കോളിച്ചാല്‍ : വിശുദ്ധ യൗസേപ്പിതാവിന്റെ നാമധേയത്തിലുള്ള കാസര്‍ഗോഡ് ജില്ലയിലെ സ്ഥിര തീര്‍ത്ഥാടന കേന്ദ്രമായ പനത്തടി സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലേക്കുളള രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം ഇന്ന് രാത്രി 12ന് ആരംഭിച്ച് നാളെ രാവിലെ 4ന് സമാപിക്കും.
സീറോ മലബാര്‍ സഭ,സഭാ ശാക്തികരണ വര്‍ഷ ‘ മായി പ്രഖ്യാപിച്ചിരിക്കുന്ന 2026 ലെ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളിനോടനുബന്ധിച്ച് തലശ്ശേരി അതിരൂപത മെത്രാ പ്പോലീത്ത മാര്‍. ജോസഫ് പാംപ്ലാനിയുടെ നേതൃത്വത്തില്‍, തലശ്ശേരി അതിരൂപതയിലെ കാസര്‍ഗോഡ് റീജിയണില്‍ ഉള്‍പ്പെട്ട വെള്ളരിക്കുണ്ട്, മാലോം, പനത്തടി, കാഞ്ഞങ്ങാട്, കാസര്‍ഗോഡ് എന്നീ ഫൊറോനകളിലെ മുഴുവന്‍ ഇടവകകളുടെയും സഹകരണത്തോടെ നൂറോളം വൈദികരും സന്യസ്തരും, വൈദിക വിദ്യാര്‍ഥികളും, ആയിരക്കണക്കിന് വിശ്വാസികളും മാലോം, , പടിമരുത് , പടുപ്പ് ,പാണത്തൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നിന്നും ഇന്ന്് രാത്രി 12 മണി മുതല്‍ കാല്‍നടയായി പനത്തടി സെന്റ് ജോസഫ് തീര്‍ത്ഥാടന ദേവാലയത്തിലേക്ക് രണ്ടാമത് സാന്‍ജോസ് മഹാ തീര്‍ത്ഥാടനം നടത്തും.
മാലോം സെന്റ് ജോര്‍ജ് ഫൊറോന ദൈവായത്തില്‍ നിന്നും ആരംഭിക്കുന്ന തീര്‍ത്ഥാടക സംഘത്തെ മാര്‍. ജോസഫ് പാംപ്ലാനി നയിക്കും. പാണത്തൂരില്‍ നിന്നും മോണ്‍.ആന്റണി മുതുകുന്നേല്‍,പടിമരുതില്‍ നിന്നും മോണ്‍.സെബാസ്റ്റ്യന്‍ പാലാക്കുഴി,പടുപ്പില്‍ നിന്നും മോണ്‍.മാത്യു ഇളംതുരുത്തിപ്പടവില്‍ എന്നിവര്‍ നയിക്കുന്ന തീര്‍ത്ഥാടന യാത്ര നാളെ പുലര്‍ച്ച നാലിന് പനത്തടി സെന്റ് സോസഫ് ദോവാലയത്തില്‍ സംഗമിക്കും.
തുടര്‍ന്ന് മാര്‍. ജോസഫ് പാംപ്ലാനിയുടെ മുഖ്യ കാര്‍മികത്വത്തില്‍ നടക്കുന്ന സമൂഹ ബലിക്ക് തലശ്ശേരി അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ആന്റണി മുതുകുന്നേല്‍ , മോണ്‍.സെബാസ്റ്റ്യന്‍പാലാക്കുഴി, മോണ്‍. മാത്യു ഇളംതുരുത്തിപ്പടവില്‍ , അതിരൂപത ചാന്‍സലര്‍ റവ.ഡോ. ജോസഫ് മുട്ടത്തുകുന്നേല്‍ ,
അതിരൂപത പ്രൊക്യൂറേറ്റര്‍ റവ. ഡോ.ജോസഫ് കാക്കരമറ്റം, മുന്‍ വികാരി റവ.ഡോ. ജോസഫ് വാരണത്ത്, ഫൊറോന വികാരിമാര്‍ എന്നിവര്‍ സഹ കാര്‍മികരാകും. തുടര്‍ന്ന് പാച്ചോര്‍ നേര്‍ച്ചയും ഉണ്ടായിരിക്കും.




