌കൂളില്‍ സംഘാടകസമിതി ഓഫീസ് തുറന്നു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടികെ നാരായണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹോസ്ദുര്‍ഗ് വിദ്യാഭ്യാസ ഉപജില്ല ഓഫീസര്‍ മിനി ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പ്രിയ ഷാജി, പഞ്ചായത്ത് അംഗങ്ങളായ ഗീത പി, മിനി ഫിലിപ്പ്, ലീല ഗംഗാധരന്‍, സവിത, സണ്ണി ഓണശ്ശേരില്‍ , ജോസ് പുതുശേരികാലായില്‍, പനത്തടി പഞ്ചായത്ത് അംഗം ജെയിംസ് കെ ജെ, എച്ച് […]

LOCAL NEWS

കുറ്റിക്കോല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം നടത്തി

കുറ്റിക്കോല്‍ : കുറ്റിക്കോല്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ വാര്‍ഷിക പൊതുയോഗം സംഘം പ്രസിഡന്റ് കുഞ്ഞികൃഷ്ണന്‍ കുക്കംകയയുടെ അദ്ധ്യക്ഷതയില്‍ പടുപ്പ് വൈ.എം സി.എ ഹാളില്‍ നടത്തപ്പെട്ടു. സെക്രട്ടറി ടിന്‍സി ജോഷി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദാമോദിരന്‍ മാഷ് ,തങ്കമ്മ ജോര്‍ജ്ജ് ,സന്തോഷ് അരമന ,സാബു അബ്രഹാം, ബാലകൃഷ്ണന്‍ കുറ്റിക്കോല്‍, ടോമി പൊള്ളക്കാട്, എന്നിവര്‍ പ്രസംഗിച്ചു. യോഗത്തിന് സംഘം വൈസ് പ്രസിഡന്റ് , ലിജോ ജോസഫ് സ്വാഗതവും ബ്രാഞ്ച് മാനേജര്‍ സത്യന്‍ കുറ്റിക്കോല്‍ നന്ദിയുംഅറിയിച്ചു  

LOCAL NEWS

തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്‌സറി നിര്‍മ്മാണ വിദഗ്ദ്ധ പരിശീലനം നല്‍കി

അട്ടേങ്ങാനം : മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി,ജല സുരക്ഷയും കാലാവസ്ഥ പൊരുത്തപ്പെടലും പദ്ധതിയും *(WASCA II) സംയോജിപ്പിച്ചുകൊണ്ട് നടപ്പിലാക്കുന്ന പദ്ധതികളുടെ ഭാഗമായി തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നഴ്‌സറി നിര്‍മ്മാണ വിദഗ്ദ്ധ പരിശീലനം നല്‍കി .ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. ശ്രീജ ഉദ്ഘാടനം നിര്‍വഹിച്ചു പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ദമോധരന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങള്‍,രാമചന്ദ്രന്‍ മാസ്റ്റര്‍ , അസിസ്റ്റന്റ് സെക്രട്ടറി കുഞ്ഞിക്കണ്ണന്‍, ജില്ലാ WASCA Associate Scientist സജിന്‍, WASCA പ്രൊജക്റ്റ് അസോസിയേറ്റ് ആതിര, തൊഴിലുറപ്പ് ജീവനക്കാര്‍, […]

LOCAL NEWS

കോടോം- ബേളൂര്‍ ഗ്രാമപഞ്ചായത്തില്‍ ലൈഫ് ഗുണഭോക്ത സംഗമം സംഘടിപ്പിച്ചു

അട്ടേങ്ങാനം: കോടേം-ബേളൂര്‍ പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി 2020 ഗ്രാമപഞ്ചായത്ത് ലിസ്റ്റില്‍ മൂന്നാംഘട്ടത്തില്‍ ഉള്‍പ്പെട്ട ബാക്കി വന്ന 113 ജനറല്‍ ഗുണഭോക്താക്കളുടെ ഗുണഭോക്ത സംഗമം ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. 2016 -17 ആരംഭിച്ച ലൈഫ് ഭവന പദ്ധതി വളരെ മികച്ച രീതിയില്‍ നടപ്പിലാക്കുവാന്‍ സാധിച്ചതില്‍ പഞ്ചായത്ത് ഭരണ സമിതിയെ എംഎല്‍എ അഭിനന്ദിച്ചു.ലൈഫ് ഭവനപദ്ധതിയില്‍ 642 വീടുകള്‍ കരാര്‍ വച്ചതില്‍ 512 വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചതായി ചടങ്ങില്‍ […]