DISTRICT NEWS

*തെരഞ്ഞെടുപ്പ് ചൂടിലും ആളിക്കത്തി സമരപന്തല്‍ മലയാറ്റുകര കരിങ്കല്‍ ക്വാറിക്കെതിരെ സമരം ശക്തമാവുന്നു*

തായന്നൂര്‍: കോടോം-ബേളൂര്‍ പഞ്ചായത്തിലെ എണ്ണപ്പാറയില്‍ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കരിങ്കല്‍ ക്വാറി നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരപന്തല്‍ ഇലക്ഷന്‍നാളിലും സജീവം .
ഓരോ ദിനം കഴിയുന്തോറും നാട്ടുകാരുടെ പിന്തുണയേറിവരുകയാണ്.
മൂന്നാം ദിവസം സത്യാഗ്രഹമനുഷ്ഠിച്ച ജനകീയ സമിതി കണ്‍വീനര്‍ രമേശന്‍ മലയാറ്റുകരയെ പരിസ്ഥിതി പ്രവര്‍ത്തകനും ചിത്രകാരനുമായ കെ ആര്‍ സി തായന്നൂര്‍ ഹാരമണിയിച്ചു. പഞ്ചായത്ത് അംഗം സജിതാ ശ്രീകുമാര്‍,യു തമ്പാന്‍ നായര്‍, സതീന്ദ്രന്‍ ചീരോല്‍, എന്‍.ബിന്ദു, എച്ച് വി പാര്‍വ്വതി , ബോബന്‍ ജോസഫ് ചൂരപ്പടവ്, രാധ രാജന്‍, കരുണന്‍ മലയാറ്റുകര, അജേഷ് കെ വി , വി.കെ രാജന്‍, ഷിന്‍സ് ജോര്‍ജ്ജ്,മന്യ മാധവന്‍, രാജേഷ് തുമ്പക്കുന്ന,് എം നാരായണി തുടങ്ങിയവര്‍ സംസാരിച്ചു.

ഏ.വി ചന്ദ്രന്‍ സ്വാഗതവും ബിജി വര്‍ഗ്ഗീസ് നന്ദിയും പറഞ്ഞു
നാലാം ദിവസമായ വെളളിയാഴ്ച പഞ്ചായത്ത് അംഗവും ജനകീയ സമിതി രക്ഷാധികാരിയുമായ സജിതാ ശ്രീകുമാര്‍ സത്യാഗ്രഹം അനുഷ്ഠിക്കും

 

Leave a Reply

Your email address will not be published. Required fields are marked *