LOCAL NEWS

ബളാംതോട് ക്ഷീര സംഘത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ബളാംതോട് : ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ പൊതുജന സമ്പര്‍ക്ക പരിപാടിയുടെ ഭാഗമായി സണ്‍റൈസ് ഹോസ്പിറ്റല്‍ കാഞ്ഞങ്ങാടുമായി സഹകരിച്ച് നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പ് പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. രഘുനാഥ് ഉത്ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് വിജയകുമാര്‍ നായര്‍ കെ.എന്‍.അദ്ധ്യക്ഷത വഹിച്ചു.പനത്തടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനില കുമാരി, കെ.കെ.വേണുഗോപാല്‍, കെ.സി.മോഹന്‍ദാസ്, ഡോക്ടര്‍ കൃഷ്ണകുമാരി ഡോ.സച്ചില്‍പത്മന്‍, പരപ്പ ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ ഷീന എസ്.എന്‍. എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.സംഘം സെക്രട്ടറി പ്രദീപ് കുമാര്‍ സി.എസ്. സ്വാഗതവും വൈസ് പ്രസിഡണ്ട് സുലേഖ രാധാകൃഷ്ണന്‍ നന്ദിയും പറഞ്ഞു
സംഘം ഡയറക്ടര്‍മാരായ ശശിധരന്‍ നായര്‍, മാത്യു സെബാസ്റ്റ്യന്‍,ജോജി ജോര്‍ജ്, രാഘവന്‍ കെ.കെ., രാജശ്രീ.വി., ക്യാമ്പ് കോഡിനേറ്റര്‍മാരായ ശശിധരന്‍ കാര്യാട്ട്, ജോര്‍ജ് വര്‍ഗീസ്, അശോകന്‍.കെ.കെ., കിഷോര്‍ മാസ്റ്റര്‍, എന്‍. ചന്ദ്രശേഖരന്‍ നായര്‍, പി. രാജപ്പന്‍ നായര്‍, സൂര്യ നാരായണ ഭട്ട് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
ഡോ.കൃഷ്ണകുമാരി. യു. ഡോ. സച്ചിന്‍ പത്മന്‍, ഡോ.ആരതി രാകേഷ്, ഡോ.ജീജ.കെ., ഡോ.റോഷിത് പി.വി. ഡോ.ആതിര നായര്‍, ഡോ.അശ്വിന്‍.കെ., മിസ്.മേഖ ബാലകൃഷ്ണന്‍ എന്നിവര്‍ രോഗികളെ പരിശോധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *