LOCAL NEWS

മെത്താനത്ത് അന്നമ്മ മാണി നിര്യാതയായി

രാജപുരം : പരേതനായ മെത്താനത്ത് മാണിയുടെ ഭാര്യ അന്നമ്മ മാണി (75 വയസ്സ്) നിര്യാതയായി . പരേത മുണ്ടപ്പുഴ കുടുംബാംഗം. മക്കള്‍ സിന്‍സി , പരേതനായ സിജു. മരുമകന്‍ സ്റ്റാനി ചാഴിശ്ശേരിയില്‍ ‘. മൃതശരീരം നാളെ വൈകുന്നേരം 5 മണിക്ക് സ്വഭവനത്തില്‍ കൊണ്ടുവരുc. സംസ്‌ക്കാരം വ്യാഴാഴ്ച രാവിലെ 10 ന് രാജപുരം തിരുക്കുടുംബ ദേവാലയത്തില്‍    

LOCAL NEWS

കുറ്റിക്കോല്‍ പഞ്ചായത്ത് : കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് സമ്മേളനം നടത്തി

ബന്തടുക്ക: കുറ്റിക്കോല്‍ പഞ്ചായത്ത് ഇന്‍ഡ്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അഞ്ചാം വാര്‍ഡ് സമ്മേളനം നടത്തി. കെപിസിസി സെക്രട്ടറി .കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബന്തടുക്ക വനിതാ സര്‍വ്വീസ് സഹകരണ സൊസൈറ്റി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സാബു അബ്രഹാം അദ്ധ്യക്ഷത വഹിച്ചു. മുന്‍ കെപിസിസി സെക്രട്ടറിയും ഉദുമ നിയോജക മണ്ഡലം മുന്‍ എം.എല്‍.എയും സമുന്നത കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ.പി.കുഞ്ഞിക്കണ്ണനെ യോഗത്തില്‍ അനുസ്മരിച്ചു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ച് നമ്മളില്‍ നിന്നും വേര്‍പിരിഞ്ഞ വാര്‍ഡിലെ പ്രിയപ്പെട്ട നേതാക്കളേയും പ്രവര്‍ത്തകരേയും അനുസ്മരിച്ചു. […]

LOCAL NEWS

കൊട്ടോടി പേരടുക്കം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിളക്കു പൂജ നടന്നു

രാജപുരം: കൊട്ടോടി പേരടുക്കം ദുര്‍ഗാദേവി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ ഭാഗമായി സി നാരായണന്‍ ജോല്‍സ്യരുടെ കാര്‍മികത്വത്തില്‍ വിളക്കു പൂജ നടന്നു.  

LOCAL NEWS

ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു

രാജപുരം: ഉദയപുരം ദുഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ വിജയദശമി ദിനത്തില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം കുറിച്ചു. നവരാത്രിയോടനു ബന്ധിച്ച് മൂന്ന് ദിവസമായി നടന്നു വന്ന ആഘോഷം ഇന്ന് സമാപിക്കും.

LOCAL NEWS

പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ട് ഉത്സവത്തിനായുളള കൊയ്ത്തുത്സവം നടത്തി

പനത്തടി: പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 113 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ ്‌കൊയ്ത്തുത്സവത്തിന്റെ ഭാഗമാവാന്‍ വയലില്‍ എത്തിയത്. പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്‌ന എന്ന വിത്താണ് പാടശേഖരത്തില്‍ ഇത്തവണ കൃഷി ഇറക്കിയത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്ക് […]

LOCAL NEWS

പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനം: തെയ്യംകെട്ട് ഉത്സവത്തിനായുളള കൊയ്ത്തുത്സവം നടത്തി

പനത്തടി: പനത്തടി താനത്തിങ്കല്‍ വയനാട്ടുകുലവന്‍ ദേവസ്ഥാനത്ത് 113 വര്‍ഷങ്ങള്‍ക്ക് ശേഷം 2025 മാര്‍ച്ച് 21, 22, 23 തീയതികളില്‍ നടക്കുന്ന തെയ്യംകെട്ട് ഉത്സവത്തിന് ആവശ്യമായ നെല്ല് സംഭരിക്കാന്‍ ചെറുപനത്തടി പാടശേഖരത്തില്‍ നടത്തിയ കൊയ്ത്തുത്സവം നാടിന് ആവേശമായി.നാടിന്റെ വിവിധഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ ്‌കൊയ്ത്തുത്സവത്തിന്റെ ഭാഗമാവാന്‍ വയലില്‍ എത്തിയത്. പീലിക്കോട് കാര്‍ഷിക ഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മനു രത്‌ന എന്ന വിത്താണ് പാടശേഖരത്തില്‍ ഇത്തവണ കൃഷി ഇറക്കിയത്. മികച്ച വിളവാണ് ഇത്തവണ ലഭിച്ചതെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറഞ്ഞു. കൃഷിക്ക് […]

