ചുളളിക്കര : ഫോക് ലോര്‍ അവാര്‍ഡിന് അര്‍ഹനായ കെ സുകുവിന്, ചുള്ളിക്കര പ്രതിഭ ലൈബ്രറി ആന്‍ഡ് റീഡിങ് റൂം, അനുമോദനവും സ്നേഹോപകാരവും നല്കി. ചടങ്ങില്‍ പ്രതിഭ ലൈബ്രറി പ്രസിഡന്റ് കെ ഗംഗാധരന് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാബു കെ വി. സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട്, ബാലകൃഷ്ണന്, കെ നാരായണന്, പി മുഹമ്മദ് മാസ്റ്റര്‍, ഷീല കെ, റീന കെ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സുകു. കെ. മറുപടി പ്രസംഗം നടത്തി. ചടങ്ങില്‍ സെക്രട്ടറി ഷാബു കെ വി. സ്വാഗതവും കെ മോഹനന് നന്ദിയും പറഞ്ഞു.