LOCAL NEWS

കാട്ടുപന്നി ആക്രമണത്തില്‍ റബ്ബര്‍ കര്‍ഷകന് ഗുരുതര പരിക്ക്

ബന്തടുക്ക: കാട്ടുപന്നി ആക്രമണത്തില്‍ റബ്ബര്‍ കര്‍ഷകന് ഗുരുതര പരിക്ക്. ഇന്ന് രാവിലെ ടാപ്പിങ്ങ് ചെയ്യുമ്പോള്‍ ബന്തടുക്ക സ്വദേശി ഡൊമിനിക്ക് അറക്കപ്പറമ്പിലിന് നേരെയാണ് അക്രമണമുണ്ടായത്. കാട്ടുപന്നികളുടെ ശല്യം ടാപ്പിംഗ് തൊഴിലാളികളെ കുറച്ചൊന്നുമല്ല ഭീഷണിയിലാക്കിയിരിക്കുന്നത്. പല മേഖലയിലും കാട്ടുപന്നികളുടെ ആക്രമണം ഭയന്ന് നേരം പുലര്‍ന്ന ശേഷം ടാപ്പിംഗ് തുടങ്ങേണ്ട അവസ്ഥയിലാണ് തൊഴിലാളികള്‍. ഇത് ജോലി സമയത്ത് തീര്‍ക്കാന്‍ പറ്റാത്ത സ്ഥിയിലാണ്.  

LOCAL NEWS

പട്ടികജാതി കുടുംബങ്ങള്‍ക്ക് അത്യുപാദനശേഷിയുള്ള തെങ്ങിന്‍ തൈകള്‍ വിതരണം ചെയ്തു

രാജപുരം: കാസര്‍ഗോഡ് സി.പി.സി.ആര്‍.ഐ കമ്പോണന്റ് പദ്ധതി പ്രകാരം പനത്തടി പഞ്ചായത്തിലെ 62 പട്ടികജാതികുടുംബങ്ങള്‍ക്ക്അത്യുപാദനശേഷിയുള്ള 460 തെങ്ങിന്‍ തൈകള്‍ വിതരണം നടത്തി.സി പി സി ആര്‍ ഐ സീനിയര്‍ സയന്റിസ്റ്റ്ഡോ :സുബ്രഹ്‌മണ്യന്‍ തെങ്ങിന്‍ തൈകളുടെ വിതരണോദ്ഘാടനം നിര്‍വഹിച്ചു. നൂതന കൃഷി രീതികളെ കുറിച്ച് സി പി സി ആര്‍ ഐ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ: സി. തമ്പാന്‍ ക്ലാസ് എടുത്തു. ലത അരവിന്ദന്‍, രാധാകൃഷ്ണ ഗൗഡ, സുപ്രിയ ,പഞ്ചായത്തംഗങ്ങളായ എന്‍. വിന്‍സെന്റ്, കെ. കെ വേണുഗോപാല്‍, പനത്തടി കൃഷി […]

LOCAL NEWS

പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു നിര്യാതയായി. സംസ്‌ക്കാരം നാളെ

രാജപുരം: മാലക്കല്ല് പൂക്കയത്തെ മുതുകാട്ടില്‍ ഏലിക്കുട്ടി മാത്യു (93) നിര്യാതയായി.മ്യത സംസ്‌കാരം നാളെ രാവിലെ 10 മണിക്ക് പൂക്കയം സെന്റ് സ്റ്റീഫന്‍ ദൈവാലയത്തില്‍ . മക്കള്‍: ജോസ്, ബേബി, ജോണി, സണ്ണി, ജിജി. മരുമക്കള്‍: മേരി കുഴിക്കാട്ട് മടമ്പം, ആന്‍സി ഒറ്റത്തങ്ങാടി രാജപുരം, മേരീക്കുട്ടി എറ്റിയാപ്പള്ളി മാലക്കല്ല്,അന്നമ്മ ആരോംക്കുഴിയില്‍ പിണ്ടിക്കടവ്, മാത്യുസ് ഒരപ്പാങ്കല്‍രാജപുരം

LOCAL NEWS

നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഉദയപുരം ദുര്‍ഗ്ഗാഭഗവതിക്ഷേത്രത്തില്‍ സര്‍വ്വൈശ്വര്യ വിളക്ക് പൂജ നടത്തി

രാജപുരം: ഉദയപുരം ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷത്തിന്റെ സര്‍വ്വൈശ്വര്യ വിളക്ക്പൂജനടന്നു.ആചാര്യന്‍ ശ്രീനിധി ഭാഗവത ബേളൂറിന്റെ കാര്‍മ്മികത്വത്തിലായിരുന്നു പൂജ.